40,000 വാഗണർ കാറുകൾ മാരുതി തിരികെ വിളിക്കുന്നു

14:33 PM
23/08/2019
wagon-r

ന്യൂഡൽഹി: വാഗണറി​​െൻറ 40,000 യൂനിറ്റുകൾ മാരുതി തിരികെ വിളിക്കുന്നു. 2018 ആഗസ്​റ്റ്​ 15 മുതൽ ആഗസ്​റ്റ്​ 12 2019 വരെ നിർമിച്ച കാറുകളാണ്​ തിരികെ വിളിക്കുന്നത്​. ഇവയുടെ ഇന്ധന പെപ്പിൽ തകരാർ കണ്ടെത്തിയതിനെ തുടർന്നാണ്​ നടപടി.

തകരാറുകൾ കണ്ടെത്തിയ കാറുടമകളെ ഡീലർമാർ വിവരം അറിയിക്കും. തകരാറിലായ യന്ത്രഭാഗങ്ങൾ സൗജന്യമായി മാറ്റി നൽകുമെന്നും മാരുതി അറിയിച്ചു.

1.2 ലിറ്റർ എൻജിനുമായി എത്തുന്ന മാരുതി കാറുകളിൽ തകരാർ കണ്ടെത്തിയിട്ടില്ല. 1.0 ലിറ്റർ എൻജിനുള്ള മോഡലിലാണ്​ പ്രശ്​നമുള്ളത്​. നേരത്തെ  ബലേനോ, സ്വിഫ്​റ്റ്​ തുടങ്ങിയ മോഡലുകളും മാരുതി തിരിച്ച്​ വിളിച്ചിരുന്നു. 

Loading...
COMMENTS