ഇനി ഹൈബ്രിഡ്​ കരുത്തിൽ സിറ്റിയെത്തും

19:34 PM
12/09/2018
Honda-city-23

ഇന്ത്യയിലെ സെഡാനുകളിൽ തനത്​ സ്ഥാനം ഉറപ്പിച്ച്​ മുന്നേറുന്ന മോഡലാണ്​ സിറ്റി. സ്​റ്റൈലിലും പെർഫോമൻസിലും സിറ്റിക്ക്​ പകരംവെക്കാനൊരു സെഡാനില്ല. നിലവിൽ സിറ്റിയുടെ നാലാം തലമുറയാണ്​ ഇന്ത്യൻ വിപണിയിലുള്ളത്​. പുറത്ത്​ വരുന്ന റിപ്പോർട്ടുകളനുസരിച്ച്​ 2020​ഒാടെ സിറ്റിയുടെ അഞ്ചാം തലമുറ ഇന്ത്യൻ വിപണിയിലെത്തുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. പുതുതായെത്തുന്ന സിവിക്കി​​െൻറ രൂപഭാവങ്ങളാവും സിറ്റിയും പിന്തുടരുക.

പെട്രോൾ-ഹൈബ്രിഡ്​ എൻജിനിലെത്തും എന്നതാണ്​ സിറ്റിയുടെ പ്രധാന പ്രത്യേകത. പക്ഷേ ഹൈബ്രിഡിലേക്ക്​ മാറിയാലും വില ഉയരില്ലെന്ന സൂചനയാണ്​ ഹോണ്ട നൽകുന്നത്​. ഹൈബ്രിഡ്​ വാഹനങ്ങൾക്കുള്ള കേന്ദ്രസർക്കാർ നയം അനുസരിച്ച്​ ഇളവ്​ ലഭിക്കുമെന്നാണ്​ ഹോണ്ടയുടെ പ്രതീക്ഷ. നിലവിലുള്ള എൻജിനുകൾ ബി.എസ്​ 6 നിലവാരത്തിലേക്ക്​ ഹോണ്ട ഉയർത്തുമെന്നാണ്​ സൂചന. ഇതിനൊപ്പം സി.വി.ടി ട്രാൻസ്​മിഷനോട്​ കൂടിയ ഡീസൽ എൻജിനും സിറ്റിക്കൊപ്പമുണ്ടാകും​. 

മാരുതിയുടെ സിയാസിനും ഹ്യുണ്ടായ്​ വെർണക്കുമാവും സിറ്റി പ്രധാനമായും വെല്ലുവിളി ഉയർത്തുക. 

Loading...
COMMENTS