മാരുതിയുടെ മൈക്രോ എസ്​.യു.വി എസ്​-പ്രസോ വരുന്നു

21:31 PM
30/07/2019
S-PRESSO

മാരുതി സുസുക്കിയുടെ മൈക്രോ എസ്​.യു.വി എസ്​-പ്രസോ വിപണിയിലേക്ക്​ എത്തുന്നു. സെപ്​തംബറോടെ എസ്​.യു.വിയുടെ വില വിവരം പ്രഖ്യാപിക്കാനാണ്​ മാരുതിയുടെ പദ്ധതി. കമ്പനിയുടെ ബ്രാൻഡ്​ അരീന ഡീലർഷിപ്പുകൾ വഴിയാകും എസ്​.യു.വിയുടെ വിൽപന. 2018 ഓ​ട്ടോ എക്​സ്​പോയിലാണ്​ മാരുതി എസ്​-പ്രസോയുടെ കൺസെപ്​റ്റ്​  അവതരിപ്പിച്ചത്​.

വിറ്റാര ബ്രസക്കും താഴെയുള്ള എസ്​.യു.വിയായിരിക്കും എസ്​-പ്രസോ. റെനോ ക്വിഡ്​, കെ.യു.വി 100 നെക്​സ്​റ്റ്​ എന്നിവക്ക്​ മുകളിലായിരിക്കും എസ്​-പ്രസോ. 180 എം.എം ഗ്രൗണ്ട്​ ക്ലിയറൻസ്​ എസ്​.യു.വിക്ക്​ ഉണ്ടാകുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. സെലിറിയോക്ക്​ സമാനമായ കാബിനായിരിക്കും. ഡാർക്ക്​ ഗ്രേ നിറത്തിലായിരിക്കും ഇൻറീരിയർ. കൺസെപ്​റ്റ്​ മോഡലിൽ നിന്ന്​ പ്രചോദനം ഉൾക്കൊണ്ടാവും ഡാഷ്​ബോർഡിൻെറ ഡിസൈൻ.

മാരുതിയുടെ ഹെർടാടെക്​ട്​ പ്ലാറ്റ്​ഫോമിലാവും കാർ എത്തുക. ബി.എസ്​ 6 നിലവാരത്തിലുള്ള 1.2 ലിറ്റർ എൻജിനാവും മോഡലിന്​ കരുത്ത്​ പകരുക. വാഗണർ, സ്വിഫ്​റ്റ്​, ഇഗ്​നിസ്​ തുടങ്ങിയ മോഡലുകൾ കരുത്ത പകർന്ന അതേ എൻജിൻ തന്നെയാവും എസ്​-പ്രസോക്കും. ഇതിനൊപ്പം സി.എൻ.ജി വേരിയൻറും മാരുതി പുറത്തിറക്കിയേക്കും.

Loading...
COMMENTS