പുതു പുത്തൻ വാഗണർ 23ന്​ എത്തും; ടീസർ പുറത്ത്​ വിട്ടു

19:29 PM
09/01/2019
WAGANOR-54

മാരുതിയുടെ ജനപ്രിയകാർ വാഗണറി​​​​െൻറ പരിഷ്​കരിച്ച പതിപ്പ്​ ജനുവരി 23നാണ്​ വിപണിയിലെത്തുന്നത്​. ഒൗദ്യോഗിക ലോഞ്ചിങ്ങിന്​ മുന്നോടിയായി കാറി​​​​െൻറ ടീസർ ചിത്രങ്ങൾ കമ്പനി പുറത്ത്​ വിട്ടു. പുതിയ വാഗണറിന്​ പഴയതിനേക്കാളും നീളവും വീൽബേസും കാബിൻ സ്​പേസും കൂടുതലായിരിക്കുമെന്നാണ് സൂചന​. പുതിയ ഡിസൈനിൽ കരുത്ത്​ കൂടിയ എൻജിനുമായിട്ടാവും വാഗണർ വീണ്ടും അവതരിക്കുക.

WAGANOR-23

വൈഡ്​ ഗ്രില്ലും ബോൾഡായ ഹൈഡ്​ലൈറ്റുമാണ്​ മുൻവശത്ത്​​ നൽകിയിട്ടുള്ളത്​. ബോണറ്റി​​​​െൻറ നീളം കൂടിയിട്ടുണ്ട്​​. അകത്തളത്തെ സൗകര്യങ്ങൾ കമ്പനി വർധിപ്പിച്ചിട്ടുണ്ട്​. പുതിയ ഇൻസ്​ട്രുമെ​േൻറഷൻ കൺസോൾ, ടച്ച്​ സ്​ക്രീൻ ഇൻഫോടെയിൻമ​​​െൻറ്​ സിസ്​റ്റം എന്നിങ്ങനെ നിരവധി മാറ്റങ്ങൾ പ്രകടനമാണ്​. ഇൻഫോടെയിൻമ​​​െൻറ്​ സിസ്​റ്റത്തിനൊപ്പം ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ്​ ഒാ​േട്ടാ തുടങ്ങിയ കണക്​ടിവിറ്റി ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്​. 

1.2 ലിറ്ററി​​​​െൻറ പുതിയ പെട്രോൾ എൻജിൻ വാഹനത്തിനൊപ്പം ഉൾപ്പെടുത്തും. ഇതിനൊപ്പം 1.0 ലിറ്റർ ത്രീ സിലിണ്ടർ കെ സീരിസ്​ എൻജിനും തുടരും. അഞ്ച്​ സ്​പീഡ്​ മാനുവലാണ്​ ട്രാൻസ്​മിഷൻ. ഹ്യൂണ്ടായ്​ സാൻട്രോ, ഡാറ്റ്​സൺ ഗോ, റെനോ ക്വിഡ്​ തുടങ്ങിയ മോഡലുകൾക്കാവും പുതിയ വാഗണർ വെല്ലുവിളിയാവുക.

Loading...
COMMENTS