Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightസൗന്ദര്യവും കരുത്തും...

സൗന്ദര്യവും കരുത്തും സംയോജിപ്പിച്ച്​ നാലാം തലമുറ ജീപ്പ്​ റാങ്ക്​ളർ വിപണിയിലേക്ക്​

text_fields
bookmark_border
wrangler
cancel

സൗന്ദര്യവും കരുത്തും സംയോജിപ്പിച്ച്​ നാലാം തലമുറ റാങ്ക്​ളറിനെ ജീപ്പ്​ വിപണിയിലേക്ക്​ എത്തിക്കുന്നു. ആഗോള വിപണിയിൽ ജീപ്പിൻെറ കരുത്തൻ പുറത്തിറങ്ങിയെങ്കിലും ഇന്ത്യൻ വിപണിയിൽ എത്തിയിരുന്നില്ല. ആഗസ്​റ്റ്​ ഒമ്പതിന്​ റാങ്ക്​ളർ ഇന്ത്യൻ മണ്ണിലെത്തുമെന്നാണ്​ കമ്പനി അറിയിച്ചിരിക്കുന്നത്​.

നിലവിലുള്ള മോഡലുമായി താരത്മ്യം ചെയ്യു​േമ്പാൾ 90 കിലോ ഗ്രാം ഭാരം കുറവായിരിക്കും പുതിയ റാങ്ക്​ളറിന്​. പെട്രോൾ, ഡീസൽ എൻജിനുകളിൽ റാങ്ക്ളർ എത്തും. ചെറിയ ഒരു എൻജിൻ കൂടി ഇക്കുറി റാങ്ക്​ളറിൻെറ നിരയിലുണ്ടാകുമെന്നാണ്​ പ്രതീക്ഷ. 2.0 ലിറ്റർ 4 സിലിണ്ടർ ടർബോചാർജ്​ഡ്​ പെട്രോൾ എൻജിനായിരിക്കും റാങ്ക്​ളറിലെ ഏറ്റവും ചെറിയ എൻജിൻ. 270 പി.എസ്​ പവറും 400 എൻ.എം ടോർക്കും എൻജിൻ നൽകും. ഇതിനൊപ്പം നിലവിലുള്ള 3.6 ലിറ്റർ വി 6 പെട്രോൾ എൻജിനും, 3.0 ലിറ്റർ വി 6 ഡീസൽ എൻജിനും റാങ്ക്​ളറിൽ തുടരും.

jeep-interior

മോഡലിൻെറ ട്രാൻസ്​മിഷനും ജീപ്പ്​ മെച്ചപ്പെടുത്തിയിട്ടുണ്ട്​. അഞ്ച്​ സ്​പീഡ് ഓ​ട്ടോമാറ്റിക്​​ ട്രാൻസ്​മിഷനാണ്​ മുമ്പ്​ ഉണ്ടായിരുന്നതെങ്കിൽ ഇക്കുറി അത്​ എട്ട്​ സ്​പീഡ്​ ഓ​ട്ടോമാറ്റിക്​ ട്രാൻസ്​മിഷനാണ്​. 3.6 വി 6 പെട്രോൾ എൻജിനിൽ മാത്രമാണ്​ മാനുവൽ ട്രാൻസ്​മിഷൻ ഉൾപ്പെടുത്തിയിരിക്കുന്നത്​.

പുതിയ റാങ്ക്​ളറിൻെറ എക്​സ്​റ്റീരിയറിൽ ചെറിയ ചില മാറ്റങ്ങൾ മാത്രമേ കമ്പനി വരുത്തിയിട്ടുള്ളു. എൽ.ഇ.ഡി ഹെഡ്​ലാമ്പ്​, എൽ.ഇ.ഡി ഡേ ടൈം റണ്ണിങ്​ ലൈറ്റുകൾ, സെവൻ സ്ലേറ്റ്​ ഫ്രണ്ട്​ ഗ്രിൽ, ഫ്രണ്ട്​ ബംബർ എന്നിവയിൽ മാറ്റങ്ങൾ പ്രകടമാണ്​. 8.4 ഇഞ്ച്​ ടച്ച്​ സ്​ക്രീൻ ഡിസ്​പ്ലേയോട്​ കൂടിയ പുതിയ ഡാഷ്​ബോർഡാണ്​ ഇൻറീരിയറിലെ മാറ്റം. ഏകദേശം 60 ലക്ഷം രൂപയിലായിരിക്കും റാങ്ക്​ളറിൻെറ വില തുടങ്ങുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jeepautomobilemalayalam newsWrangler
News Summary - New-gen Jeep Wrangler To Launch In India-Hotwheels
Next Story