Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഒൗട്ട്​ലാന്‍ഡര്‍...

ഒൗട്ട്​ലാന്‍ഡര്‍ മടങ്ങിയെത്തുമ്പോള്‍

text_fields
bookmark_border
mitsubishi_outlander
cancel

ഒരുപാട് മല്ലന്മാരുള്ള ഗുസ്തിക്കളത്തിലേക്ക് വന്നുപെട്ട കരാ​േട്ടക്കാരനെപ്പോലെയായിരുന്നു ആദ്യ വരവില്‍ മിത്​സുബിഷി ഒൗട്ട്​ലാന്‍ഡറി​​െൻറ അവസ്ഥ. അനായാസം ഓടുകേം ചാടുകേം ഒക്കെ ചെയ്യുമെങ്കിലും തടിയന്മാരായ എതിരാളികള്‍ അടിച്ച് നിലംപരിശാക്കിക്കളഞ്ഞു ഈ ജപ്പാനി. ബണ്ടി ചോര്‍ എന്ന പെരുങ്കള്ളന്‍ കേരളത്തില്‍വന്ന് മോഷണം നടത്തിയപ്പോള്‍ അയാളുടെ കഷ്​ടകാലത്തിന് ആ വീട്ടില്‍ കിടന്ന ഒൗട്ട്​ലാന്‍ഡറിനേയും എടുത്തോണ്ടാണ് പോയത്. പതിറ്റാണ്ടുകള്‍ നല്ല ‘അന്തസ്സായി’ മോഷണം നടത്തിക്കൊണ്ടിരുന്ന ബണ്ടി ചോര്‍ ഒൗട്ട്​ലാന്‍ഡറില്‍ പോകവെ പിന്‍തുടർന്നെത്തിയ കേരള പൊലീസ് പുഷ്പം പോലെ പൊക്കിയെടുത്ത് അകത്തിട്ടു. ഈ സംഭവത്തോടെയാണ് മിത്​സുബിഷിക്ക് ഇങ്ങനൊരു കാറുണ്ടെന്ന്​ മാലോകരറിഞ്ഞത്. 

ഒൗട്ട്​ലാന്‍ഡറില്‍ കുരുങ്ങിയ ബണ്ടിയെപോലെ തന്നെ കഷ്​ടകാലമായിരുന്നു മിത്​സുബിഷിക്കും. പജേറൊ എന്ന ജ്യേഷ്​ഠസഹോദരനും ഫൊര്‍ച്യൂണര്‍, എന്‍ഡവര്‍, സി.ആര്‍.വി തുടങ്ങിയ എതിരാളികള്‍ക്കും ഇടയില്‍ ഞെരിഞ്ഞമരാനായിരുന്നു ഒൗട്ട്​ലാന്‍ഡറി​​െൻറ യോഗം. ഇപ്പോഴിതാ പുതുപുത്തന്‍ ഒൗട്ട്​ലാന്‍ഡറുമായി എത്തിയിരിക്കുകയാണ് മിത്​സുബിഷി. 

പജേറൊ-എന്‍ഡവര്‍-ഫൊര്‍ച്യൂണര്‍ ത്രയങ്ങളെക്കാള്‍ ഒൗട്ട്​ലാന്‍ഡറിന് സാമ്യം ഹോണ്ട സി.ആര്‍.വിയോടും മഹീന്ദ്ര എക്സ്​.യു.വിയോടുമൊക്കെയാണ്. കാരണം മുവരും മോണോകോക്ക് ഷാസി ഉടമകളാണ്. മറ്റുള്ളവരാകട്ടെ ലാഡര്‍ ഫ്രെയിം ഷാസിയുടെ ആഢ്യത്വവുമായി എത്തുന്നവരും. പുതിയ ഒൗട്ട്​ലാന്‍ഡറിന് വലിപ്പംകൂടിയിട്ടുണ്ട്. ഹോണ്ട സി.ആര്‍.വിയേക്കാള്‍ നീളമുള്ള വാഹനമാണിത്. ഉള്ളില്‍ മൂന്നുനിര സീറ്റുണ്ട്. ഏറ്റവും പിന്നില്‍ കുട്ടികള്‍ക്കിരിക്കാവുന്ന രണ്ട് സീറ്റാണുള്ളത്. എതിരാളികളെ കടത്തിവെട്ടാന്‍ ആവശ്യമായ കോപ്പുകളില്ല എന്നതാണ് പുത്തന്‍ വരവിലും ഒൗട്ട്​ലാന്‍ഡര്‍ അനുഭവിക്കുന്ന പ്രതിസന്ധി. 
അകക്കാഴ്ചകള്‍ അത്ര ഹൃദ്യമൊന്നുമല്ല.

പഴയതെന്ന് തോന്നിക്കുന്ന ആറിഞ്ച് ടച്ച് സ്ക്രീനും സ്വിച്ചുകളുമൊക്കെ നിലവാരക്കുറവ് തോന്നിപ്പിക്കും. ചെറുതെങ്കിലും ആശ്വാസം നല്‍കുന്ന സണ്‍റൂഫ്, ഓട്ടോമാറ്റിക് ഹെഡ്​ലൈറ്റും വൈപ്പറും, പാഡില്‍ ഷിഫ്റ്റുകള്‍, ​െലതര്‍ സീറ്റുകള്‍, ആറ് സ്പീക്കറും സബ്​വൂഫറുമുള്ള മ്യൂസിക് സിസ്​റ്റം, ഹീറ്റഡ് ഫ്രണ്ട് സീറ്റുകള്‍, സുരക്ഷക്ക് ഏഴ് എയര്‍ബാഗുകള്‍, സ്​റ്റെബിലിറ്റി കണ്‍ട്രോള്‍, ഇലക്ട്രിക് ആയി ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ഓട്ടോമാറ്റിക്​ ക്ലൈമറ്റിക് കണ്‍ട്രോള്‍, ഹില്‍ സ്​റ്റാര്‍ട്ട് അസിസ്​റ്റ്​ തുടങ്ങിയവ ഒൗട്ട്​ലാന്‍ഡറി​​െൻറ പ്രത്യേകതകളാണ്. പിന്നില്‍ എ.സി വ​െൻറുകളില്ലാത്തത് ഇത്രയും വലിയ വാഹനത്തിനൊരു പോരായ്മ തന്നെയാണ്. ഡീസല്‍ പ്രേമികളെ നിരാശപ്പെടുത്തി മിത്​സുബിഷി തങ്ങളുടെ അരുമക്ക് നല്‍കിയിരിക്കുന്നത് പെട്രോള്‍ എൻജിന്‍ മാത്രമാണ്. 

2.4 ലിറ്റര്‍ നാല് സിലിണ്ടര്‍ എൻജിന്‍ 6000 ആര്‍.പി.എമ്മില്‍ 167 ബി.എച്ച്.പി കരുത്തും 4100 ആര്‍.പി.എമ്മില്‍ 222എന്‍.എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ആറ് സ്​പീഡ് സി.വി.ടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് നല്‍കിയിരിക്കുന്നത്. മികച്ച ഫോര്‍വീല്‍ ഡ്രൈവ് സിസ്​റ്റം ഒൗട്ട്​ലാന്‍ഡറി​​െൻറ പ്രത്യേകതയാണ്. മികച്ചൊരു ഓഫ്റോഡറാണ് വാഹനം. ഇന്ത്യന്‍ നിരത്തുകളിലെ കുണ്ടും കുഴിയും താണ്ടാനും കുന്നും മലയും കയറാനും ഒൗട്ട്​ലാന്‍ഡര്‍ സഹായിക്കും. മോണോകോക്ക് ഷാസിയായതിനാല്‍ യാത്രാസുഖവും എടുത്തുപറയേണ്ടതാണ്. 

വളവുകളില്‍ ബോഡിറോള്‍ കുറവാണെന്നതും നേട്ടമാണ്. സി.വി.ടി ഗിയര്‍ബോക്സ് ചിലപ്പോഴൊക്കെ ഡ്രൈവര്‍ വിചാരിക്കുന്നപോലെ കുതിച്ചുപായാന്‍ വാഹനത്തെ സഹായിക്കില്ലെങ്കിലും പാഡില്‍ ഷിഫ്​റ്റുകള്‍ കുറച്ചൊക്കെ ഈ പ്രശ്നം പരിഹരിക്കും. പുറത്തിറങ്ങുമ്പോള്‍ 30 ലക്ഷത്തിനടുത്തായിരിക്കും വാഹന വില. മിസ്​തുബിഷിയെയും പെട്രോളിനെയും സ്നേഹിക്കുന്നവര്‍ക്ക് ഒൗട്ട്​ലാന്‍ഡറിനെ പരിഗണിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobileMitsubishi outlander
News Summary - Mitsubishi outlander -hotwheels news
Next Story