മാരുതിയുടെ മിനി എസ്​.യു.വി എസ്​-പ്രസോ എത്തുന്നു

15:01 PM
21/09/2019
s-presso

മാരുതി സുസുക്കിയുടെ മിനി എസ്​.യു.വി​ എസ്​-പ്രസോയുടെ ടീസർ ചിത്രങ്ങൾ മാരുതി പുറത്ത്​ വിട്ടു. സെപ്​തംബർ 30ന്​ കാർ പുറത്തിറങ്ങാനിരിക്കെയാണ്​ ടീസർ ചിത്രങ്ങൾ പുറത്ത്​ വന്നത്​. ബോൾഡ്​ ലുക്കിലാണ്​ മിനി എസ്​.യു.വി ​  എസ്​-പ്രസോ എത്തുന്നത്​. 

റെനോ ക്വിഡ്​, ഹ്യുണ്ടായ്​ സാൻട്രോ തുടങ്ങിയ മോഡലുകളുമായിട്ടായിരിക്കും എസ്​-പ്രസോയുടെ പ്രധാന പോരാട്ടം. ആൾ​ട്ടോയുടെ 1 ലിറ്റർ കെ-10എസ്​ എൻജിനുമായിട്ടാണ്​ എസ്​.പ്രസോ വിപണിയിലേക്ക്​ എത്തുന്നത്​. ഭാരത്​ സ്​റ്റേജ്​ ആറ്​ നിലവാരം പാലിക്കുന്നതായിരിക്കും വാഹനം.

5500 ആർ.പി.എമ്മിൽ 67 ബി.എച്ച്​.പി കരുത്ത്​ മോഡൽ നൽകും. 3500 ആർ.പി.എമ്മിൽ 90 എൻ.എമ്മായിരിക്കും ടോർക്ക്​. അഞ്ച്​ സ്​പീഡ്​ മാനുവലിനൊപ്പം  അഞ്ച്​ സ്​പീഡ്​ ഓ​ട്ടോ ഗിയർ ഷിഫ്​റ്റുമായിരിക്കും ട്രാൻസ്​മിഷൻ.

Loading...
COMMENTS