Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightആധുനികൻ, ആഡംബര പ്രിയൻ...

ആധുനികൻ, ആഡംബര പ്രിയൻ പസാറ്റ്​

text_fields
bookmark_border
Foxwagon-Pasat
cancel

​യൂറോപ്പിലെ ചില സുന്ദരൻ മോഡലുകളെ കണ്ടിട്ടില്ലേ​. കൃത്യമായി വെട്ടിയൊതുക്കിയ മുടിയും വടിവൊത്ത ശരീരവും നീലക്കണ്ണുകളുമുള്ള ചുള്ളന്മാർ. ഇവരെപ്പോലെയാണ്​ ഫോക്​സ്​വാഗൻ പസാറ്റും. കൃത്യമായ അഴകളവുള്ള ആധുനികനും ആഡംബര​പ്രിയനുമായ കാറാണിത്​. ബെൻസും ബി.എം.ഡബ്ല്യുവും ഒാഡിയുമൊന്നും കീ​​ശയിലൊതുങ്ങാത്ത സമ്പന്നരിലെ സാധുക്കളാണ്​ സാധാരണ പസാറ്റിനെ വാഹനമാക്കുന്നത്​. അത്തരക്കാർക്ക്​ വേണ്ടതെല്ലാം ഒരുക്കിയാണ്​ ഫോക്​സ്​വാഗൻ തങ്ങളുടെ ഒാമനയെ എപ്പോഴും പുറത്തിറക്കുന്നത്​. 

പസാറ്റി​​​െൻറ പുതുക്കിയ വാഹനവും പാരമ്പര്യം കാത്തുസൂക്ഷിച്ചിട്ടുണ്ട്​. ആരൊക്കെയാണ്​ പസാറ്റി​​​െൻറ എതിരാളികൾ​? ആദ്യം മനസ്സിൽ വരുന്ന ​പേരുകൾ സ്​കോഡ സൂപ്പർബ്​, ഒാഡി എത്രീ, ടൊയോട്ട കാംമ്രി എന്നിവയാണ്​. രസകരമായ വസ്​തുതയെന്തെന്നാൽ, സൂപ്പർബും ഒാഡി എത്രീയും പസാറ്റും പങ്കുവെക്കുന്ന പ്രത്യേകതകൾ ഏറക്കുറെ ഒന്നുതന്നെയാണെന്നതാണ്​. വെവ്വേറെ പേരുകളുണ്ടെങ്കിലും സ്​കോഡയും ഒാഡിയുമൊക്കെ ഫോക്​സ്​വാഗൻ എന്ന ഭീമൻ കമ്പനിയുടെ ഉപോൽപന്നങ്ങളാണ്​.

വലുപ്പമുള്ളതെങ്കിലും ഒട്ടും കൊഴുപ്പടിയാത്തവിധം ഒതുങ്ങിയതാണ്​ പസാറ്റി​​​െൻറ ശരീരം. കൃത്യമായ വടിവുകളും വരകളും വാഹനത്തിലാകമാനം വരഞ്ഞിട്ടിരിക്കുന്നു. മുന്നിലെ ഗ്രില്ലുകൾക്കും ഹെഡ്​ലൈറ്റിനും ഒരേ കനമാണ്​. കൂർത്ത അഗ്രങ്ങളും എൽ.ഇ.ഡി ലൈറ്റുകളും നൽകുന്നത്​​ മനോഹാരിത നിറഞ്ഞ ആഢ്യത്വമാണ്. ബമ്പറും വലിയ ഫോഗ്​ ലാമ്പുകളും ആകർഷകം. ഗ്രില്ലിലും ബമ്പറിലുമൊ​െക്ക വെള്ളിത്തിളക്കം കാണാം. വശങ്ങളിൽ വ്യക്​തമായി തെളിഞ്ഞ്​ നിൽക്കുന്ന ക്യാരക്​ടർ ലൈനുമുണ്ട്​.

ടെയിൽ ലൈറ്റുകൾ പൂർണമായും എൽ.ഇ.ഡിയാണ്​. പസാറ്റി​​​െൻറ മേൽക്കൂര പിന്നിലേക്ക്​ ഒഴുകിയിറങ്ങിയിരിക്കുകയാണ്​. കൂപ്പെ എന്ന്​ വിശേഷിപ്പിക്കാവുന്ന രൂപകൽപനയാണിത്​. അകത്തളം കറുപ്പിൽ നിറഞ്ഞിരിക്കുന്നു. തടിയുടെ ഗാംഭീര്യവും കൂട്ടിയിണക്കിയിട്ടുണ്ട്​. പസാറ്റിനുള്ളിലെത്തിയാൽ ആദ്യം ശ്രദ്ധയിൽ​െപടുക സ്വിച്ചുകളുടെ ധാരാളിത്തമാണ്​. താരതമ്യേന പഴയതെന്ന്​ പറയാവുന്ന രൂപകൽപനാരീതിയാണിത്​. 

ഏറ്റവും ആധുനികമായ വാഹനങ്ങൾ സ്വിച്ചുകളു​െട എണ്ണം കുറക്കുകയും എല്ലാത്തിനും ടച്ച്​ സ്​ക്രീനുകൾ ഉപയോഗിക്കുകയും ചെയ്യുന്ന കാലമാണിത്​. പസാറ്റിൽ ഇപ്പോഴും ഫോക്​സ്​വാഗൺ പഴമയുടെ ചേരുവകളാണ്​ ചേർത്തിരിക്കുന്നതെന്നർഥം​. സ്വിച്ചുകളുടെ പഴമ ഒഴിവാക്കിയാൽ അത്യാധുനികനാണ്​ പസാറ്റ്​. അതിമനോഹരമായ സ്​റ്റിയറിങ്​​വീലും വലുപ്പമേറിയ ടച്ച്​സ്​ക്രീനും മുന്നിലാകെ നീണ്ട്​ കിടക്കുന്ന എ.സി വ​​െൻറുകളും മധ്യത്തിലെ ക്ലോക്കുമൊക്കെ പുതുമയുള്ളതാണ്​​.

വട്ടത്തിലുള്ള ഇരട്ട ഡയലുക​ളും ഡിജിറ്റൽ സ്​ക്രീനും ഉൾപ്പെടുന്ന ഇൻസ്​ട്രുമ​​െൻറ്​ ക്ലസ്​റ്ററിൽ വിവരങ്ങൾ പകലിലും തെളിഞ്ഞ്​ കാണാം. സീറ്റുകൾ നിങ്ങളെ ഉള്ളിലേക്ക്​ ആവാഹിക്കും. ഒരിക്കൽ അമർന്നിരുന്നാൽ പിന്നെ എഴുന്നേൽക്കാൻ തോന്നാത്ത വിധം സുഖമുള്ളതാണിത്​. പിന്നിലും എ.സി വ​​െൻറുകളും അവയുടെ നിയന്ത്രണങ്ങളുമുണ്ട്​. സെൻട്രൽ ടണൽ അൽപ്പം ഉയരമുള്ളതാണ്​. എന്നാലും മൂന്നാമതൊരാൾക്ക്​ ആയാസപ്പെടാതെ ഇരിക്കാനാകും. 360ഡിഗ്രിയിൽ വാഹനം കാണാനാകുന്നത്​ പാർക്കിങ്​ അനായാസമാക്കും. 586ലിറ്റർ ബൂട്ട്​സ്​​െ​പയ്​സ്​ അതിവിശാലമാണ്​. 

പിന്നിലെ സീറ്റുകൾ മറിച്ചിട്ടാൽ വിശാലമായി ഡിക്കി മാറുകയും ചെയ്യും. 2.0ലിറ്റർ ടി.ഡി​​.െഎ ഡീസൽ എൻജിനാണ്​ വാഹനത്തിന്​. ആറ്​ സ്​പീഡ്​ ഡി.എസ്​​.ജി ഗിയർബോക്​സാണ്​ നൽകിയിട്ടുള്ളത്​. 177ബി.എച്ച്​.പി കരുത്തും 350 എൻ.എം ടോർക്കും ഉൽപാദിപ്പിക്കും. ഇക്കൊ, കംഫർട്ട്​,​ േനാർമൽ, സ്​പോർട്ട്​ എന്നീ മോഡുകളിൽ ഒാടിക്കാം. 17.42 കിലോമീറ്റർ എന്ന മികച്ച ഇന്ധനക്ഷമതയും പസാറ്റി​​​െൻറ പ്രത്യേകതയാണ്​. 30 മുതൽ 32ലക്ഷം വരെയാണ്​ വില.

Show Full Article
TAGS:Foxwagon Pasat Foxwagon Lucsuary Car automobile malayalam news 
News Summary - New and Lucsuary Foxwagon Pasat -Hotwheel News
Next Story