സ്​പോർട്ടിയായി ഇഗ്​നിസെത്തി; വില 4.89 ലക്ഷം

20:13 PM
18/02/2020
ignis

ഓ​ട്ടോ എക്​സ്​പോയിൽ മാരുതി അവതരിപ്പിച്ച ഇഗ്​നിസി​​െൻറ പുതിയ വകഭേദം ഔദ്യോഗികമായി ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. ബി.എസ്​ 6 മലിനീകരണ ചട്ടം പാലിക്കുന്ന ഇഗ്​നിസി​​െൻറ വില തുടങ്ങുന്നത്​ 4.89 ലക്ഷത്തിലാണ്​. ഓ​ട്ടോമാറ്റിക്​ വേരിയൻറിന്​ 6.13 ലക്ഷമാണ്​ വില. ഉയർന്ന വകഭേദത്തിന്​ 7.19 ലക്ഷവും നൽകണം. ഡിസൈനിൽ മാറ്റങ്ങളോടെയാണ്​ പുതിയ ഇഗ്​നിസി​​െൻറ വരവ്​. പുതിയ ക്രോം ഗ്രിൽ, പുതുക്കി പണിത ബംബർ, സ്​കിഡ്​ ​പ്ലേറ്റ്​ എന്നിവയെല്ലാമാണ്​ പുതിയ ഇഗ്​നിസിലെ മാറ്റങ്ങൾ. പിൻവശത്തും വശങ്ങളിലും  മാറ്റമില്ല.

IGNIS-BACK.

ഫോർ സിലിണ്ടർ 1.2 ലിറ്റർ ബി.എസ്​ 6 എൻജിനാണ്​ ഇഗ്​നിസി​​െൻറ ഹൃദയം. സ്വിഫ്​റ്റിലും ബലേനോയിലും കണ്ട അതേ എൻജിൻ ഇഗ്​നിസിലും മാരുതി നിലനിർത്തി. 82 ബി.എച്ച്​.പിയാണ്​ പരമാവധി എൻജിൻ കരുത്ത്​. 113 എൻ.എമ്മാണ്​ ടോർക്ക്​. എ.ബി.എസ്​, ഇ.ബി.ഡി, ഐസോഫിക്​സ്​ സീറ്റ്​ എന്നിവയെല്ലാം ഇഗ്​നിസിൽ സ്​റ്റാൻഡേർഡായി നൽകിയിട്ടുണ്ട്​.

ignis-interior

ആറ്​ നിറങ്ങളിൽ പുതിയ ഇഗ്​നിസ്​ വിപണിയിലെത്തും. സെറ്റ, ആൽഫ എന്നീ വേരിയൻറുകളിൽ ഡ്യുവൽ ടോൺ ഓപ്​ഷനും ലഭ്യമാകും. ഡ്യുവൽ ടോൺ വേരിയൻറി​​െൻറ വില 13,000 രൂപ കൂടുതലായിരിക്കും.

Loading...
COMMENTS