Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightപുതിയ സ്വിഫ്​റ്റ്​...

പുതിയ സ്വിഫ്​റ്റ്​ ജപ്പാനിൽ പുറത്തിറങ്ങി

text_fields
bookmark_border
പുതിയ സ്വിഫ്​റ്റ്​ ജപ്പാനിൽ പുറത്തിറങ്ങി
cancel

ടോക്കിയോ: ഇന്ത്യൻ വാഹന ലോകം എറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മാരുതിയുടെ സ്വിഫ്​റ്റി​െൻറ പുതിയ കാർ ജപ്പാനിൽ കമ്പനി പുറത്തിറക്കി. അകത്തും പുറത്തും ഒട്ടനവധി മാറ്റങ്ങളുമായാണ്​ പുതിയ സ്വിഫ്​റ്റ്​ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്​. നേരത്തെ തന്നെ പുതിയ സ്വിഫ്​റ്റിനെ കുറിച്ചുള്ള വാർത്തകൾ പുറത്ത്​ വന്നിരുന്നു. ഇത്​ ശരിവെക്കും വിധമാണ്​  കാറി​െൻറ രൂപം. 

ഒാഡിയെ അനുസ്​മരിപ്പിക്കും വിധമാണ്​ പുതിയ കാറി​െൻറ മുൻവശം. ബലാനോയുടെ പ്ലാറ്റ്​ഫോമിൽ തന്നെയാണ്​ മാരുതി സ്വിഫ്​റ്റിനെയും അണിയിച്ചൊരുങ്ങുന്നത്​. ​ക്രോം ഗാർണിഷിങ്ങോടു കൂടിയ ഹെക്​സഗണൽ ​ഫ്ലോട്ടിങ്​ ഗ്രില്ലുകൾ, പുതിയ ഹെഡ്​ ലാമ്പുകൾ, ഫോഗ്​ ലാമ്പ്​ എന്നിവയാണ്​ മുൻവശത്തെ പ്രധാനമാറ്റങ്ങൾ. എ, ബി പില്ലറുകൾ കറുത്ത നിറത്തിലാണ്​. ​​ഫ്ലോട്ടിങ്​ റൂഫും കമ്പനി കാറിന്​ നൽകിയിരിക്കുന്നു. ടെയിൽ ലൈറ്റും റിയർ ബൂട്ടുമാണ്​ പിൻവശത്തെ മാറ്റങ്ങൾ.

ഇൻറിരിയർ പുർണമായും ബ്ലാക്ക്​ തീമിലാണ്​. സെൻറർ കൺസോളിലും മാറ്റങ്ങൾ പ്രകടമാണ്​. ജപ്പാനിൽ പുറത്തിറങ്ങുന്ന കാറിനോട്​ സാമ്യമുള്ള മോഡൽ തന്നെയാവും ഇന്ത്യയിലും മാരുതി പുറത്തിറക്കുക എന്നാണ്​ സൂചന. കാറി​െൻറ ഹെബ്രിഡ്​ വേർഷനും ജപ്പാനിൽ മാരുതി പുറത്തിറക്കുമെന്നാണ്​ അറിയുന്നത്​.

നിലവിലെ 1.2 ലീറ്റർ പെട്രോൾ, 1.3 ലീറ്റർ ഡീസൽ എഞ്ചിനുകൾ കമ്പനി നിലനിർത്തും. എന്നാൽ കൂടുതൽ പവർ ഇൗ എഞ്ചിനുകളിൽ നിന്ന്​ ലഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maruti Suzuki Swift
News Summary - new swift introduce in japan
Next Story