ബ​ലേനോ​ ഇനി ടോയോട്ട ഗ്ലാൻസ

18:45 PM
24/04/2019
GLANZA

മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്​ബാക്ക്​ ടോയോട്ട മുഖം മിനുക്കി പുറത്തിറക്കും. ഗ്ലാൻസ എന്ന പേരിലാവും ബലോനോ ടോയോട്ട ബ്രാൻഡിന്​ കീഴിൽ പുറത്തിറങ്ങുക. ഇരു കമ്പനികളും മോഡലുകളുടെ ക്രോസ്​ബാഡ്​ജിങ്​ നടത്താനായി കരാർ ഒപ്പിട്ടിരുന്നു. ഹോണ്ട ജാസ്​, ഹ്യൂണ്ടായ്​ എലൈറ്റ്​ i20, വോക്​സ്​​വാഗൺ പോളോ തുടങ്ങിയവക്കാണ്​ ഗ്ലാൻസ പ്രധാനമായും വെല്ലുവിളി ഉയർത്തുക.

Baleno-interior

നിലവിൽ നാല്​ എൻജിൻ ഓപ്​ഷനുകളിലാണ്​ ബലേനോ പുറത്തിറങ്ങുന്നത്​. എന്നാൽ, ഗ്ലാൻസയിൽ 1.2 ലിറ്ററിൻെറ പെട്രോൾ എൻജിൻ മാത്രമേ ഉണ്ടാവു. ബി.എസ്​ 6 മലിനീകരണ ചട്ടങ്ങൾ പാലിക്കുന്നതായിരിക്കും എൻജിൻ. മാനുവൽ, സി.വി.ടി ട്രാൻസ്​മിഷനുകളിൽ ഗ്ലാൻസ വിപണിയിലെത്തും. ബലേനോയിൽ നിന്ന്​ ഡിസൈൻ ഫീച്ചറുകളിൽ ചില മാറ്റങ്ങൾ പ്രതീക്ഷിക്കാം. 

റീബാഡ്ജഡ്​ ബലേനോയുടെ വിൽപനയും സർവീസും ടോയോട്ടയാണ്​ നിർവഹിക്കുക. മെയ്​ മാസത്തോടെ കാർ പുറത്തിറക്കുമെന്നാണ്​ ഇപ്പോൾ പുറത്ത്​ വരുന്ന വാർത്തകൾ. ജൂണിലായിരിക്കും വിപണിയിലേക്ക്​ എത്തുക. ഗ്ലാൻസയുടെ വില ബലേനോയേക്കാൾ കൂടുതലയായിരിക്കുമെന്നാണ്​ ​റിപ്പോർട്ടുകൾ. ബലേനോക്ക്​ പിന്നാലെ മാരുതിയുടെ വിറ്റാര ബ്രസയും ടോയോട്ടക്ക്​ കീഴിൽ പുറത്തിറങ്ങും. 

Loading...
COMMENTS