Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightകാത്തിരിക്കാം...

കാത്തിരിക്കാം വിയോസിനായി

text_fields
bookmark_border
Toyota-Vios
cancel

നിരത്തിലെ ചില വാഹനങ്ങൾ കാണു​േമ്പാൾ നമുക്കും തോന്നിയിട്ടുണ്ടാകും, ഇതെന്താ ഇങ്ങനെയെന്ന്​. കുറച്ചുകൂടി നന്നായിരുന്നെങ്കിൽ വാങ്ങാമായിരുന്നെന്നും തോന്നാം. നമ്മളിൽ അത്തരം വികാരമുണർത്തുന്ന കാറാണ്​ ടൊയോട്ടയുടെ എറ്റിയോസ്​. ധാരാളം സാധ്യതകളുള്ള മധ്യവർഗ സെഡാനുകളുടെ കൂട്ടത്തിൽ അൽപംകൂടി മോടിയും ജാടയുമൊ​െക്ക കാണിച്ചിരുന്നെങ്കിൽ എറ്റിയോസ്​ വിൽപന എതിരാളികളെ കവച്ചുവെച്ചേനെ. നിലവിൽ ടാക്​സിക്കാരുടെ പ്രിയ വാഹനമായി തുടരാനാണ്​ എറ്റിയോസി​​​െൻറ വിധി. എറ്റിയോസിനെ കൂടുതൽ പരിഷ്​കരിക്കാനൊന്നും താൽപര്യമി​െല്ലന്ന്​ പലതവണ ടൊയോട്ട തെളിയിച്ചതാണ്​.

എന്നാൽ , ചില നീക്കങ്ങൾ ടൊയോട്ട ഇന്ത്യക്കായി നടത്തുന്നുണ്ട്​. എറ്റിയോസിനും മുകളിൽ ഒരു സെഡാൻ, സിറ്റിക്കും വെർനക്കും സിയാസിനും പോന്നൊരു എതിരാളിയെ ടൊയോട്ട അണിയറയിൽ ഒരുക്കുന്നതായാണ്​ സൂചന. ഇൗ വമ്പ​​​െൻറ പേര്​ വിയോസ്​. മലേഷ്യയിലൊ​െക്ക നിരത്തുകളിൽ വിയോസുണ്ട്​. ടൊയോട്ട പുത്തൻ കാറുമായെത്തുന്നു എന്നു​െവച്ചാൽ കണ്ണിലെണ്ണയൊഴിച്ച്​ കാത്തിരിക്കാൻ ആളുണ്ടാകും. 

രൂപത്തിൽ കുഞ്ഞൻ കൊറോളയാണ്​ വിയോസ്​. ഹെഡ്​ലൈറ്റുമായി ചേർന്ന്​ നിൽക്കുന്ന ഗ്രില്ലുകളും നടുക്ക് വലിയ ടൊയോട്ട ലോഗോയും നൽകിയിട്ടുണ്ട്​. വലുപ്പമുള്ള പ്രൊജക്​ടർ ഹെഡ്​ലൈറ്റുകൾ ഭംഗിയുള്ളത്​. വലിയ ബമ്പറിലാണ്​ ഫോഗ്​ ലാമ്പുകളും ഡെ ടൈം റണ്ണിങ്​ ലാമ്പുകളും പിടിപ്പിച്ചിരിക്കുന്നത്​. ഡെ ടൈം റണ്ണിങ്​ ലാമ്പുകൾ ഹെഡ്​ലൈറ്റിൽ നിന്ന്​ വേറിട്ട്​ നിൽക്കുന്നത്​ വ്യത്യസ്​തമായൊരു പരീക്ഷണമാണ്​. ഹെഡ്​ലൈറ്റിന്​ ചുറ്റുമുള്ള കറുത്ത സ്​മോക്കി ഫിനിഷ്​ വാഹനത്തിന്​ സ്​പോർട്ടിനെസ്​നൽകും. ഇൻഡിക്കേറ്ററോടുകൂടിയ സൈഡ്​ മിററുകൾ വാഹനം നിർത്തു​േമ്പാൾ തനിയെ ഉള്ളിലേക്ക്​ മടങ്ങും.

എറ്റിയോസിനെ വികൃതമാക്കുന്ന പിൻഭാഗത്തിൽ നിന്നുള്ള മോചനമാണ്​ വിയോസി​​​െൻറ വലിയ സവിശേഷത. കൊറോളയോടാണ്​ പുതിയ വാഹനത്തി​​​െൻറ പിൻവശത്തിന്​ കൂടുതൽ സാമ്യം.വലുപ്പമേറിയ ടെയിൽ ലൈറ്റുകൾ, ഒറ്റ യൂനിറ്റെന്ന്​ തോന്നിക്കുമാറ്​ ചേർന്ന്​ നിൽക്കുന്ന ബമ്പർ, ടെയിൽ ലൈറ്റിന്​ യോജിക്കുന്ന​ ക്രോം ബാർ, മുകളിൽ പിന്നിലായി പിടിപ്പിച്ചിരിക്കുന്ന ഷാർക്ക്​ ഫിൻ ആൻറിന എന്നിവയൊക്കെ വിയോസിനെ കൂടുതൽ അഴകുള്ളതാക്കുന്നു. ഉൾവശത്തിന്​ കറുപ്പ്​ നിറമാണ്​ അധികവും. ഇട​ക്കിടക്ക്​ ചുവന്ന നിറത്തിലെ വരകൾ നൽകിയിട്ടുണ്ട്​. 

മൊത്തത്തിൽ കെട്ടിലും മട്ടിലും ആഢ്യത്വം തോന്നും. വലുപ്പം കുറഞ്ഞതെങ്കിലും വ്യക്​തതയുള്ള ടച്ച്​ സ്​ക്രീനിൽ കാമറയും നാവിഗേഷനും ഉൾ​െപ്പടെ എല്ലാം ലഭിക്കും. ഉരുണ്ട ഡയലുകളുള്ളതാണ്​ എ.സിയുടെ നിയന്ത്രണങ്ങൾ. അടിവശം അൽപം പരന്ന സ്​റ്റിയറിങ് വീലിൽ അത്യാവശ്യം വേണ്ട നിയന്ത്രണങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്​. കൃത്യമായി വേർതിരിച്ച ഗിയർ ലിവർ ഷിഫ്​റ്റുകൾ അനായാസമാകും. എറ്റിയോസിലെ 1.5ലിറ്റർ, നാല്​ സിലിണ്ടർ പെട്രോളും, 1.4ലിറ്റർ ഡി ഫോർ ഡി ഡീസൽ എൻജിനുമാകും വിയോസിന്​. എൻജിൻ ട്യൂണിങ്ങിൽ മാറ്റം വരുത്തി കൂടുതൽ കരുത്തോടും മികവോടും ടൊയോട്ട നിരത്തിലെത്തിക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. ഡൽഹി ഒാ​േട്ടാ എക്​സ്​പോയിലായിരിക്കും വിയോസി​​​െൻറ അരങ്ങേറ്റം. വില 8.50 മുതൽ 13.50ലക്ഷം വരെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Toyota Viosautomobilemalayalam newsAuto expo 2018New Car
News Summary - New Car Toyota Vios -Hotwheel News
Next Story