Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightമാരുതിയുടെ മൈക്രോ...

മാരുതിയുടെ മൈക്രോ എസ്​.യു.വി വരുന്നു

text_fields
bookmark_border
future-s
cancel

2018 ഡൽഹി ഒാ​േട്ടാ എക്​സ്​പോയിലാണ്​ ഫ്യൂച്ചർ എസ്​ കൺസെപ്​റ്റിനെ മാരുതി ആദ്യമായി അവതരിപ്പിച്ചത്​. നാല്​ മീറ്ററിന്​ താഴെയുള്ള കാറുകളുടെ സെഗ്​മ​െൻറിൽ സാന്നിധ്യം ശക്​തമാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ്​ പുതിയ കാറിനെ അവതരിപ്പിച്ചത്​. 2019​ൽ മോഡൽ വിപണിയിലെത്തിക്കുമെന്നാണ്​ ഇപ്പോൾ അറിയിച്ചിരിക്കുന്നത്​.

ഇഗ്​നിസി​​െൻറ ​അതേ നീളത്തിലും വീൽബേസിലുമാവും പുതിയ എസ്​.യു.വി വിപണിയിലെത്തുക. വിറ്റാര ബ്രസയേക്കാളും ചെറിയ മോഡലായിരിക്കും ഫ്യൂച്ചർ എസ്​. നീളം കുറഞ്ഞതിലുടെ നികുതിയിളവും അനുകൂല്യവും ഫ്യൂച്ചർ എസിന്​ ലഭിക്കും. സെഗ്​മ​െൻറിൽ ഇത്​ നേട്ടമാക്കാൻ കഴിയുമെന്നാണ്​ മാരുതിയുടെ പ്രതീക്ഷ.

ഹാച്ച്​ബാക്കുകളിൽ കിരീടം വെക്കാത്ത രാജാവാണ്​ മാരുതി. ഇൗ മേധാവിത്വം എസ്​.യു.വി സെഗ്​മ​െൻറിൽ കൂടി നിലനിർത്താനാണ്​ കമ്പനി ലക്ഷ്യമിടുന്നത്​. സ്വിഫ്​റ്റിലെ ഹെർടെക്​ട്​ പ്ലാറ്റ്​ഫോമിലാണ്​ ഫ്യൂച്ചർ എസി​​െൻറ നിർമാണം. 1.2 ലിറ്റർ പെട്രോൾ എൻജിനാണ്​ ഫ്യൂച്ചർ എസിലും മാരുതി ഉപയോഗിച്ചിരിക്കുന്നത്​. ഉയർന്ന നിൽക്കുന്ന പിൻവശവും സ്​ക്വിഡ്​ ​പ്ലേറ്റുകളു​മൊക്കെയായി ഇപ്പോൾ നിരത്തിലുള്ള ചെറു എസ്​.യു.വികളുടെ രൂപഭാവങ്ങളിലാണ്​ മാരുതി കാറിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്​. അഞ്ച്​ ലക്ഷത്തിലായിരിക്കും പുതിയ മോഡലി​​െൻറ വില ആരംഭിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobilemaruti suzkimalayalam newsSUVFuture S
News Summary - Maruthi suzki micro suv-Hotwheels
Next Story