Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഎസ്​.യു.വികളിലെ...

എസ്​.യു.വികളിലെ വമ്പൻമാർ വിറക്കുമോ? ഹെക്​ടർ ഇന്ത്യയിൽ

text_fields
bookmark_border
Mg-Hector
cancel

ബ്രിട്ടീഷ്​ വാഹന നിർമാതാക്കളായ മോറിസ്​ ഗാരേജ്​(എം.ജി)യുടെ ഇന്ത്യയിലെ ആദ്യ മോഡലായ ഹെക്​ടർ പുറത്തിറങ്ങി. 12.18 ല ക്ഷം മുതൽ 16.88 ലക്ഷം വരെയാണ്​ ഹെക്​ടറിൻെറ വിവിധ വേരിയൻറുകളുടെ വില. സ്​റ്റയിൽ, സൂപ്പർ, സ്​മാർട്ട്​, ഷാർപ്പ്​ എന്നി ങ്ങനെയാണ്​ ഹെക്​ടറിൻെറ വിവിധ വേരിയൻറുകൾ. 120 ഷോറൂമുകളാണ്​ എം.ജിക്ക്​ ഇന്ത്യയിലുള്ളത്​. സെപ്​റ്റംബറിനുള്ളിൽ ഷേ ാറുമുകളുടെ എണ്ണം 250 ആയി വർധിപ്പിക്കുകയാണ്​ ലക്ഷ്യം.

Mg-hECTOR

ഇന്ത്യയിലെ കണക്​റ്റഡ്​ എസ്​.യു.വിയെന്ന ഖ്യാതിയുമായാണ്​ ഹെക്​ടർ വിപണിയിലേക്ക്​ എത്തുന്നത്​. 10.4 ഇഞ്ച്​ വലിപ്പമുള്ള ടച്ച്​ സ്​ക്രീൻ ഇ​ൻഫോടെയിൻമ​െൻറ്​ സിസ്​റ്റം വഴി വാഹനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നിയന്ത്രിക്കാം. നാവിഗേഷൻ, ജിയോ ഫെൻസിങ്​, എമർജൻസി റെസ്​പോൺസ്​, പ്രീ-ലോഡഡ്​ എൻറർടെയിൻമ​െൻറ്​ കണ്ടൻറ്​, ഒ.ടി.എ അപ്​ഡേറ്റ്​ തുടങ്ങിയവ ഇതിലൂടെ ലഭ്യമാകും. മൊബൈൽ ഫോൺ ഉപയോഗിച്ചും ഹെക്​ടറിനെ നിയന്ത്രിക്കാം. ​എയർടെൽ നൽകുന്ന ഇ-സിമ്മും എസ്​.യു.വിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​. കാറിൻെറ വാറണ്ടി കഴിയും വരെ എയർടെൽ സിമ്മിൻെറ സേവനം സൗജന്യമായിരിക്കും.

ഫിയറ്റിൻെറ 2.0 ലിറ്റർ ഡീസലാണ്​ ഹെക്​ടറിൻെറ ഏറ്റവും ശക്​തികൂടിയ എൻജിൻ. 168 ബി.എച്ച്​.പി കരുത്തും 350 എൻ.എം ടോർക്ക്​ ഡീസൽ എൻജിനിൽ നിന്ന്​ ലഭിക്കും. 1.5 ലിറ്റർ ഫോർ സിലിണ്ടർ ടർബോ ചാർജ്​ പെട്രോൾ എൻജിനിൽ നിന്ന്​ 141 ബി.എച്ച്​.പി കരുത്തും 250 എൻ.എം ടോർക്കും ലഭിക്കും. മാനുവലായിരിക്കും ട്രാൻസ്​മിഷൻ. ഇതിനൊപ്പം 48 വോൾട്ടിൻെറ മിഡ്​ ഹൈബ്രിഡ്​ സിസ്​റ്റവും കൂടിച്ചേർന്ന ഹൈബ്രിഡ്​ ഹെക്​ടറും എം.ജി പുറത്തിറക്കും. ഹൈബ്രിഡ്​ മോഡലിനൊപ്പം ആറ്​ സ്​പീഡ്​ ഡ്യുവൽ ക്ലച്ച്​ ട്രാൻസ്​മിഷനാണ്​ ഉൾപ്പെടു​ത്തുക. ഹൈബ്രിഡ് എൻജിനിൽ​ 20 എൻ.എം ടോർക്ക്​ അധികമായി ലഭിക്കും. മലിനീകരണം 12ശതമാനം കുറക്കുകയും ചെയ്യും. എ.ബി.എസ്, ഇ.ബി.ഡി, ഇലക്​ട്രോണിക്​ സ്​റ്റബിലിറ്റി പ്രോഗ്രാം, ​ട്രാക്ഷൻ കൺട്രോൾ, ഫ്രണ്ട്​ പാർക്കിങ്​ സെൻസറുകൾ, സ്​പീഡ്​ വാണിങ്​ അലേർട്ട്​ എന്നിവ സുരക്ഷക്കായും ഉൾക്കൊള്ളിച്ചിട്ടുണ്ട്​. അടുത്ത വർഷത്തോടെ ഏഴ്​ സീറ്റർ എസ്​.യു.വി പുറത്തിറക്കാനാണ്​ എം.ജിയുടെ പദ്ധതി പദ്ധതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsSUVMGHotwheesHector
News Summary - MG Hector Launched In India; Prices Start At ₹ 12.18 Lakh-Hotwheels
Next Story