സ്വിഫ്റ്റ് സുരക്ഷയിലും മുമ്പിൽ; ക്രാഷ് ടെസ്റ്റ് വിജയകരം
text_fieldsസൗകര്യങ്ങളിൽ മാത്രമല്ല സുരക്ഷയിലും മുമ്പിലാണെന്ന് തെളിയിച്ചിരിക്കുകയാണ് മാരുതി സുസുക്കി സ്വിഫ്റ്റ്. വാഹനങ്ങളുടെ സുരക്ഷ പരിശോധിക്കാൻ യൂറോ NACAP(ന്യൂ കാർ അസെസ്മെൻറ് പ്രോഗ്രാം) നടത്തിയ ക്രാഷ് ടെസ്റ്റിൽ അഞ്ചിൽ മൂന്ന് സ്റ്റാർ റേറ്റിങ് സ്വന്തമാക്കിയാണ് സുരക്ഷയിലും മുമ്പിലാണെന്ന് മാരുതി തെളിയിച്ചിരിക്കുന്നത്. സ്റ്റാൻഡേർഡ് വകഭേദത്തിനൊപ്പം അധിക സുരക്ഷയുള്ള മോഡലിെൻറ ക്രാഷ് ടെസ്റ്റും നടത്തിയിരുന്നു. അധിക സുരക്ഷയുള്ള മോഡൽ നാല് സ്റ്റാറാണ് നേടിയത്.

മുൻ നിരയിലെ മുതിർന്ന യാത്രക്കാർക്ക് 83 ശതമാനം സുരക്ഷയും പിൻനിരയിലെ കുട്ടികൾക്ക് 75 ശതമാനം സുരക്ഷയും ലഭിക്കുമെന്ന് ക്രാഷ് ടെസ്റ്റ് വ്യക്തമാക്കുന്നു. പുതിയ ഹാർടെക്റ്റ് പ്ലാറ്റ്ഫോമിൽ ആറ് എയർ ബാഗ് ഉൾപ്പെടുത്തിയ സ്റ്റാേൻർഡ് സ്വിഫ്റ്റാണ് മൂന്ന് സ്റ്റാർ റേറ്റിങ് നേടിയത്. റഡാർ ബ്രേക്ക് സപ്പോർട്ട്, ഒാേട്ടാമാറ്റിക് എമർജൻസി ബ്രേക്കിങ് എന്നീ നൂതന സുരക്ഷ സംവിധാനങ്ങൾ അടങ്ങിയതാണ് അധിക സുരക്ഷ സംവിധാനങ്ങൾ അടങ്ങിയ സ്വിഫ്റ്റ്.
പുതിയ സ്വിഫ്റ്റ് വൈകാതെ തന്നെ ഇന്ത്യൻ വിപണിയിൽ എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ സുരക്ഷയിൽ ഇത്രയധികം സന്നാഹങ്ങൾ ഇന്ത്യൻ സ്വിഫ്റ്റിൽ ഉണ്ടാവില്ല. മുൻ നിരയിലെ പാസഞ്ചർ-ഡ്രൈവർ സൈഡ് എയർബാഗിൽ ഒതുങ്ങിയേക്കാം ഇന്ത്യൻ സ്വിഫ്റ്റിലെ പ്രത്യേകതകൾ. 1.2 ലിറ്റർ പെട്രോൾ, 1.3 ലിറ്റർ ഡീസൽ എൻജിനിലാവും സ്വിഫ്റ്റ് ഇന്ത്യൻ വിപണിയിലെത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
