Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightവിപണിയിൽ തരംഗമാവാൻ...

വിപണിയിൽ തരംഗമാവാൻ പുതിയ ഇ ക്ലാസുമായി മെഴ്​സിഡെസ്​

text_fields
bookmark_border
വിപണിയിൽ തരംഗമാവാൻ പുതിയ ഇ ക്ലാസുമായി മെഴ്​സിഡെസ്​
cancel

ന്യൂഡൽഹി:  ജർമ്മൻ നിർമിത വാഹനങ്ങൾക്ക്​ എക്കാലത്തും ആഢ്യത്തത്തി​​​െൻറ പ്രതീകമായാണ്​ കണക്കാക്കുന്നത്​. മെഴ്​സിഡെസ്​ എന്ന ആഢംബര കാർ നിർമാതാക്കളും ഇൗ പരമ്പരയുടെ പിൻമുറക്കാരാണ്​. ഇന്ത്യയിൽ ആഢംബര കാറുകൾ നിരവധിയുണ്ടെങ്കിലും എല്ലാവരും സ്വന്തമാക്കാൻ കൊതിക്കുന്ന ബ്രാൻഡ്​ മെഴ്​സിഡെസ്​ തന്നെയാണെന്ന്​ പറയാം. വർഷങ്ങളായി നിലനിർത്തുന്ന ആഡംബര കാർ വിപണിയിലെ ഒന്നാം സ്ഥാനത്തിന് പുത്തൻ താരങ്ങളുടെ കടന്ന്​ വരവ്​​ ഇടക്കാലത്ത്​ ചെറിയ വെല്ലുവിളി ഉയർത്തിയെങ്കിലും പഴയ പ്രതാപത്തിലേക്കുള്ള പാതയിലാണ്​ മെഴിസിഡെസ്. ലക്​സസ്​ അടക്കമുളള ആഡംബര ബ്രാൻഡുകൾ ഇന്ത്യൻ വിപണിയിൽ കണ്ണുവെക്കു​േമ്പാൾ ഒരുങ്ങിയിറങ്ങാൻ തന്നെയാണ്​ ജർമ്മൻ വാഹന നിർമ്മാതാവി​​​െൻറ പദ്ധതി. അതിനായാണ്​ ചെറിയ മാറ്റങ്ങളോടെ​ ഇ ക്ലാസിനെ ബെൻസ്​ പുറത്തിറക്കിയിരിക്കുന്നത്​.

എക്​സ്​റ്റീരിയർ

വീൽബേസിലാണ്​ മെഴ്​സിഡെസ്​ പ്രധാനമായും മാറ്റം വരുത്തിയിരിക്കുന്നത്​. വീൽബേസ്​ 140 എം.എം വർധിപ്പിച്ച്​ 3079എം.എം ആയി. തനത്​ മെഴ്​സിഡെസ്​ കാറുകളുടെ രൂപഭാവം തന്നെയാണ്​ ഇ ക്ലാസി​​​െൻറ മുൻവശത്തിനുമുള്ളത്​. ക്രോമി​​​െൻറ സാന്നിധ്യത്തോട്​ കൂടിയ ഫ്രണ്ട്​ ബംബർ, ഡി.ആർ.എൽ എൽ.ഇ.ഡി ഹെഡ്​ലാമ്പ്​, കാരക്​ടർ ലൈ​നുകളോട്​ കൂടിയ ബോണറ്റ്​, എന്നിവയെല്ലാമാണ്​ മുൻവശത്തെ പ്രത്യേകതകൾ. പിന്നിലേക്കെത്തിയാൽ ടെയിൽ ലാമ്പി​​​െൻറ ഡിസൈനിൽ പുതുമകളൊന്നും അവകാശപ്പെടാനില്ല. ക്രോം ഇൻസേർ​േട്ടാട്​ കൂടി സൈഡ്​ സ്​കേർട്ട്​, ബ്ലാക്ക്​ ഡിഫ്യൂസർ എന്നിവയെല്ലാമാണ്​ പിൻവശത്തെ പ്രധാന സവിശേഷതകൾ.
 

ഇൻറീരിയർ
കാറി​​​െൻറ എക്​സ്​റ്റീരിയറിൽ എസ്​ ക്ലാസ​ുമായും, സി ക്ലാസുമായും ചില സാമ്യങ്ങൾ കാണാൻ സാധിക്കുമെങ്കിലും ഇൻറീരിയറിൽ തനത്​ ഡിസൈൻ പ്ലാറ്റ്​ഫോം ഇ ക്ലാസ്​ നില നിർത്തിയിട്ടുണ്ട്​. ബെൻസി​​​െൻറ ഉയർന്ന മോഡലുകളുമായി ചില ഘടങ്ങളിലെങ്കിലും സാമ്യം നില നിർത്താൻ ഇ ക്ലാസി​​​െൻറ ഇൻറീരിയറിന്​ സാധിച്ചിട്ടുണ്ട്​.

ത്രീ സ്​പോക്​ സ്​റ്റിയറിങ്​ വീൽ അതിൽ തന്നെ നിയന്ത്രണ സംവിധാനങ്ങളും നൽകിയിരിക്കുന്നു. പിന്നിലെ സീറ്റുകൾക്കും മെമ്മറി സെററ്​ ചെയ്യാനുള്ള സംവിധാനം, പനോരമിക്​ സൺറൂഫ്​, പിൻനിര എ.സി വ​​െൻറുകൾ എന്നിവയെല്ലാമാണ്​ ഇൻറീരിയറി​​​െൻറ പ്രത്യേകതകൾ. 12.5 ഇഞ്ച്​ ഡിസ്​പ്ലേ സൈസുളള ഇൻഫോടെയിൻമ​​െൻറ്​ സിസ്​റ്റമാണ്​ കാറിനായി മെഴ്​സിഡെസ്​ നൽകിയിരിക്കുന്നത്​. ചെറിയ ഘടങ്ങളിലുൾപ്പടെ ഇൻറീരിയറിൽ ജർമ്മൻ ടച്ച്​ കാണാവുന്നതാണ്​.

എൻജിൻ

 3 ലിറ്റർ ഡീസൽ വി.6 എൻജിനും, 2 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എൻജിനുമാണ്​ മെഴ്​സിഡെസി​​​െൻറ ഹൃദയം.പെട്രോൾ എൻജിൻ 182 ബി.എച്ച്​.പി പവറും 300 എൻ.എം ടോർക്കും നൽകു​േമ്പാൾ, ഡീസൽ എൻജിൻ 255 ബി.എച്ച്​.പി പവറും 620 എൻ.എം ടോർക്കും നൽകും. 9 ജി ട്രോടോണിക്​ ഗിയർബോക്​സാണ്​ ഇ ക്ലാസി​​​െൻറ ട്രാൻസ്​മിഷൻ. 6.6 സെക്കൻഡിൽ ഇൗ കരുത്തൻ 0-100 കിലോ മീറ്റർ വേഗത കൈവരിക്കും.

വിധി

69.46 ലക്ഷമാണ്​ ബെൻസ്​ ഇ350 ഡിയുടെ ഷോറും വില. വിലക്കുള്ള മൂല്യം മെഴ്​സിഡെസ്​ നൽകുന്നുണ്ട്​. ആഡംബരവും പെർഫോമൻസും സംയോജിക്കുന്ന കാറാണ്​ പുതിയ ഇ ക്ലാസ്​. ബി.എം.ഡബ്​ളിയു 5 സിരീസ്​​ ഒൗഡി എ6 എന്നിവക്കാണ്​ ഇ ക്ലാസ്​ പ്രധാനമായും വെല്ലുവിളി ഉയർത്തുക.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mercedes-Benz E-Class
News Summary - mercidez benz new e class launched
Next Story