Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഎർട്ടിഗക്ക്​ ഒപ്പം...

എർട്ടിഗക്ക്​ ഒപ്പം കുതിക്കാനല്ല; മുന്നേ കുതിക്കാൻ എക്​സ്​.എൽ 6

text_fields
bookmark_border
XL-6
cancel

എർട്ടിഗയുടെ പ്ലാറ്റ്​ഫോമിൽ പുറത്തിറങ്ങുന്ന മാരുതിയുടെ എം.പി.വി എക്​സ്​.എൽ 6 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 9.80 ലക്ഷത്തിലാണ്​ എം.പി.വിയുടെ വില തുടങ്ങുന്നത്​. സെറ്റ, ആൽഫ എന്നിങ്ങനെ രണ്ട്​ വേരിയൻറുകളിൽ എം.പി.വി ഇന്ത്യൻ വിപണ ിയിലെത്തും. മധ്യനിരയിലെ ക്യാപ്​റ്റൻ സീറ്റുകൾ എക്​സ്​.എൽ 6ൻെറ പ്രത്യേകതയാണ്​.

ഡിസൈനിൽ എർട്ടിഗക്കൊപ്പം നടക്കാനല്ല മു​േമ്പ പോകാനാണ്​ എക്​സ്​.എൽ 6ന്​ ഇഷ്​ടം. പുർണമായും പുതിയ രീതിയിൽ സ്​പോർട്ടിയായാണ്​ മാരുതി എം.പി.വിയുടെ ഡിസൈൻ നിർവഹിച്ചിരിക്കുന്നത്​. ക്രോം സ്ലേറ്റോടു കൂടിയ വലിയ ഗ്രില്ല്​ യുറോപ്യൻ വാഹനങ്ങളോട്​ കിടപിടിക്കുന്ന രീതിയിലാണ്​ മാരുതി ഡിസൈൻ ചെയ്​തിരിക്കുന്നത്​. എൽ.ഇ.ഡി ഹെഡ്​ലാമ്പിൻെറ ഡിസൈനും മനോഹരമാണ്​. സ്​കിഡ്​പ്ലേറ്റോട്​ കൂടിയ ബംബറാണ്​ ഉൾക്കൊള്ളിച്ചിരിക്കുന്നത്​. ആറ്​ നിറങ്ങളിൽ കാർ വിപണിയിലെത്തും.

xl-6-interior

ആൻഡ്രോയിഡ്​ ഓ​ട്ടോ, ആപ്പിൾ കാർ പ്ലേ തുടങ്ങിയവയെ പിന്തുണക്കുന്ന 7.0 ഇഞ്ച്​ ടച്ച്​ സ്​ക്രീൻ ഇൻഫോടെയിൻമ​െൻറ്​ സിസ്​റ്റം ഇൻറീരിയറിൽ ഉൾ​ക്കൊള്ളിച്ചിട്ടുണ്ട്​. ഓ​ട്ടോമാറ്റിക്​ ക്ലൈമറ്റ്​ കൺട്രോൾ, റിയർ എ.സി വ​െൻറ്​, ഓ​ട്ടോമാറ്റിക്​ ഹെഡ്​ലാമ്പ്​-വൈപ്പറുകൾ, എൽ.ഇ.ഡി ഡേ ടൈം റണ്ണിങ്​ ലെറ്റ്​, പുഷ്​ സ്​റ്റാർട്ട്​/സ്​റ്റോപ്പ്​ ബട്ടൺ, ക്രൂയിസ്​ കൺട്രോൾ, റിവേഴ്​സ്​ പാർക്കിങ്​ കാമറ, ഉയരം ക്രമീകരിക്കാൻ കഴിയുന്ന ഡ്രൈവർ സീറ്റ്​ എന്നിവ സവിശേഷതകളാണ്​. എയർബാഗ്​, എ.ബി.എസ്​, ഇ.ബി.ഡി, സ്​പീഡ്​ വാണിങ്​ സിസ്​റ്റം, എന്നിവ സുരക്ഷക്കായി കമ്പനി നൽകിയിട്ടുണ്ട്​.

സിയാസിലും എർട്ടിഗയിലുമുള്ള 1.5 ലിറ്റർ പെട്രോൾ എൻജിൻ 105 എച്ച്​.പി കരുത്തും 138 എൻ.എം ടോർക്കും നൽകും. മാരുതിയുടെ മിൽഡ്​ ഹൈബ്രിഡ്​ ടെക്​നോളജിയുമായിട്ടാണ്​ കാർ വിപണിയിലെത്തുക. അഞ്ച്​ സ്​പീഡ്​ മാനുവൽ ഗിയർബോക്​സും നാല്​ സ്​പീഡ്​ ഓ​ട്ടോമാറ്റിക്കുമാണ്​ ട്രാൻസ്​മിഷൻ.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maruti Suzukiautomobilemalayalam newsXL6
News Summary - Maruti Suzuki XL6 launched at Rs 9.80 lakh
Next Story