ഇന്ത്യൻ നിരത്തിൽ ഇനി മോറിസ്​ ഗാരേജിൻെറ പടയോട്ടം

20:23 PM
15/05/2019
MORRIS-GARRIAGE-23


ഇന്ത്യയിലെ നിരത്തുകളിൽ കുതിച്ചു പായാൻ മറ്റൊരു എസ്​.യു.വി കൂടി. ബ്രിട്ടീഷ്​ വാഹനനിർമാതാക്കളായ മോറിസ്​ ​ഗാരേജാണ്​ ഹെക്​ടർ എന്ന മോഡലുമായി വിപണിയിലേക്ക്​ എത്തുന്നത്​. ആദ്യത്തെ ഇൻറർനെറ്റ്​ അധിഷ്​ഠിത എസ്​.യു.വിയെന്ന ഖ്യാതിയുമായാണ്​ ഹെക്​ടർ എത്തുന്നത്​. അഴകും കരുത്തും ഒരുപോലെ സമന്വയിക്കുന്ന എസ്​.യു.വിയാണ്​ ഹെക്​ടർ. 

ഡിസൈൻ

ക്രോം സറൗണ്ടിങ്ങോടു കൂടിയ കറുത്ത നിറത്തിലുള്ള മെഷ്​ ഗ്രില്ല്​, എൽ.ഇ.ഡി ഹെഡ്​ ലാമ്പ്​, ടെയിൽ ലാമ്പ്​, ഡേ ​ൈടം റണ്ണിങ്​ ലൈറ്റുകൾ, ഫ്ലോട്ടിങ്​ ലേറ്റ്​ ടേൺ ഇൻഡികേറ്റർ,  ഷാർക്ക്​ ഫിൻ ആൻറിന, വിൻഡോ ബെൽറ്റ്​ ലൈനിലെ ​േ​ക്രാം ഫിനിഷ്​, ഡ്യുവൽ ടോൺ അലോയ്​ വീൽ, പനോരമിക്​ സൺറൂഫ്​, സ്​പോയിലർ തുടങ്ങി എസ്​.യു.വിയുടെ കരുത്ത്​ പ്രകടമാക്കുന്ന എക്​സ്​റ്റീരിയർ ഘടകങ്ങളെല്ലാം മോറിസ്​ ഗാരേജ് ഹെക്​ടറിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്​. 

mg-hector-back

സ്​മാർട്ട്​ എസ്​.യു.വി

50 കണക്​റ്റഡ്​ ഫീച്ചറുകളുമായി എത്തുന്ന ഐ-സ്​മാർട്ട്​ ടെക്​നോളജിയാണ്​ ഹെക്​ടറിൻെറ പ്രധാന ഹൈലൈറ്റ്​. 10.4 ഇഞ്ചിൻെറ ഇൻഫോടെയിൻമ​​െൻറ്​ സിസ്​റ്റമാണ്​ ഐ-സ്​മാർട്ട്​ ടെക്​നോളജിക്കൊപ്പം നൽകിയിട്ടുള്ളത്​. ഇന്ത്യയിലെ ആദ്യത്തെ ഇൻറർനെറ്റ്​ എസ്​.യു.വിയായിരിക്കും ഹെക്​ടർ. ഇൻ-ബിൽറ്റ്​ 5ജി സിമ്മുമായിട്ടാണ്​ ഹെക്​ടർ അവതരിക്കുന്നത്​. അപ്​ഡേറ്റുകൾ ഉൾപ്പടെ ഇൻറർനെറ്റിലൂടെ ലഭിക്കുന്ന രീതിയിലാണ്​ ഹെക്​ടറിൻെറ ഐ-സ്​മാർട്ട്​ ടെക്​നോളജി. ഡ്രൈവർ അനാലിസിസ്​, റിമോർട്ട്​ വെഹിക്കിൾ കൺട്രോൾ, നാവിഗേഷൻ, വോയിസ്​ അസിസ്​റ്റ്​, പ്രി ലോഡഡ്​ എൻറർടെയിൻമ​​െൻറ്​ കണ്ടൻറ്​, ഗാനാ പ്രീമിയം അക്കൗണ്ട്​, എമർജൻസി കോൾ, വൈക്കിൾ സ്​റ്റാറ്റസ്​, ഫൈൻഡ്​ മൈ കാർ  തുടങ്ങിയവയെല്ലാം എസ്​.യു.വിയുടെ ഐ-സ്​മാർട്ട്​ ടെക്​നോളജിക്കൊപ്പം ലഭ്യമാണ്​.

mg-hector-223

കരുത്തിലും മുമ്പൻ

1.5 ലിറ്റർ ടർബോ പെട്രോൾ എൻജിൻ, 2.0 ലിറ്റർ ഡീസൽ എൻജിൻ എന്നിവക്കൊപ്പം 48വോൾട്ടിൻെറ ഹൈബ്രിഡ്​ വകഭേദവും ഉൾപ്പെടുത്തിയിട്ടുണ്ട്​. പെട്രോൾ എൻജിൻ 143 ബി.എച്ച്​.പി 350 എൻ.എം ടോർക്കും ഡീസൽ എൻജിൻ 170hp 350 എൻ.എം ടോർക്കും നൽകും. പെട്രോളിനൊപ്പമുള്ള ഹൈബ്രിഡ്​ വേരിയൻറിൽ 12 ശതമാനം അധിക ഇന്ധനക്ഷമത ലഭിക്കും. സുരക്ഷക്കായി രണ്ട്​ എയർബാഗുകൾ, എ.ബി.എസ്​, ഇ.സി.പി, ട്രാക്ഷൻ കൺട്രോൾ, റിയർ പാർക്കിങ്​ സെൻസറുകൾ, നാല്​ വീലുകളിലും ഡിസ്​ക്​ ബ്രേക്കുകൾ എന്നിവയാണ്​  നൽകിയിരിക്കുന്നത്​. പെട്രോൾ ഓ​ട്ടോമാറ്റിക്​ വേരിയൻറിന് ലിറ്ററിന്​​ 13.96 കിലോ മീറ്ററും, മാനുവലിന്​ 14.16, ഡീസൽ ലിറ്ററിന്​ 17.41 ആണ്​ മൈലേജ്​. വില ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 15 മുതൽ 20 ലക്ഷം വരെയായിരിക്കും ഏകദേശ വില.

Loading...
COMMENTS