Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightബ്രി​ട്ടീഷ്​...

ബ്രി​ട്ടീഷ്​ ​പ്രൗഢിയുമായി എം.ജി വരുമ്പോൾ

text_fields
bookmark_border
MG-ZS
cancel

എം.ജി എന്നാൽ മോറിസ് ഗാരേജ്. 1924ൽ തുടങ്ങിയ ബ്രിട്ടീഷ് കമ്പനിയാണിത്. ബ്രി​ട്ട​​െൻറ പ്രൗഢമായ വാഹന നിർമാണ ചരിത്രത്തി​െൻറ ഭാഗമാണ് എം.ജി. രാജ കുടുംബവും പ്രധാനമന്ത്രി ഉൾ​െപ്പടുന്ന സമൂഹത്തിലെ ഉന്നതരും ഒരുകാലത്ത് ഉപയോഗിച്ചിരുന്നത് എം.ജിയുടെ വാഹനങ്ങളായിരുന്നു. 1927ലാണ് കമ്പനിക്ക് ഇന്ന് കാണുന്ന രീതിയിലുള്ള എട്ട് അഗ്രങ്ങളോടുകൂടിയ ലോഗോ ലഭിക്കുന്നത്. ഒക്ടാഗണൽ ഷേപ്പിനുള്ളിൽ എം.ജി എന്നെഴുതിയാൽ ലോഗോയായി. ചില നിറവ്യത്യാസങ്ങളൊഴിച്ചാൽ ഒമ്പത് പതിറ്റാണ്ടി​െൻറ ചരിത്രത്തിൽ ലോഗോക്കുപോലും കാര്യമായ വ്യത്യാസം വരാത്ത കമ്പനിയാണ് എം.ജിയെന്ന് പറയാം.

2006ലാണ് ചൈനീസ് വാഹനഭീമനായ സായ്ക് (എസ്.എ.െഎ.സി) എം.ജിയെ ഏെറ്റടുക്കുന്നത്. ​െചെനീസ് സർക്കാറി​െൻറ ഉടമസ്ഥതയിലുള്ള ഷാങ്​ഹായ് ആസ്ഥാനമായ കമ്പനിയാണ് സായ്ക്. വർഷം തോറും 70 ലക്ഷം കാറുകൾ വിറ്റഴിക്കുന്ന ലോകത്തിലെതന്നെ മികച്ച 50 കമ്പനികളിലൊന്നാണിത്. ഇവരുടെ വരവോടെ എം.ജി പ്രതിസന്ധികളിൽനിന്ന് കരകയറി. 2019 മധ്യത്തോെട എം.ജി ഇന്ത്യയിലേെക്കത്തുകയാണ്. എം.ജി ബ്രാൻഡിൽ ആദ്യംവരുക ഒരു എസ്.യു.വിയാകും. ഹ്യൂണ്ടായ് ട്യൂസോണിനോടും ജീപ്പ് കോമ്പസിനോടും ടാറ്റ ഹരിയറിനോടുമൊക്കെ മത്സരിക്കുന്ന വാഹനമാകും ഇതെന്നാണ് എം.ജി അധികൃതർ പറയുന്നത്. 75 ശതമാനവും തദ്ദേശീയമായി നിർമിച്ച ഘടകങ്ങൾ ഉപയോഗിച്ചാവും നിർമാണം.

ഇന്ത്യൻ പദ്ധതികൾക്കായി ഗുജറാത്തിലെ ഹാലോളിൽ പ്ലാൻറ് തയാറാക്കുകയാണ് എം.ജിയിപ്പോൾ. നേരത്തേ ഷെവർലെകൾ നിർമിക്കാൻ ജനറൽ ​േമാേട്ടാഴ്സ് ഉപയോഗിച്ചിരുന്ന പ്ലാൻറാണിത്. ഇന്ത്യയിലെ തങ്ങളുെട രണ്ടാമത്തെ വാഹനം വൈദ്യുതി കാറായിരിക്കുമെന്ന സൂചനയും എം.ജി നൽകുന്നുണ്ട്. നിലവിൽ ഇൗവിഭാഗത്തിലുള്ള വാഹനങ്ങളേക്കാൾ വലുതും ആധുനികവും വില അധികമില്ലാത്തതുമായ വാഹനങ്ങളാകും ഒരുക്കുക. ചൈനയിൽ നിലവിലുള്ള ബാജോൻ 530 എസ്.യു.വിയെ അടിസ്ഥാനമാക്കിയുള്ള വാഹനമാകും ഇന്ത്യയിലെത്തുകയെന്നും സൂചനയുണ്ട്. 4655 എം.എം നീളവും 1835 എം.എം വീതിയും 1760 എം.എം ഉയരവും ഉള്ള ബാജോനിന് കരുത്തുപകരുന്നത് 1.5 ലിറ്റർ ഡയറക്ട് ഇൻജക്​ഷൻ ടർബൊ പെട്രോൾ എൻജിനും 2.0 ലിറ്റർ ടർബൊ ഡീസൽ എൻജിനുമാണ്. ഇത്തരം കാര്യങ്ങളിൽ അന്തിമ തീരുമാനം ആയിട്ടില്ലെങ്കിലും ഗുജറാത്തിലെ പല റോഡുകളിലും ഇവ പരിശീലന ഒാട്ടം നടത്തുന്നതായി റിപ്പോർട്ടുകളുണ്ട്.

അവസാനക്കാരായാണ് എം.ജി ഇന്ത്യയിലെത്തുന്നതെങ്കിലും എതിരാളികളെ മലർത്തിയടിക്കാനുള്ള സർവസന്നാഹങ്ങളുമായാണ് വരവെന്നത് എതിരാളികൾ​െക്കാരു മുന്നറിയിപ്പാണ്. മാരുതിയും ഹ്യൂണ്ടായും അടക്കിവാഴുന്ന ഇന്ത്യൻ വിപണിയിൽ അന്തിമ ചിരി ആരുടേതാകുമെന്ന് കാത്തിരുന്നു കാണുകയേ നിവൃത്തിയുള്ളു.

Show Full Article
TAGS:MG ZS Car MG ZS automobile malayalam news 
News Summary - MG ZS Car -Hotwheels News
Next Story