Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightതകർച്ചക്കിടയിലും...

തകർച്ചക്കിടയിലും തലയുയർത്തി ഹെക്​ടർ; 8000 പുതിയ ബുക്കിങ്ങുകൾ

text_fields
bookmark_border
mg-hector
cancel

സാമ്പത്തിക പ്രതിസന്ധിക്കിടയിലും തരംഗമായി എം.ജി ഹെക്​ടർ. കഴിഞ്ഞ 12 ദിവസത്തിനിടെ 8000 ബുക്കിങ്ങുകളാണ്​ എം.ജി ഹെക്​ടറിന്​ ലഭിച്ചത്​. സെപ്​റ്റംബർ 29നാണ്​ ഹെക്​ടറിൻെറ ബുക്കിങ്​ എം.ജി പുനഃരാരംഭിച്ചത്​. കഴിഞ്ഞ ആഗസ്​റ്റിൽ ഹെക്​ടറിൻെറ 2000 യൂണിറ്റുകളും സെപ്​റ്റംബറിൽ 2,500 യൂണിറ്റുകളും എം.ജി വിറ്റിരുന്നു.

ഹെക്​ടർ പുറത്തിറക്കിയതിന്​ ശേഷം 6000 യൂണിറ്റുകളാണ്​ എം.ജി ആകെ വിൽപന നടത്തിയത്​. രണ്ടാം തവണ ബുക്കിങ്​ തുടങ്ങിയപ്പോൾ ഹെക്​ടറിൻെറ വില 2.5 ശതമാനം എം.ജി ഉയർത്തിയിരുന്നു. നിലവിൽ 12.18 ലക്ഷം മുതൽ 16.88 ലക്ഷം വരെയാണ്​ ഹെക്​ടറിൻെറ വിവിധ വേരിയൻറുകളുടെ വില.

നിലവിൽ 15,000 ഉപഭോക്​താക്കളാണ്​ ഹെക്​ടറിനായി കാത്തിരിക്കുന്നത്​. കമ്പനി വെബ്​സൈറ്റിലൂ​ടെയോ രാജ്യത്തെ 120 ഔട്ട്​ലെറ്റുകളിലൂടേയോ പുതിയ ഹെക്​ടർ ബുക്ക്​ ചെയ്യാം. 50,000 രൂപയാണ്​ ബുക്കിങ്​ തുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobilemalayalam newsSUVMG HectorNew Booking
News Summary - MG Hector Receives 8000 New Bookings-Hotwheels
Next Story