ബ്രെസയുടെ പെട്രോൾ പതിപ്പ്​ അടുത്ത വർഷമെത്തും

13:52 PM
14/08/2019

മാരുതി സുസുക്കിയുടെ വിറ്റാര ബ്രെസയുടെ പെട്രോൾ പതിപ്പ്​ അടുത്ത വർഷമെത്തും. 2016ലാണ്​ മാരുതി ബ്രെസയെ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയത്​. ഡീസൽ എൻജിനിൽ മാത്രമാണ്​ ബ്രെസ പുറത്തിറങ്ങിയിരുന്നത്​. എന്നാൽ, മലിനീകരണം കുറക്കുന്നതിൻെറ ഭാഗമായി ഡീസൽ കാറുകൾ പിൻവലിക്കാൻ മാരുതി തീരുമാനിച്ചതിന്​ ശേഷമാണ്​ ബ്രെസയിലും പെട്രോൾ എൻജിൻ എത്തുന്നത്​.

ബി.എസ്​ 6 നിലവാരത്തിലുള്ള കെ.15ബി 1.5 ലിറ്റർ പെട്രോൾ എൻജിനായിരിക്കും ബ്രെസയിലെത്തുക. കഴിഞ്ഞ വർഷം സിയാസിലാണ്​ മാരുതി ഈ എൻജിൻ ആദ്യമായി അവതരിപ്പിച്ചത്​. ഇപ്പോൾ എർട്ടിഗയും ഈ എൻജിനുമായി പുറത്തിറങ്ങുന്നുണ്ട്​. മാരുതിയുടെ വരാനിരിക്കുന്ന മോഡൽ എക്​സ്​.എൽ 6നും ഇതേ എൻജിൻ തന്നെയാവും കരുത്ത്​ പകരുക.

105 എച്ച്​.പി കരുത്തും 138 എൻ.എം ടോർക്കും എൻജിൻ നൽകും. മാരുതിയുടെ സ്​മാർട്ട്​ ഹൈബ്രിഡ്​ സിസ്​റ്റവും എൻജിനൊപ്പം ഇണക്കി ചേർത്തിട്ടുണ്ട്​. 5 സ്​പീഡ്​ മാനുവൽ ട്രാൻസ്​മിഷനിലായിരിക്കും ബ്രെസ വിപണിയിലെത്തുക. പിന്നീട്​ 4 സ്​പീഡ്​ ഓ​ട്ടോമാറ്റിക്​ കൂടി മാരുതി കൂട്ടിച്ചേർക്കും. ഹ്യുണ്ടായ്​ വെന്യു, മഹീന്ദ്ര എക്​സ്​.യു.വി 300, ഫോഡ്​ ഇക്കോസ്​പോർട്ട്​, ടാറ്റ നെക്​സോൺ തുടങ്ങിയ മോഡലുകൾക്കായിരിക്കും പെട്രോൾ ബ്രെസ വെല്ലുവിളിയാവുക.

Loading...
COMMENTS