അതിവേഗം, അനായാസം റെഡി ഗോ
text_fieldsവരുംകാല വാഹന വിപണി ഒാേട്ടാമാറ്റിക്കുകളുടേത് മാത്രമാകും എന്നത് ഉറപ്പായൊരു സാധ്യതയാണ്. നമുക്ക് മുന്നേ സഞ്ചരിച്ച രാജ്യങ്ങളിലെല്ലാം അത് സംഭവിച്ചിട്ടുമുണ്ട്. ഒാേട്ടാമാറ്റിക് വാഹനങ്ങൾക്ക് നാം പ്രതീക്ഷിക്കുന്ന വിലക്കൂടുതൽ, ഇന്ധനക്ഷമതക്കുറവ്, ചെറു വാഹനങ്ങളുടെ അഭാവം തുടങ്ങിയ പോരായ്മകളെല്ലാം പരിഹരിക്കപ്പെട്ട്കൊണ്ടിരിക്കുകയാണ്. െെകയിലൊതുങ്ങുന്ന കുഞ്ഞൻ ഒാേട്ടാമാറ്റിക് കാറുകൾ ഇന്ന് വിപണിയിൽ സുലഭമാണ്. ടാറ്റാ നാനോ മുതൽ ആൾേട്ടായും ക്വിഡും വരെ ജനപ്രിയ ഒാേട്ടാമാറ്റിക്കുകളായിക്കഴിഞ്ഞു. ഇൗ ഗണത്തിലേക്കാണ് നിസാൻ തങ്ങളുടെ ഡാറ്റ്സൺ റെഡി ഗോ മോഡലിനെയും അവതരിപ്പിക്കുന്നത്.
നേരേത്തയുള്ള ഒരു ലിറ്റർ പെട്രോൾ എൻജിനിലേക്ക് അഞ്ച് സ്പീഡ് എ.എം.ടി ഗിയർബോക്സ് കൂട്ടിച്ചേർക്കുകയാണ് കമ്പനി ചെയ്തത്. പുറത്തിറങ്ങി കുറഞ്ഞ കാലത്തിനുള്ളിൽ മോശമല്ലാത്ത പ്രതിച്ഛായ സൃഷ്ടിച്ച വാഹനമാണ് റെഡി ഗോ. രൂപത്തിലും പ്രകടനത്തിലുമെല്ലാം വ്യതിരിക്തത ഇൗ കാറിനുണ്ട്. ഇതിലേക്ക് എ.എം.ടി ഗിയർബോക്സ്കൂടി വരുേമ്പാൾ ഉപഭോക്താവിേൻറയും കമ്പനിയുടേയും പ്രതീക്ഷകൾ ഉയരുകയാണ്.
കൊച്ചിയിലെ നഗരനിരത്തുകൾ താണ്ടി അതിരപ്പിള്ളിയിലേക്ക് റെഡി ഗോയുമായി നടത്തിയ ടെസ്റ്റ് ഡ്രൈവിൽ നിന്ന്: അകത്തും പുറത്തും മാനുവൽ വാഹനത്തിൽ നിന്ന് വ്യത്യാസമേതുമില്ലാതെയാണ് പുതിയ റെഡി ഗോ എത്തുന്നത്. നല്ല പ്രകാശം കടന്നുവരുന്ന ഉൾവശത്ത് നിവർന്നിരുന്ന് വാഹനം ഒാടിക്കാം. ചുറ്റും മികച്ച രീതിയിൽ കാണാൻ ഇത് സഹായിക്കും. സീറ്റുകൾ അത്ര സുഖപ്രദമെന്ന് പറയാനാകില്ല. നീണ്ട യാത്രകൾ ചിലപ്പോൾ അസ്വസ്ഥത നൽകിയേക്കും. ക്വിഡ് പോലെ നോബ് വഴിയല്ല ഒാേട്ടാമാറ്റിക് സംവിധാനം നിയന്ത്രിക്കുന്നത്. സാധാരണ വാഹനങ്ങളിലേതുപോലെ ഗിയർ ലിവർ ഇവിടെയുണ്ട്. കീ തിരിച്ച് വാഹനം സ്റ്റാർട്ട് ചെയ്ത് ഡ്രൈവ് മോഡിലിട്ടാൽ മുന്നോട്ട് പോകാം. 68 ബി.എച്ച്.പി കരുത്ത് ഉൽപാദിപ്പിക്കുന്ന എൻജിനാണ് വാഹനത്തിന്. ആക്സിലറേറ്ററിൽ കാലമർത്തുേമ്പാഴെല്ലാം മോശമല്ലാത്ത പ്രതികരണം എൻജിൻ നൽകും.
ഉള്ളിൽ കറുത്ത നിറത്തിനാണ് പ്രാധാന്യം. പ്ലാസ്റ്റിക് നിലവാരം കേമമല്ല. ചില സ്ഥലങ്ങളിൽ പ്ലാസ്റ്റിക് പോലും ഒഴിവാക്കിയിട്ടുണ്ട്. അത്യാവശ്യം സാധനങ്ങൾ വെക്കാനുള്ള സ്ഥലമുണ്ട്. മികച്ച ഒാഡിേയാ സിസ്റ്റം റെഡിഗോക്ക് മുതൽക്കൂട്ടാണ്. ബ്ലൂടൂത്ത്, ഒാക്സ്, യു.എസ്.ബി കണക്ടിവിറ്റിയുമുണ്ട്. നഗരത്തിലൂടെ സഞ്ചാരം ആരംഭിച്ച് ട്രാഫിക് സിഗ്നലിലെത്തുേമ്പാൾ നാം ഒരുകാര്യം ശ്രദ്ധിക്കും. നിർത്തിയിട്ട വാഹനത്തിെൻറ ബ്രേക്കിൽ നിന്ന് കാൽ എടുക്കുേമ്പാൾ ആക്സിലേറ്റർ കൊടുക്കാതെ തന്നെ പതിയെ മുന്നോട്ട് നീങ്ങും. റെഡി ഗോയിലെ ക്രീപ്പ് സംവിധാനമാണിത്. ഇഴഞ്ഞ് നീങ്ങുന്ന ട്രാഫിക് ബ്ലോക്കുകളിൽ ഇതൊരു അനുഗ്രഹമാണ്.
വിലകൂടിയ വാഹനങ്ങൾ നൽകുന്ന ഇടതടവില്ലാത്ത കുതിപ്പൊന്നും റെഡി ഗോയിൽ പ്രതീക്ഷിക്കരുത്. എ.എം.ടി ഒാടിക്കുേമ്പാഴുണ്ടാകുന്ന ചില്ലറ അസ്വസ്ഥതകൾ തീർച്ചയായും ഉണ്ടാകും. പതിയെ വാഹനത്തിെൻറ താളത്തിലേക്ക് നമ്മുക്ക് മാറാനായാൽ ഇൗ ഗിയർബോക്സ് രസംപകരും. വാഹനത്തിെൻറ എടുത്ത് പറയേണ്ട മികവ് സസ്പെൻഷേൻറതാണ്. ചെറിയ കുഴികളെല്ലാം ഒപ്പിയെടുക്കാൻ മികച്ച സസ്പെൻഷൻ സഹായിക്കും. റെഡി ഗോ കൂടുതൽ ആസ്വദിച്ച് ഒാടിക്കണമെന്ന് തോന്നുന്നവർക്ക് ഗിയറുകൾ സ്വയം മാറാനുള്ള സൗകര്യവുമുണ്ട്. 20,000 രൂപയാണ് സാധാരണ കാറിൽ നിന്ന് ഒാേട്ടാമാറ്റിക്കിനായി കൂടുതൽ നൽകേണ്ടത്. 3.81ലക്ഷമാണ് വില. വിലക്കുറവ് കൊണ്ടും ഇടക്കൂടുതൽ കൊണ്ടും(222 ലിറ്ററാണ് ബൂട്ട്) സാധാരണക്കാരെൻറ വാഹനമാകാൻ യോഗ്യനാണ് റെഡിഗോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
