Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഎർട്ടിഗയുടെ...

എർട്ടിഗയുടെ അവസ്ഥാന്തരങ്ങൾ

text_fields
bookmark_border
ertiga
cancel

മാരുതി സുസുക്കി എർട്ടിഗയെ ഇന്ത്യയിൽ അവതരിപ്പിച്ചിട്ട് ആറ് വർഷം പിന്നിട്ടിരിക്കുന്നു. ഇൗ കാലയളവിൽ 4.20 ലക്ഷം എർ ട്ടിഗകൾ നിരത്തിലെത്തി. വർഷം ശരാശരി 70,000 വാഹനങ്ങൾ പുറത്തിറങ്ങിയെന്ന് സാരം. തീർച്ചയായും ഇൗ എം.പി.വി മാരുതിയുടെ സൂപ ്പർഹിറ്റ് നിർമിതികളി​െലാന്നാണ്. എർട്ടിഗയെ ജനപ്രിയമാക്കിയ ഘടകങ്ങൾ നിരവധിയാണ്. ഒാടിക്കാൻ എളുപ്പമുള്ള, അമിത വല ുപ്പമില്ലാത്ത വാഹനമാണിത്. ഏഴുപേർക്ക് യാത്ര ചെയ്യാം. കുറഞ്ഞ വിലയോടൊപ്പം സി.എൻ.ജി ഉൾ​െപ്പടെ ഇന്ധനക്ഷമതയുള്ളത ും സാമാന്യം കരുത്തുള്ള എൻജിനുകളും മുതൽക്കൂട്ടായി. എല്ലാത്തിനും പുറമെ മാരുതിയുടെ പാൻ ഇന്ത്യ നെറ്റ്​വർക്കും ഒത ്തുചേർന്നപ്പോൾ എർട്ടിഗ വിൽപനയിൽ കുതിച്ചുകയറി. എർട്ടിഗക്ക് ശേഷം ഇന്ത്യയിൽ നിരവധി എം.പി.വികൾ വന്നു. ഷെവർലെ എൻജോയ്, റെനോ ലോഡ്ജി, ഹോണ്ട മൊബീലിയൊ തുടങ്ങി അവസാനം ഇറങ്ങിയ മഹീന്ദ്ര മരാസേ ാ വരെ എർട്ടിഗയെ വെല്ലുവിളിച്ചവരാണ്. ഇപ്പോഴിതാ രണ്ടാം തലമുറ എർട്ടിഗയെ മാരുതി അവതരിപ്പിച്ചിരിക്കുന്നു.

ബലേനോയിലും സ്വിഫ്റ്റിലും ഡിസയറിലും ഇഗ്​നിസിലും കാണുന്ന ഹാർ​െട്ടക് പ്ലാറ്റ്ഫോം തന്നെയാണ് പുതിയ എർട്ടിഗക്കുമുള്ളത്. ഡീസൽ എർട്ടിഗകളുടെ ഭാരം പഴയതിൽനിന്ന് 15-20 കിലോ കുറഞ്ഞിട്ടുണ്ട്. പെട്രോളിൽ കൂടുതൽ വലിയ എൻജിൻ വരുന്നതിനാൽ ഭാരക്കുറവ് ഉണ്ടാകില്ല. പഴയതിനെ അപേക്ഷിച്ച് 99എം.എം നീളവും 40 എം.എം വീതിയും 5 എം.എം ഉയരവും കൂടുതലാണ്. വീൽബേസ് പഴയത് ത​െന്ന, 2740 എം.എം. മനോഹരമല്ലെങ്കിലും മനംമടുപ്പിക്കാത്ത രൂപകൽപനയാണ് എർട്ടിഗയുടേത്. മുന്നിലെ പ്രൊജക്ടർ ഹെഡ്​ലൈറ്റുകളും ക്രോം ഫിനിഷുള്ള ഗ്രില്ലും കൂടുതൽ ആധുനികമാ​െയാരു വാഹനത്തി​െൻറ രൂപം നൽകുന്നുണ്ട്. വോൾ​േവാകളിൽ കാണുന്നതരം ‘എൽ’ ആകൃതിയുള്ള ടെയിൽ ലൈറ്റാണ് പിന്നിൽ.

ക്രോം ഡോർഹാൻഡിൽ, നിരവധി സ്പോക്കുകളുള്ള അലോയ്, കറുത്ത ഡി പില്ലർ എന്നിവയും എടുത്തുപറയേണ്ടതാണ്. പുതിയ സ്വിഫ്റ്റ്, ഡിസയർ എന്നിവയേക്കാൾ മനോഹരമായ അകത്തളമാണ് എർട്ടിഗക്ക്. ബീജി​െൻറ നിറഭേദങ്ങളാണ് നൽകിയിരിക്കുന്നത്. സ്​റ്റിയറിങ്​ വീൽ സ്വിഫ്റ്റിൽ നിന്നും ഡിസയറിൽ നിന്നും കടം​െകാണ്ടവതന്നെ. ഡാഷ് ബോർഡിന് പുത്തൻ ഒാഡികളുമായി സാമ്യം തോന്നുന്നുണ്ട്. ടച്ച് സ്ക്രീൻ പാരമ്പര്യമായി മാരുതികളിൽ കാണുന്നതുതന്നെയാണ്. ഇവ ഫിറ്റ് ചെയ്തിരിക്കുന്നത് കണ്ടാൽ ഇഗ്​നിസിനെ ഒാർമവരും. ഉള്ളിലെ സ്ഥലസൗകര്യം കൂടി. ഏഴുപേർക്ക് സുഖമായിരിക്കാം. എർട്ടിഗക്ക് നൽകിയിരിക്കുന്ന പെട്രോൾ എൻജിൻ പുത്തനാണ്. നേരത്തേ സിയാസിൽ അവതരിപ്പിച്ച കെ15 1462 സി.സി എൻജിൻ ഇവിടേയും വന്നു.

105 ബി.എച്ച്.പി കരുത്തും 138 എൻ.എം ടോർക്കും ഇവ ഉൽപാദിപ്പിക്കും. സിയാസിലേതിന് സമാനമായ ഹൈബ്രിഡ് സിസ്​റ്റവും ഉൾപ്പെടുത്തിയിട്ടുണ്ട്. നാല് സ്​പീഡ് ടോർക്ക് കൺവെർട്ടർ ഒാേട്ടാമാറ്റിക് അത്ര ആധുനികനല്ല. പെ​േട്രാൾ മാനുവലിൽ 19.34 കിലോമീറ്ററും ഒാേട്ടാമാറ്റികിൽ 18.69ഉം മൈലേജ് ലഭിക്കും. ഡീസൽ എൻജിൻ പഴയതുതന്നെ. 1.3 ലിറ്റർ എൻജിൻ 9 0എച്ച്.പി കരുത്തും 200 എൻ.എം ടോർക്കും ഉൽപാദിപ്പിക്കും.

ഇന്ധനക്ഷമത 25.47 കിലോമീറ്ററായി കൂടിയിട്ടുണ്ട്. നാം എർട്ടിഗ എന്ന എം.പി.വിയിൽ നിന്ന് പ്രതീക്ഷിക്കുന്നതെല്ലാം കൂടുതൽ മികവോടെ പുതിയ വാഹനത്തിലും ലഭിക്കും എന്നതാണ് എടുത്തുപറയേണ്ട കാര്യം. അതുകൊണ്ടുതന്നെ ഇൗ വിഭാഗത്തിൽ അജയ്യനായി തുടരാൻത​െന്നയാവും ഇൗ വാഹനത്തി​െൻറ വിധി.

Show Full Article
TAGS:maruti ertiga maruti automobile 
News Summary - maruti ertiga new model -Hotwheel News
Next Story