Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഹോണ്ടയുടെ ഗ്ലോബൽ...

ഹോണ്ടയുടെ ഗ്ലോബൽ കോംപാക്​ട്​ എസ്​.യു.വി വരുന്നു

text_fields
bookmark_border
HONDA-COMPACT-SUV
cancel

ആഗോള എസ്​.യു.വി വിപണിയിൽ സാന്നിധ്യം ശക്​തമാക്കാൻ ഹോണ്ടയുടെ കോംപാക്​ട്​ എസ്​.യു.വി വരുന്നു. 2020 പകുതിയോടെ എത്തുന്ന എസ്​.യു.വിയുടെ സ്ഥാനം എച്ച്​.ആർ.വിക്ക്​ താ​ഴെയായിരിക്കും . അടുത്ത തലമുറ എച്ച്​.ആർ.വിയെ 2021ൽ നിരത്തിലെത്തിക്കാനാണ്​ ഹോണ്ട ഉദ്ദേശിക്കുന്നത്​. അതിന്​ മുന്നോടിയായി 4 മീറ്റററിൽ താഴെയുള്ള കോംപാക്​ട്​ എസ്​.യു.വിയെ ലൈനപ്പിൽ എത്തിക്കാനാണ്​ ശ്രമം.

ടോയോട്ട റെയ്​സ്​, മാരുതി ജിംനി തുടങ്ങിയ മോഡലുകളോട്​ മൽസരിക്കാൻ പോന്നൊരു കരുത്തനാണ്​ ഹോണ്ടയുടെ ലക്ഷ്യം. പുതിയ ജനറേഷൻ സിറ്റിയുമായിട്ട്​ പല ഘടകങ്ങളിലും സാമ്യമുണ്ട്​. ഇൻറീരിയറിൽ ഉൾപ്പടെ സിറ്റിയിലെ ഘടകങ്ങൾ കാറിൽ ഉണ്ടാവുമെന്ന സൂചനകൾ ഹോണ്ട നൽകിയിട്ടുണ്ട്​.

രണ്ട്​ എൻജിൻ ഓപ്​ഷനുകളിൽ പുതിയ കോംപാക്​ട്​ എസ്​.യു.വി വിപണിയിലെത്തും. 1.0 ലിറ്റർ ടർബോ പെട്രോൾ എൻജിനായിരിക്കും എൻജിനുകളിലൊന്ന്​. സിറ്റിയിലെ അതേ എൻജിൻ തുടരാനാണ്​ സാധ്യത. 1.5 ലിറ്റർ പെട്രോൾ എൻജിനായിരിക്കും രണ്ടാമത്തേത്​. ഹോണ്ടയുടെ ഹൈബ്രിഡ്​ സിസ്​റ്റവുമായിട്ടായിരിക്കും ഈ എൻജിൻ എത്തുക. ഡീസൽ എൻജിൻ ഉൾപ്പെടുത്തുമെന്ന്​ പറയുന്നുണ്ടെങ്കിലും മാർക്കറ്റുകൾക്ക്​ അനുസരിച്ച്​ ഇതിൽ വ്യത്യാസം വരാം.

അതേസമയം, കോംപാക്​ട്​ എസ്​.യു.വിയുടെ ഇന്ത്യ ലോഞ്ചിനെ കുറിച്ചുള്ള റിപ്പോർട്ടുകളൊന്നും പുറത്ത്​ വന്നിട്ടില്ല. ഇന്ത്യയിൽ കാർ പുറത്തിറങ്ങുകയാണെങ്കിൽ ഹ്യുണ്ടായ്​ വെന്യു, ടാറ്റ നെക്​സോൺ, മാരുതി സുസുക്കി വിറ്റാര ബ്രെസ, ഫോഡ്​ ഇക്കോസ്​പോർട്ട്​ തുടങ്ങിയവക്കാവും വെല്ലുവിളി ഉയർത്തുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hondaautomobilemalayalam newsCompact SUV
News Summary - New Honda global compact SUV to be unveiled-Hotwheels
Next Story