കാർ വിൽപനയിൽ നേട്ടമുണ്ടാക്കി മാരുതി

13:28 PM
01/01/2020
MARUTHI-23

ന്യൂഡൽഹി: കാർ വിൽപനയിൽ ഡിസംബർ മാസത്തിൽ നേട്ടമുണ്ടാക്കി ഇന്ത്യൻ വാഹനനിർമ്മാതാക്കളായ മാരുതി സുസുക്കി. 2.4 ശതമാനത്തി​​െൻറ വർധനയാണ്​ വാഹന വിൽപനയിൽ ഉണ്ടായത്​. കടുത്ത പ്രതിസന്ധിക്കിടെയാണ്​ മാരുതി നേട്ടമുണ്ടാക്കിയിരിക്കുന്നത്​.

ഡിസംബറിൽ 124,375 കാറുകൾ മാരുതി വിറ്റു. 121,479 കാറുകളാണ്​ മാരുതിയുടെ നവംബറിലെ വിൽപന. 
അതേസമയം, ആൾ​ട്ടോ പോലുള്ള ചെറുകാറുകളുടെ വിൽപന കുറയുകയാണ്​. ചെറുകാറുകളുടെ വിൽപനയിൽ 13.6 ശതമാനത്തി​​െൻറ കുറവാണ്​ രേഖപ്പെടുത്തിയത്​. 23,883 ചെറുകാറുകളാണ്​ മാരുതി വിറ്റത്​. 

അതേസമയം, കോംപാക്​ട്​ കാറ്റഗറിയിൽ കാറുകളുടെ വിൽപന ഉയർന്നിട്ടുണ്ട്​​. ഡിസയർ, സെലിറിയോ, സ്വിഫ്​റ്റ്​ തുടങ്ങിയ കാറുകളുടെ വിൽപനയാണ്​ വർധിച്ചത്​.

മിഡ്​സൈസ്​ സെഡാനായ സിയാസി​​െൻറ വിൽപനയിൽ 62.3 ശതമാനം ഇടിവാണ്​ രേഖപ്പെടുത്തിയത്​. ജിപ്​സി, എർട്ടിഗ തുടങ്ങിയ മോഡലുകളുടെ വിൽപനയിൽ 17.7 ശതമാനത്തി​​െൻറ ഇടിവുണ്ടായി. 

Loading...
COMMENTS