ബ്രേക്ക്​ തകരാർ:  8000 വാഹനങ്ങൾ തിരിച്ചുവിളിച്ചു

13:11 PM
10/06/2018
mitsubishi-outlander-keiko-2017

ദുബൈ: ബ്രേക്ക്​ തകരാർ കാരണം യു.എ.ഇയിൽ മിറ്റ്​സുബിഷിയുടെ 8000ത്തിലധികം വാഹനങ്ങൾ തിരിച്ചുവിളിച്ചു. 2013 മുതൽ 2016 വരെയുള്ള എ.എസ്​.എക്​സ്​, ഒൗട്ട്​ലാൻഡർ മോഡൽ വാഹനങ്ങളാണ്​ തിരിച്ചുവളിച്ചത്​. വെള്ളം അകത്തുകടന്ന്​ പാർക്കിങ്​ ബ്രേക്കി​​െൻറ ഷാഫ്​റ്റ്​ തുരു​െമ്പടുക്കുന്നതാണ്​ പ്രശ്​നം. ഇതുകാരണംപാർക്ക്​ ചെയ്​ത വാഹനം സ്വയം നീങ്ങാൻ സാധ്യതയുണ്ടെന്നും മിറ്റ്​സുബിഷി പ്രസ്​താവനയിൽ പറഞ്ഞു. 

ഇൗ പ്രശ്​നം പരിഹരിച്ച്​ വാഹനങ്ങൾ ഉടമകൾക്ക്​ തിരിച്ചുനൽകാനാണ്​ കമ്പനിയുടെ തീരുമാനം. വാഹനങ്ങൾ സൗജന്യമായി നന്നാക്കി നൽകുമെന്ന്​ മിറ്റ്​സുബിഷി അറിയിച്ചു. 

Loading...
COMMENTS