കരുത്ത് കൂട്ടി ബലേനൊ
text_fieldsമുംബൈ: മാരുതിയുടെ പെർഫോമൻസ് കാറായ ബലേനൊ കരുത്തി കൂട്ടി വിപണിയിൽ എത്തുന്നു. 100 ബി.എച്ച്.പി കരുത്തുമായാണ് ബലേനൊയുടെ ആർ.എസ് വകഭേദം ഇന്ത്യൻ വിപണിയിൽ എത്തുക. പോളോ ജിടി, പുന്തോ അബാർത്ത് തുടങ്ങിയ കാറുകൾക്കാവും മാരുതിയുടെ പുതിയ കാർ വെല്ലുവിളിയാവുന്നത്.
1.0 ലിറ്റർ മൂന്ന് സിലിണ്ടർ ബൂസ്റ്റർജെറ്റ് എൻഞ്ചിൻ 111 ബിഎച്ച്പി കരുത്ത് ഉൽപ്പാദിപ്പിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നുവെങ്കിലും പവർ കുറഞ്ഞ എഞ്ചിനാണ് ഇപ്പോൾ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 5500 ആർപിഎമ്മിൽ 100 ബി.എച്ച്.പി പവർ ഇൗ എഞ്ചിനിൽ നിന്ന് ലഭിക്കും എന്നാണ് റിപ്പോർട്ട്.
കാഴ്ചക്ക് ഭംഗി കൂട്ടാനായി ബംബറിൽ ചെറിയൊരു മാറ്റവും കറുത്ത അലോയ് വീലും നൽകിയതൊഴിച്ചാൽ എക്സ്റ്റീരിയറിൽ കാര്യമായ മാറ്റങ്ങൾക്ക് മാരുതി മുതിർന്നിട്ടില്ല. ബലേനൊ ആർ.എസിന് പൂജ്യത്തിൽ നിന്ന് 100 കിലോ മീറ്റർ വേഗത കൈവരിക്കാൻ 12 സെക്കൻറുകൾ മാത്രം മതി. പുർണമായും ഒരു പെർഫോമൻസ് കാറായി ബലേനൊയെ മാറ്റാനാണ് മാരുതി ലക്ഷ്യമിടുന്നത്.
രണ്ട് എഞ്ചിൻ വേരിയൻറുകളിലാവും ബലേനൊ വിപണിയിൽ എത്തുക. 1.2 ലിറ്റർ വി.വി.ടി.െഎ പെട്രോൾ എഞ്ചിനും 1.3 ലിറ്റർ ഡി.ഡി.എസ്.െഎ ഡീസൽ എഞ്ചിനുമാണ് കാറിനുണ്ടാവുക.
