ബ്രെസ പെട്രോളിലും; ഓ​ട്ടോ എക്​സ്​പോയിൽ പുറത്തിറങ്ങി

15:03 PM
06/02/2020
maruthi-suzki-vttara-brezza

ബി.എസ്​ 6 വാഹനങ്ങളിലേക്ക്​ വൈകാതെ ചുവടുവെക്കാനുള്ള ഒരുക്കത്തിലാണ്​ മാരുതി സുസുക്കി. ഇതിന്​ മുന്നോടിയായി മലിനീകരണം കൂടുതലുള്ള ഡീസൽ എൻജിനുകൾ വാഹനങ്ങളിൽ നിന്ന്​ മാറ്റാനും മാരുതി നീക്കം തുടങ്ങിയിട്ടുണ്ട്​. ഈ മാറ്റത്തിൻെറ ഭാഗമായാണ്​ മാരുതി സുസുക്കി കോംപാക്​ട്​ എസ്​.യു.വി ബ്രെസയുടെ പെട്രോൾ വകഭേദം  ഡൽഹി ഓ​ട്ടോ എക്​സ്​പോയിൽ പുറത്തിറക്കിയത്​​.

എർട്ടിഗയിലും സിയാസിലുമുള്ള 1.5 ലിറ്റർ പെട്രോൾ എൻജിൻ തന്നെയാണ്​ ബ്രെസക്കും കരുത്ത്​ പകരുന്നത്​. 105 ബി.എച്ച്​.പിയാണ്​ പെട്രോൾ എൻജിനിൻെറ പരമാവധി കരുത്ത്​. 138 എൻ.എമ്മാണ്​ പരമാവധി ടോർക്ക്​. അഞ്ച്​ സ്​പീഡ്​ മാനുവൽ ഗിയർബോക്​സിലും നാല്​ സ്​പീഡ്​ ടോർക്ക്​ കൺവേർട്ടർ ഓ​ട്ടോമാറ്റിക്​ ഓപ്​ഷനിലും വാഹനം വിപണിയിലെത്തും. കൂടുതൽ ഇന്ധനക്ഷമത നൽകുന്ന സ്​മാർട്ട്​ ഹൈബ്രിഡ്​ ടെക്​നോളജിയുമായിട്ടാണ്​ കാർ വിപണിയിലെത്തുക.

ഡിസൈൻ ഘടകങ്ങൾ നോക്കിയാൽ ഫോഗ്​ലാമ്പിൻെറ വലുപ്പം മാരുതി കൂട്ടിയിട്ടുണ്ട്​. ടേൺ ഇൻഡിക്കേറ്ററുകളുടെ സ്ഥാനം ഹെഡ്​ലാമ്പുകൾക്കൊപ്പമാക്കിയിട്ടുണ്ട്​. 7.0 ഇഞ്ച്​ ഇൻഫോടെയിൻമ​െൻറ്​ സിസ്​റ്റമാണ്​ ഇൻറീരിയറിലെ പ്രധാന സവിശേഷത. 

Loading...
COMMENTS