Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഅസാധാരണത്വങ്ങളുടെ...

അസാധാരണത്വങ്ങളുടെ ഷിറോൺ

text_fields
bookmark_border
bugatti-chiron
cancel

ജീവിതത്തിൽ ചിലപ്പോൾ ഒരിക്കൽപോലും കാണാനാകാത്ത വസ്​തുക്കളെപ്പറ്റി നാമെന്തിനാണ്​ അറിയുന്നത്​. ആഹ്ലാദം പകരുന്ന അറിവുകൾ എന്ന നിലക്ക്​ ലഭിക്കുന്ന സംതൃപ്​തിയാകാം കാരണം​. ഇങ്ങ​നെയും ചിലതുണ്ട്​ എന്ന വിവരവും പ്രധാനമാണ്​. ഇനി പറയാൻ പോകുന്ന വാഹനം അസാധാരണത്വങ്ങളുടെ തമ്പുരാനാണ്​. സാധാരണക്കാര​​െൻറ വന്യഭാവനക്കും അതീതമായ ചില അക്കങ്ങൾ കൊണ്ടാണീ വാഹനത്തെ അടയാളപ്പെടുത്തുന്നത്​. യന്ത്ര വൈദഗ്​ധ്യങ്ങളുടെ കാലത്തെ ഇൗ അദ്​ഭുത വസ്​തുവിനെ നാം ബ്യൂഗാട്ടി ഷിറോൺ എന്ന്​ വിളിക്കും.

നിരത്തിലൂടെ പായുന്ന ലോകത്തെ ഏറ്റവും വേഗത കൂടിയ വാഹനമാണിത്​. നമ്മുടെ കാലത്തെ ഏറ്റവും മികച്ച കാറുകൾ ഉണ്ടാക്കുന്ന കമ്പനികളിലൊന്നാണ്​​ ബ്യൂഗാട്ടി. ഫ്രാൻസിലെ ​മൊൾഷേം കേന്ദ്രമാക്കി 1909ൽ തുടങ്ങിയ സ്​ഥാപനം അന്നേ ശ്രദ്ധിച്ചിരുന്നത്​ അതിവേഗപ്പാതകളിലായിരുന്നു. നിരവധി ഉയർച്ച താഴ്​ച്ചകളിലൂടെ കടന്നുപോയ ബ്യൂഗാട്ടിയുടെ ആധുനികകാലം ആരംഭിക്കുന്നത്​ 1998ൽ ജർമൻ വാഹന നിർമാതാവായ ഫോക്​സ്​വാഗ​​െൻറ കടന്നുവരവോടെയാണ്​. വെയ്​റോണെന്ന അദ്​ഭുത യന്ത്രത്തിനെ നിർമിച്ചുകൊണ്ടാണ്​ ബ്യൂഗാട്ടി അന്ന്​ തിളങ്ങിയത്​. 

chiron

1000 കുതിരശക്​തിയുള്ള കാറായിരുന്നു വെയ്​റോൺ. വെയ്​റോണി​​െൻറ കുതിപ്പുകണ്ട്​ അമ്പരപ്പടങ്ങാത്ത ലോകത്തിന്​ ഏറെത്താമസിയാതെ ബ്യൂഗാട്ടി ഷിറോണിനെ നൽകി. ഇത്തവണ കുതിരശക്​തി 1500 ആയിരുന്നു. ഷിറോണൊരു ഹൈപ്പർ കാറാണ്​. ഡബ്ല്യൂ ആകൃതിയിൽ ഘടിപ്പിച്ച 16 സിലിണ്ടറുകളുള്ള എൻജിനാണ്​ വാഹനത്തിന്​. കൃത്യമായി പറഞ്ഞാൽ 7993 ക്യൂബിക്​ കപ്പാസിറ്റിയും 1600എൻ.എം ടോർക്കുമുണ്ട്​. രണ്ട്​ ഘട്ടമായി പ്രവർത്തിക്കുന്ന നാല്​ ടർബോ ചാർജറുകളാണ്​ ഷിറോണി​​െൻറ നിരന്തര കുതിപ്പിന്​ കാരണം. ഷിറോണി​​െൻറ ചലന വേഗമാണ്​ ശ്രദ്ധേയം. 2.4 സെക്കൻഡുകൊണ്ട്​ ഷിറോൺ നിശ്ചലാവസ്​ഥയിൽനിന്ന്​ 100​ കി.മീറ്റർ വേഗതയിലെത്തും. 200 കി.മീറ്ററിലെത്താൻ 6.1 സെക്കൻഡും 300 ന്​ 13.1 സെക്കൻഡും മതി. 400 കി.മീറ്റർ എന്ന മാന്ത്രിക അക്കത്തിൽ 32.6 സെക്കൻഡ്​​ കൊണ്ടെത്തും. 400ഉം കടന്ന്​ പിന്നെയും നിലനിൽക്കുന്ന കുതിപ്പും ഇൗ മാന്ത്രിക​​െൻറ പ്രത്യേകതയാണ്​. 420 കി.മീറ്ററാണ്​ പരമാവധി വേഗം. 
2621 മീറ്റർ നേർരേഖയിലെ ട്രാക്കുണ്ടെങ്കിൽ 400 കി.മീറ്റർ വേഗമാർജിക്കാൻ ഷിറോണിനാകും. ഇൗ കാളക്കൂറ്റ​​െൻറ നി​​ശ്ചലാവസ്​ഥയിലേക്കുള്ള മടക്കവും പ്ര​ത്യേകതകളുള്ളതാണ്​. 

പരമാവധി വേഗത്തിൽനിന്ന്​ പൂർണമായ നിശ്ചലതയിലേക്കെത്താൻ 9.1 സെക്കൻഡ്​ മതി. മുന്നിലെ 420ഉം പിന്നിലെ 400ഉം എം.എം കാർബൺ ​സിറാമിക്​​ ബ്രേക്കുകളാണ്​ ഷിറോണിനെ ‘നിലക്ക്​ നിർത്തു’ന്നത്​. ഏഴ്​ സ്​പീഡ്​ ഡ്യുവൽ ക്ലച്ച്​ എപ്പോഴും എന്തിനും സജ്ജം. അകത്തും പുറത്തും ആഡംബര തികവാർന്ന വാഹനത്തിൽ രണ്ടുപേർക്ക്​ സഞ്ചരിക്കാം. 4.5 എന്ന ‘മാന്യമായ’ മൈലേജും​ ഷിറോൺ നൽകും. വില അൽപം കൂടുതലാണ്​. 

ആകെ 500 എണ്ണം മാത്രം നിർമിക്കുന്ന ഇൗ വിസ്​മയ സൃഷ്​ടി സ്വന്തമാക്കണമെങ്കിൽ 30 കോടി ഇന്ത്യൻ രൂപ മുടക്കേണ്ടിവരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobilemalayalam newsBugatti ChironBugattiChiron
News Summary - The New Bugatti Chiron-Hot wheels News
Next Story