Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightടൊയോട്ടയും യാരിസും...

ടൊയോട്ടയും യാരിസും പിന്നെ പെട്രോളും

text_fields
bookmark_border
Yaris
cancel

എതിരാളി മരത്തിൽ കാണു​േമ്പാൾ മാനത്ത്​ കാണുന്ന അതിബുദ്ധിക്ക്​ പകരം പരമ്പരാഗതമായ ഇരുത്തംവന്നൊരു ​ജനിതക സവിശേഷതയാണ്​ ടൊയോട്ടയെ വിശിഷ്​ട ഉൽപന്നമാക്കി മാറ്റുന്നത്​. എടുത്തുചാട്ടങ്ങളല്ല ഗൗരവമായ ആലോചനകളാണ് ടൊയോട്ടയുടെ അതിജീവന തന്ത്രം. കമ്പനിയുടെ ഒാരോ നീക്കത്തിന്​ മുന്നിലും ഇൗ സവിശേഷത കാണാം​. നിലവിൽ ഇന്ത്യയിൽ ടൊയോട്ടയുടെ ജാതകം നിർണയിക്കുന്നത്​ ക്രിസ്​റ്റയും ഫോർച്യൂണറുമാണ്​. 2017ൽ 97,000 വാഹനങ്ങൾ ഇരുവിഭാഗത്തിലുമായി ഇറങ്ങി. എന്തുകൊണ്ടാണ്​ ഇനിയും ഒരു കുഞ്ഞൻ എസ്​.യു.വിയെപറ്റി ടൊയോട്ട ആലോചിക്കാത്തത്​. ഇതിന്​ ​വലിയ സൈദ്ധാന്തിക ഉത്തരങ്ങളൊന്നും ടൊയോട്ടക്കില്ല. ആലോചിച്ചില്ല അത്രതന്നെ. എന്ത്​കൊണ്ട് എറ്റിയോസ്​ പോലെയുള്ള വിപണന സാധ്യത കൂടിയൊരു സെഡാനെ ഇങ്ങനെ അവഗണിച്ചിട്ടിരിക്കുന്നു.

അതിനും ടൊയോട്ടക്ക്​ പ്രത്യേകിച്ച്​ ഉത്തരമൊന്നുമില്ല. അല്ലെങ്കിലും ലോകം മുഴുവൻ വിപണിയായ ഒരാഗോള നിർമാതാവിന്​ ഇന്ത്യയെന്ന താരതമ്യേന മൂല്യം കുറഞ്ഞ മാർക്കറ്റിനായി അത്രക്ക്​ സമയമൊന്നും ​െചലവഴിക്കാനില്ല എന്നതാണ്​ സത്യം. വിലകൂട്ടിയിട്ടും എതിരാളികളേറെ വന്നിട്ടും ആവശ്യക്കാർക്ക്​ ക്രിസ്​റ്റ തന്നെ നിർമിച്ച് കൊടുക്കാൻ പാടുപെടുകയാണ്​ ടൊയോട്ട കിർലോസ്​കർ കമ്പനി. കുഞ്ഞൻ എസ്​.യു.വി പോലെ ഇന്ത്യയിലെ വിൽപനയേറിയ വിഭാഗമാണ്​ മധ്യനിര ​െസഡാനുകൾ. സിറ്റി, ​െവർന, സിയാസ്​ എന്നിവർ ആധിപത്യം ​പുലർത്തുന്ന ഇൗ വിഭാഗത്തിലേക്ക്​ ഒരു വാഹനം എന്നത്​ ഏറെ നാളായി ടൊയോട്ട ആരാധകർക്ക്​ നൽകുന്ന വാഗ്​ദാനമാണ്​. 

ഇക്കഴിഞ്ഞ ഒാ​േട്ടാ എക്​സ്​പോയിലാണ്​ ഇൗ വാക്ക്​ കമ്പനി പാലിച്ചത്​. യാരിസ്​ എന്നായിരുന്നു മധ്യനിര സെഡാനുകളിലെ പുത്തൻ അവതാരത്തി​​െൻറ പേര്​. ഏപ്രിലിൽ ബുക്കിങ്​ തുടങ്ങുകയും വൈകാതെ പുറത്തിറങ്ങുകയും ചെയ്യുന്ന യാരിസ്, സിറ്റി, ​െവർന, സിയാസ്​ ത്രയത്തിനൊരു പോന്ന എതിരാളി ആയിരിക്കും. വലുപ്പത്തിൽ സിയാസിനേയും സാ​േങ്കതികതയിലും സൗകര്യങ്ങളിലും വെർനയേയും എൻജിനിൽ സിറ്റിയേയും വെല്ലുവിളിക്കാൻ പ്രാപ്​തമാണ്​ യാരിസ്​. ഇൗ നല്ല സമയത്തും ടൊയോട്ടയുടെ പ്രഖ്യാപനങ്ങളിലൊന്ന്​ പക്ഷേ, വാഹനവിശാരദന്മാരെ ഒന്ന്​ അമ്പരപ്പിച്ചു. യാരിസിന്​ ഡീസൽ എൻജിൻ ഇല്ല എന്നതായിരുന്നു ആ അപ്രതീക്ഷിത തീരുമാനം. 

ഡീസൽ എൻജിനുകളിൽ ജീവിക്കുന്ന ഇന്ത്യക്കാരുടെ മുന്നിൽ തങ്ങളുടെ തുറുപ്പ്​ശീട്ടിറക്കു​േമ്പാൾ അതിനൊരു പോരായ്​മ സംഭവിക്കാൻ ടൊയോട്ട തയാറാകുമോ എന്ന​േചാദ്യം നാലുപാടുനിന്നും ഉയർന്നു. എന്നാൽ കമ്പനിയുടെ മറുപടി ഉറച്ചതായിരുന്നു. യാരിസിന്​ ഡീസൽ എൻജിൻ ഇല്ല, ഇനി വരാനും സാധ്യതയില്ല. ചിലപ്പോളൊരു ഹൈബ്രിഡ്​ ഭാവിയിൽ വന്നേക്കാം. 

ടൊയോട്ടയുടെ തീരുമാനത്തിന്​ പിന്നിൽ സു​പ്രധാനമായൊരു കാരണമുണ്ട്​. 2020ൽ ഇന്ത്യൻ വാഹന ലോകം ഭാരത്​ സ്​​േറ്റജ്​ ആറിലേക്ക്​ നീങ്ങുകയാണ്​. ചെറിയ ഡീസൽ എൻജിനുകൾക്ക്​ ഇൗ വിഭാഗത്തിലെ വിസരണ മാനദണ്ഡങ്ങൾ പാലിക്കുക ബുദ്ധിമുട്ടാകുമെന്ന്​ ടൊ​േയാട്ടയുടെ എൻജിനീയർമാർ കണക്കുകൂട്ടുന്നു. ഡീസൽ വാഹനങ്ങളുടെ​ വിപണിയിലെ ഇടിയുന്ന മൂല്യവും ആവശ്യകതയും ടൊയോട്ട കണക്കിലെടുത്തിട്ടുണ്ട്​. യാരിസി​ലെ 1.5 ലിറ്റർ നാല്​ സിലിണ്ടർ എൻജിൻ 108 ബി.എച്ച്​.പി കരുത്ത്​ ഉൽപ്പാദിപ്പിക്കും. ആറ്​ സ്​പീഡ്​ ഗിയർബോക്​സാണ്​ വാഹനത്തിന്​. ഒരു സി.വി.ടി ഒാ​േട്ടാമാറ്റിക്​ ഗിയർബോക്​സും പ്രതീക്ഷിക്കുന്നു. വില 8.4ലക്ഷം മുതൽ 13.5വരെ.

Show Full Article
TAGS:toyota yaris toyota Car automobile malayalam news 
News Summary - New Model Car toyota yaris -Hotwheels News
Next Story