Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightമുഖം മിനുക്കിയ...

മുഖം മിനുക്കിയ എക്​സ്​.യു.വി

text_fields
bookmark_border
Mahindra xuv
cancel

ഏഴുവർഷങ്ങൾക്കു മുമ്പാണ്​ മഹീന്ദ്ര എക്​സ്.യു.വി ഫൈവ്​ ഡബ്​ൾ ഒ എന്ന എസ്​.യു.വി പുറത്തിറക്കുന്നത്​. ഫൈവ്​ ഡബ്​ൾ ഒ എന്നാണ്​ മഹീന്ദ്ര ഇട്ട പേരെങ്കിലും നാമതിനെ ഫൈവ്​ ഹൺഡ്രഡ്​ എന്ന്​ വിളിച്ചു. കൊടുക്കുന്ന പണത്തിന്​ ഇരട്ടി മൂല്യമുള്ള ഉൽപന്നം നൽകുക എന്ന മഹീന്ദ്രയുടെ പതിവ്​ തെറ്റിക്കാതെയാണ്​ എക്​സ്​.യു.വിയും വിപണിയിലെത്തിയത്​. വാങ്ങിയവർ പറഞ്ഞ നല്ല വാക്കുകളായിരുന്നു വാഹനത്തി​​െൻറ മൂലധനം. പുറത്തിറങ്ങി ഇതുവരെയുള്ള കാലയളവിൽ നിരവധി മാറ്റങ്ങൾക്ക്​ എക്​സ്​.യു.വിയെ മഹീന്ദ്ര വിധേയമാക്കി. രൂപത്തിൽ കാര്യമായ അഴിച്ചുപണിക്ക്​ ശ്രമിച്ചിട്ടില്ലെങ്കിലും കൂടുതൽ ആധുനികവും ഭംഗിയുമുള്ള വാഹനമായി ഒാരോ മുഖം മിനുക്കലിലും എക്​സ്​.യു.വി മാറിക്കൊണ്ടിരുന്നു. 

പുതിയ മാറ്റങ്ങളും സമാനമാണ്​. പുറമെ നോക്കിയാൽ മുന്നിലും പിന്നിലും കാര്യമായ തിരുത്തലുകൾ കമ്പനി നടത്തിയിട്ടുണ്ട്​. എൻജിൻ കരുത്തും വർധിച്ചു. മുന്നിൽനിന്ന്​ നോക്കിയാൽ ആദ്യം ശ്രദ്ധയിൽപ്പെടുക ഗ്രില്ലിലെ തിളക്കമാണ്​. പുതിയ വലിയ ഗ്രില്ലിനു​ ചുറ്റും കറുപ്പി​​െൻറ അഴകാണ്​. അകത്തേക്ക്​ വന്നാൽ 24 ക്രോം ഫിനിഷുകൾ കാണാം. എല്ലാം ചേർന്ന്​ സാൻഡ്​വിച്ചി​​െൻറ ഘടനയാണ്​ ഗ്രില്ലിന്​. ഹെഡ്​ലൈറ്റുകളുടെ രൂപത്തിന്​ കാര്യമായ മാറ്റമില്ല. പുതിയ എൽ.ഇ.ഡി ഡെ ടൈം റണ്ണിങ്​​ ലാമ്പുകൾ ഹെഡ്​ലൈറ്റിന്​ മുകളിലാണ് നൽകിയിരിക്കുന്നത്​​. ഫോഗ്​ ലാമ്പുകൾ സ്​ഥാപിച്ചിരിക്കുന്നത്​ പുതിയ ഹൗസിങ്ങിനുള്ളിലാണ്​. കൂടുതൽ മികച്ച 18 ഇഞ്ച്​ അലോയ്​ വീലുകളാണ്​ ഉയർന്ന വേരിയൻറുകളിൽ വരുന്നത്​. ഡോറുകളിലെ ക്രോം സ്​ട്രിപ്പുകളും പുത്തൻ റൂഫ്​റെയിലുകളും എക്​സ്​.യു.വിക്ക്​ കൂടുതൽ ആഢ്യത്വം നൽകുന്നുണ്ട്​. പിന്നിലെ മാറ്റങ്ങൾ കൂടുതൽ പ്രകടമാണ്​. ടെയിൽ ഗേറ്റും ടെയിൽ ലൈറ്റും അടിമുടി മാറി. റൂഫ്​ സ്​പോയ്​ലറും പുതിയതാണ്​. 

കൂടുതൽ ആഡംബരം തോന്നിക്കുന്ന ഉൾവശമാണ്​ എക്​സ്​.യു.വിക്ക്​. കറുത്ത നിറമുള്ള അകത്തളത്തിന്​ തുകലി​​െൻറ ആഢ്യത്വം പലയിടത്തുമുണ്ട്​. ടാൻ ലെതറിൽ നിർമിച്ച സീറ്റ്​ സുഖം പകരുന്നത്​. സ​െൻറർ കൺസോളിന്​ പിയാനൊ ബ്ലാക്ക്​ ഫിനിഷാണ്​. ഇതോടൊപ്പം ബ്രഷ്​ഡ്​ സിൽവറി​​െൻറ ഹൈലൈറ്റുകളുമുണ്ട്. മൃദുത്വമുള്ള പ്ലാസ്​റ്റിക്കാണ്​ ഡാഷ്​ബോർഡിൽ നൽകിയിരിക്കുന്നത്​. ഡാഷിലെ തുകലും തുന്നലും ചേർന്ന ഭാഗം അത്യാഡംബരം തോന്നിച്ചാലും അദ്​ഭുതപ്പെടാനില്ല. സൺറൂഫ്​, ഒാ​േട്ടാ ഹെഡ്​ലൈറ്റും വൈപറും, ടച്ച്​ സ്​ക്രീൻ, റി​വേഴ്​സ്​ കാമറ, ആറ്​ എയർബാഗ്​, ഇ.എസ്​.പി തുടങ്ങിയവയൊ​െക്ക നിലനിർത്തിയിട്ടുണ്ട്​. സ്​പീക്കറുകളുടെയും ട്യൂട്ടറുകളുടെയും സ്​ഥാനങ്ങളിൽ വന്ന ചില്ലറ മാറ്റങ്ങളും എടുത്തുപറയേണ്ടത്​. സ്​മാർട്ട്​ വാച്ചുകൾ കൈവശമുള്ളവർക്ക്​ ബ്ലൂസെൻസ്​ ആപ്​ ഡൗൺലോഡ്​ ചെയ്​ത്​ വാഹനത്തി​​െൻറ നിരവധി പ്രത്യേകതകൾ കൈകാര്യം ചെയ്യാനാകും. ഒാഡിയോ, ക്ലൈമറ്റ്​ കൺട്രോൾ, ടയർ പ്രഷർ തുടങ്ങിയവ ഇത്തരത്തിൽ അറിയാനും നിയന്ത്രിക്കാനുമാകും. 

എക്​സ്​.യു.വിയുടെ പ്രശസ്​തമായ 2.2 ലിറ്റർ ഡീസൽ എൻജിൻ 155 എച്ച്​.പി കരുത്തും 360 എൻ.എം ടോർക്കും​ ഉൽപാദിപ്പിക്കും. പഴയതിൽനിന്ന്​ 15 എച്ച്​.പിയും 30 എൻ.എമ്മും കൂടുതലാണിതിൽ. ഇലക്​േ​ട്രാണിക്​ ആയി നിയന്ത്രിക്കാവുന്ന പുത്തൻ ടർബോചാർജറാണ്​ പുതിയ എക്​സ്​.യു.വിയിൽ. ആറ്​ സ്​പീഡ്​ മാനുവൽ, ഒാ​േട്ടാമാറ്റിക്​ ഗിയർബോക്​സുകളാണ്​ നൽകിയിരിക്കുന്നത്​. 12.39 മുതൽ 19.05 വരെയുള്ള വിശാലമായ വില വ്യത്യാസങ്ങളിൽ എക്​സ്​.യു.വി ലഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mahindraautomobilemalayalam newsMahindra XUV500XUV
News Summary - Mahindra XUV500 -Hotwheels News
Next Story