Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightവാഗണറിന്​ പിന്നാലെ...

വാഗണറിന്​ പിന്നാലെ മുഖം മിനുക്കി ബലേ​േനായും വിപണി​യിലേക്ക്​

text_fields
bookmark_border
വാഗണറിന്​ പിന്നാലെ മുഖം മിനുക്കി ബലേ​േനായും വിപണി​യിലേക്ക്​
cancel

ജനുവരി 23ന്​ പുതിയ വാഗണർ പുറത്തിറക്കുന്നുമെന്ന്​ മാരുതി അറിയിച്ചതിന്​ പിന്നാലെ മുഖം മിനുക്കി ബലേനോയും വിപണ ിയിലെത്തുമെന്ന റിപ്പോർട്ടുകൾ. ജനുവരി 27ന്​ ബലേനോയുടെ പരിഷ്​കരിച്ച പതിപ്പ്​ ഇന്ത്യൻ വിപണിയിലേക്ക്​ എത്തുമെന ്നാണ്​ സൂചന. ചില ഒാ​േട്ടാമൊബൈൽ ബ്ലോഗർമാരാണ്​ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത്​ വിട്ടത്​.

പുതിയ ​ഫ്ര ണ്ട്​ ഗ്രില്ലുമായാണ്​ ബലേനോ ഇന്ത്യൻ വിപണിയിലേക്ക്​ എത്തുക. ബംബറി​​െൻറ ഡിസൈനിലും മാറ്റമുണ്ടാകും. ഫോഗ്​ലാമ്പി​​െൻറ സ്ഥാനം ഹെഡ്​ലാമ്പിന്​ കുറച്ച്​ കൂടി അടുത്താക്കിയിട്ടുണ്ട്​. ഡേ ടൈം റണ്ണിങ്​ ലൈറ്റോട്​ കൂടിയ പ്രൊജക്​ടർ ഹെഡ്​ലാമ്പാണ്​. ക്രോമി​​െൻറ സാന്നിധ്യമാണ്​ പിൻവശത്തെ പ്രധാന പ്രത്യേകത. പുതിയ അലോയ്​ വീലുകളും പ്രത്യേകതയാണ്​.

സുരക്ഷക്കായി ചൈൽഡ്​ സീറ്റ് ഉൾപ്പെടുത്തിയണ്ട്​​​. എ.ബി.എസ്​ സ്​റ്റാൻഡേർഡായി നൽകിയിരിക്കുന്നു. സ്​പീഡ്​ അലേർട്ട്​ സിസ്​റ്റം, സീറ്റ്​ബെൽറ്റ്​ വാണിങ്​ സിസ്​റ്റം, പാർക്കിങ്​ സെൻസർ എന്നിവയെല്ലാമാണ്​ സുരക്ഷക്കായി കാറിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്​. റെയിൻ സെൻസറിങ്​ വൈപ്പറുകൾ, ക്രൂയിസ്​ കം​ൺട്രോൾ, ഒാ​േട്ടാ ഹെഡ്​ലാമ്പ്​ തുടങ്ങിയവ സെഗ്​മ​െൻറിലെ എതിരാളികളെ വെല്ലുവിളിക്കാൻ പോന്നതാണ്​. നിലവിലുള്ള 1.2 ലിറ്റർ പെട്രോൾ എൻജിനും 1.3 ലിറ്റർ ഡീസൽ എൻജിനും പുതിയ വാഹനത്തിലും തുടരും. 5.38 ലക്ഷം മുതൽ 8.39 ലക്ഷം വരെയായിരിക്കും പുതിയ കാറി​​െൻറ വില.

Show Full Article
TAGS:maruti suzki facelift hotwheels malayalam news 
Web Title - New Maruti Baleno facelift India launch date is 27th Jan-Hotwheels
Next Story