കരുത്ത്​ കൂട്ടി റേഞ്ച്​ റോവർ വെലാർ

14:32 PM
07/02/2019
RANGE-ROWER-VELAR

കരുത്ത്​ കൂട്ടി പുതിയ ഫീച്ചറുകളുമായി റേഞ്ച്​ റോവർ വെലാർ പുറത്തിറങ്ങി. വെലാറി​​െൻറ എസ്​.വി ഒാ​േട്ടാബയോഗ്രഫി എഡിഷനാണ്​ റേഞ്ച്​ റോവർ അവതരിപ്പിച്ചത്​. 543 ബി.എച്ച്​.പി കരുത്തും 680 എൻ.എം ടോർക്കുമേകുന്ന 5.0 ലിറ്റർ വി 8 സൂപ്പർചാർജ്​ഡ്​ എൻജിൻ കരുത്തിലാണ്​ വെലാറി​​െൻറ പുതിയ പതിപ്പ്​ വിപണിയിലെത്തിയിരിക്കുന്നത്​.

4.5 സെക്കൻഡിൽ വാഹനം 100 കിലോ മീറ്റർ വേഗത കൈവരിക്കും. മണിക്കൂറിൽ 274 കിലോ മീറ്ററാണ്​ പരമാവധി വേഗം. മുൻ മോഡലിൽ നിന്ന്​ മാറി വലിയ എയർ ഇൻഡേക്കോട്​ കൂടിയ ഗ്രില്ലും ബംബറുമാണ്​ മറ്റൊരു സവിശേഷത. പ്രീമിയം നിലവാരത്തിലാണ്​ ഇൻറീരിയർ ഒരുക്കിയിരിക്കുന്നത്​. 

സോഫ്​റ്റ്​ ടച്ച്​ സ്​പോർട്ട്​ സ്​റ്റിയറിങ്​ വിൽ, പ്രത്യേകം രൂപകൽപ്പന ചെയ്​ത അലുമിനിയം ഗിയർ ഷിഫ്​റ്റ്​ പാഡ്​, ടച്ച്​ സ്​ക്രീൻ ഇൻഫോടെയിൻമ​െൻറ്​ സിസ്​റ്റം എന്നിവയും ഇൻറീരിയറി​​െൻറ സവിശേഷതകളാണ്​. 20 തരത്തിൽ ക്രമീകരിക്കാൻ സാധിക്കുന്നതും ചൂടു തണുപ്പും ക്രമീകരിക്കാൻ കഴിയുന്നതും, മസാജ്​ സംവിധാനമുള്ള മുൻ നിര സീറ്റുകളും വാഹനത്തി​ന്​ റേഞ്ച്​ റോവർ നൽകിയിട്ടുണ്ട്​​.

Loading...
COMMENTS