Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightപുതുപുത്തൻ പൾസർ

പുതുപുത്തൻ പൾസർ

text_fields
bookmark_border
PULSAR-23
cancel

വാഹനപ്രേമികളുടെ കാത്തിരിപ്പിനൊടുവിൽ​ പൾസർ 150 വിപണിയിലെത്തി. കഴിഞ്ഞ മാർച്ചിൽതന്നെ ബൈക്ക്​ ബജാജ്​ ഷോറൂമുകളിൽ എത്തിയിരുന്നു. പൾസർ ട്വിൻ ഡിസ്​ക്​ വേരിയ​​​െൻറന്നാണ്​ ബജാജ്​ പുതിയ പൾസറിനെ വിളിക്കുന്നത്​. പേര്​ സൂചിപ്പിക്കുന്നതുപോലെ മുന്നിലും പിന്നിലും ഡിസ്​ക്​ ബ്രേക്കുകളുണ്ടെന്നതാണ്​ വലിയ സവിശേഷത. മുന്നിൽ 260 എം.എമ്മും (പഴയ ​ൈബക്കിൽ 240 എം.എം) പിന്നിൽ 230 എം.എമ്മും ഡിസ്​ക്കാണ്​ പുത്തൻ പൾസറിനുള്ളത്​. എ.ബി.എസ്​ പോലുള്ള കൂടുതൽ മികച്ച സവിശേഷതകൾ ബജാജ്​ തങ്ങളുടെ കരുത്തന്​ നൽകിയിട്ടില്ല. 

125 സി.സിക്ക്​ മുകളിലെ ബൈക്കുകളിൽ എ.ബി.എസ്​ നിർബന്ധമാക്കുന്ന കേ​ന്ദ്ര നിർദേശം പ്രാബല്യത്തിൽ വന്ന ഏപ്രിൽ ഒന്നിന്​ മുമ്പ്​ വാഹനം പുറത്തിറക്കിയാണ്​ ബജാജ്​ ഇൗ പ്രതിസന്ധി മറികടന്നത്​. ഡിസ്​ക്​ ബ്രേക്കുകൾ കൂടാതെ, 37എം.എം മുൻ ഫോർക്കുകൾ, രണ്ടായി മുറിച്ച സീറ്റും പിന്നിലെ കൈപ്പിടിയും എന്നിവ പ്രത്യേകതകളാണ്​. മുന്നിൽനിന്ന്​ നോക്കിയാൽ പൾസർ 180 ആണെന്ന തോന്നലുണ്ടാകാം. ഹാൻഡിൽ ബാറും ഇൻസ്​ട്രുമ​​െൻറ്​ ക്ലസ്​റ്ററും മാറ്റങ്ങളോട്​ കൂടിയതാണ്​. ​പഴയ ക്രോം ഫിനിഷുള്ള ഫുട്ട്​ റെസ്​റ്റിന്​ പകരം പുത്തൻ അലുമിനിയം പെഡലുകളാണ്​ നൽകിയിരിക്കുന്നത്​. ഇത്​ കൂടുതൽ ആഢ്യത്വം തോന്നിക്കും. ചെയിൻ കവറിൽ ചെയിൻ ഉരസി ശബ്​ദമുണ്ടാകുന്നെന്ന പരാതിയും പരിഹരിച്ചിട്ടുണ്ട്​. ഇതിനായി ​െചയിൻ കവർ തന്നെ വേണ്ടെന്ന്​ ​െവച്ചിരിക്കുകയാണ്​. 

പുതിയ പൾസറി​ന്​ 17ഇഞ്ച്​ മാറ്റ്​ ബ്ലാക്ക്​ അലോയ്​ വീലുകളാണുള്ളത്​. നേരത്തെയുള്ളതിനേക്കാൾ വലുതാണിത്​. എൻജിൻ അതേപടി നിലനിർത്തി​. 149 സി.സി ഒറ്റ സിലിണ്ടർ ഇരട്ട വാൽവ്​ ഇരട്ട സ്​പാർക്ക്​ എൻജിനാണിത്​. 8000 ആർ.പി.എമ്മിൽ 14 എച്ച്​.പി കരുത്തും 6000 ആർ.പി.എമ്മിൽ 13.4 എൻ.എം ടോർക്കും ഉൽപാദിപ്പിക്കും. അഞ്ച്​ സ്​പീഡ്​ ഗിയർബോക്​സാണ്​. 144 കി.ഗ്രാം ഭാരമുള്ള​ ബൈക്കിന്​ 15 ലിറ്റർ ഇന്ധനം നിറക്കാവുന്ന ടാങ്കാണ്​ നൽകിയിരിക്കുന്നത്​. ഹോണ്ട സി.ബി യൂനികോൺ 160, ടി.വി.എസ്​ അപ്പാഷെ ആർ.ടി.ആർ 160 എന്നിവയൊക്കെയാണ്​ പുതിയ പൾസറി​​​െൻറ പ്രധാന എതിരാളികൾ. സി.ബി യൂനിക്കോണി​​​െൻറ വില 76,116 രൂപയാണ്​. അപ്പാഷെക്ക്​ 78,715 മുതൽ ആരംഭിക്കും. പുതിയ പൾസറിനാക​െട്ട  78,016 രൂപയാണ്​ നൽകേണ്ടത്​. പഴയതിനേക്കാൾ 300 രൂപയുടെ വർധനവാണ്​ വിലയിൽ വന്നിരിക്കുന്നത്​. ചുരുക്കത്തിൽ എതിരാളികൾക്ക്​ മുതലെടുപ്പിന്​ അവസരം നൽകാതെയുള്ള മാറ്റങ്ങളാണ്​ ബജാജ്​ പൾസറിൽ വരുത്തിയിരിക്കുന്നത്​. ബ്ലാക്ക് ബ്ലു, ബ്ലാക്ക്​ റെഡ്​, ബ്ലാക്ക് ക്രോം, എന്നീ നിറങ്ങളിൽ ലഭിക്കും. നഗരത്തിൽ 40 കി.മീറ്ററും ഹൈവേയിൽ 50 കി​.മീറ്ററും ഇന്ധനക്ഷമത പ്രതീക്ഷിക്കാം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bajajautomobilepulsarmalayalam newsTwin Disc
News Summary - New pulsar-Hotwheels
Next Story