Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightചില്ലറക്കാരനല്ല ഇൗ...

ചില്ലറക്കാരനല്ല ഇൗ എക്സ്.യു.വി

text_fields
bookmark_border
Mahindra-XUV300
cancel

മഹീന്ദ്ര എക്സ്.യു.വി ഫൈവ് ഡബ്​ൾ ഒ എന്നാൽ ഇന്ത്യക്കാർക്കത് സ്വന്തം വീട്ടിലെ എസ്.യു.വിയാണ്. ഇന്ത്യക്കാർക്കായി ഇ ന്ത്യക്കാർ നിർമിച്ച് സൂപ്പർഹിറ്റായി മാറിയ ആദ്യ എസ്.യു.വി. ആ പേരി​െൻറ മൂല്യം കുറേക്കൂടി ഉയർത്താനാകണം മഹീന്ദ്ര എ ക്സ്.യു.വി ത്രീ ഡബ്​ൾ ഒ എന്ന പേരിൽ ഒരു ചെറുവാഹനംകൂടി പുറത്തിറക്കുകയാണ്. പുതുതായി വരുന്നതൊരു കോംപാക്​ട്​ എസ്. യു.വിയാണ്. മാരുതി ബ്രെസയോട് നേരിട്ട് ഏറ്റുമുട്ടാനും ഹ്യൂണ്ടായ് ക്രെറ്റയുൾ​െപ്പടെയുള്ളവരെ വിറപ്പിക്കാനും ല ക്ഷ്യമിട്ടാണ് മഹീന്ദ്ര തങ്ങളുടെ പുത്തൻ അവതാരത്തെ രംഗത്തിറക്കുന്നത്.

മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള കൊറിയ ൻ കമ്പനി സാ​േങ്ങ്യാങ്ങി​െൻറ ടിവോലി എന്ന മോഡലി​െൻറ ചുവടുപിടിച്ചാണ് ത്രീ ഡബ്​ൾ ഒയുടെ നിർമാണം. ഇന്ത്യയിലെത്തുേമ്പാൾ ടിവോലി​െയക്കാളേറെ ജ്യേഷ്​​ഠസഹോദരനായ ഫൈവ് ഡബ്​ൾ ഒയോടാണ് സാമ്യം. മറ്റൊരിടത്തും കാണാത്ത ഹെഡ്​ലൈറ്റ്^​േഡ ടൈം റണ്ണിങ് ലാമ്പ്^ ഫോഗ് ലാമ്പ് കോമ്പിനേഷനാണിതിൽ. ഹെഡ്​ലൈറ്റുകളെ ഫോഗ് ലാമ്പുമായി ബന്ധിപ്പിച്ചുകൊണ്ട് കുത്തനെ നിൽക്കുകയാണ് ഡി.ആർ.എല്ലുകൾ.

ചെറിയ ഗ്രില്ലുകളിൽ ക്രോം ഗാർണിഷുകൾ കാണാനാകും. എക്സ്.യു.വി ത്രീ ഡബ്​ൾ ഒ എതിരാളികൾക്ക് ഭീഷണിയാകുന്നതിൽ പ്രധാന ഘടകം അതിലെ സൗകര്യങ്ങളുടെ നീണ്ടനിരയാണ്. ഇൗ വിഭാഗത്തിലെ ഏറ്റവും പുതിയ നിരവധി പ്രത്യേകതകൾ വാഹനത്തിലുണ്ട്. എടുത്തുപറയേണ്ട സവിശേഷതകളിൽ ഒന്ന് ഇരട്ട സോൺ ക്ലൈമറ്റിക് കൺട്രോൾ എ.സിയാണ്. വാഹനത്തെ രണ്ടുരീതിയിൽ തണുപ്പിക്കാൻ ഇവക്കാകും.

ടയർ പ്രഷർ മോണിറ്ററിങ് സിസ്​റ്റം, മുന്നിലെ പാർക്കിങ് സെൻസറുകൾ, സൺറൂഫ്, ചൂടാകുന്ന വിങ് മിററുകൾ, 3.5 ഇഞ്ച് സ്ക്രീനോടുകൂടിയ ഇൻസ്ട്രുമ​െൻറ് ക്ലസ്​റ്റർ, ഏഴ് എയർബാഗുകൾ തുടങ്ങിയവ മറ്റെങ്ങും കാണാത്ത സവിശേഷതകളാണ്. ഏഴ് ഇഞ്ച് ടച്ച്സ്ക്രീൻ, ഒാേട്ടാമാറ്റിക് വൈപ്പറുകൾ, ലൈൻ അസിസ്​റ്റോടുകൂടിയ പാർക്കിങ് കാമറ, ക്രൂസ് കൺട്രോൾ തുടങ്ങി സാധാരണ സവിശേഷതകളും ത്രീ ഡബ്​ൾ ഒയിലുണ്ട്. വാഹനം നിർത്തുേമ്പാ
ൾ ടയറുകൾ ഏത് ദിശയിലാണെന്ന് കാണിക്കുന്ന കൗതുകകരമായ ഗ്രാഫിക്സും മുൻസീറ്റുകളുടെ പിന്നിലായി ഫയലുകൾ ഉൾ​െപ്പടെ സൂക്ഷിക്കാനുള്ള സൗകര്യവും പുതുമയുള്ളത്. അൽപം പഴഞ്ചനെന്ന് തോന്നുന്ന ഗ്രാഫിക്സുകളിലെ ചുവന്ന ലൈറ്റുകളും സ​െൻറർ കൺസോൾ ഡിസൈനുമാണ് എടുത്തുപറയേണ്ട പോരായ്​മകൾ.

രണ്ടുതരം എൻജിനുകളാണ് വാഹനത്തിനുള്ളത്. കെ.യു.വിയിൽ കാണുന്ന 1.2 ലിറ്റർ പെട്രോൾ എൻജിൻ 108 എച്ച്.പി കരുത്തും 200 എൻ.എം ടോർക്കും ഉൽപാദിപ്പിക്കും. മരാസോയിലെ 1.5 ലിറ്റർ ഡീസൽ എൻജിൻ 112 എച്ച്​.പി കരുത്തും 300 എൻ.എം ടോർക്കും ഉൽപാദിപ്പിക്കും. രണ്ടിലും ആറു സ്പീഡ് ഗിയർ​േബാക്സാണ്. ഡീസൽ എൻജി​​െൻറ മികച്ച പ്രകടനം ത്രീ ഡബ്​ൾ ഒാക്ക് മുതൽക്കൂട്ടാണ്. ആദ്യഘട്ടത്തിൽ ഒാേട്ടാമാറ്റിക് വാഹനം വരാൻ സാധ്യതയില്ല. എതിരാളികളായ ബ്രെസ, എക്കോസ്​​േപാർട്ട്, നെക്സോൺ തുടങ്ങിയവയെക്കാൾ വീതി കൂടുതലുള്ള വാഹനമായതിനാൽ മൂന്നുപേർക്ക് പിന്നിൽ സുഖമായിരിക്കാം. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും എട്ടുലക്ഷം മുതൽ 13 ലക്ഷം വരെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Show Full Article
TAGS:Mahindra-XUV300 Mahindra automobile malayalam news 
News Summary - Mahindra-XUV300 -Hotwheel News
Next Story