മുഖം മിനുക്കി സ്കോർപിയോ
text_fieldsമഹീന്ദ്രയുടെ ഏറ്റവും മികച്ച എസ്.യു.വികളിലൊന്നായ സ്കോർപിയോ മുഖം മിനുക്കി വിപണിയിലെത്തുന്നു. ജൂലൈ അവസാനത്തോടെയോ ആഗസ്റ്റ് ആദ്യ വാരമോ പുതിയ സ്കോർപിയോ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ ഇതിനൊപ്പം മഹീന്ദ്രയുടെ മറ്റൊരു എസ്.യു.വിയായ എക്സ്.യു.വി 500നെയും പരിഷ്കരിച്ച് വിപണിയിലിറക്കാനുള്ള ശ്രമത്തിലാണ് മഹീന്ദ്ര.
പരിഷ്കരിച്ച ഗ്രില്ലാണ്സ്കോർപിയോയുടെ പ്രധാന പ്രത്യേകത. ഇതിനൊപ്പം പിൻവശത്തെ ഡോറിലും കമ്പനി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പ്ലാസ്റ്റിക് ക്ലാഡിങ്ങിെൻറ ഡിസൈനും മനോഹരമാണ്. ബംബർ, റിയർ ലാമ്പുകൾ, അലോയ് വീലുകൾ എന്നിവയിൽ വരുത്തിയിരിക്കുന്നു.
ഇൻറീരിയറിൽ വൻ മാറ്റങ്ങൾക്ക് സാധ്യതയില്ല. ഡാഷ്ബോർഡിൽ ചില ചെറിയ മാറ്റങ്ങൾക്ക് കമ്പനി മുതിർന്നേക്കും. ഇൻഫോടെയിൻമെൻറ് സിസ്റ്റത്തിലും മാറ്റങ്ങൾക്ക് കമ്പനി മുതിർന്നേക്കും. മഹീന്ദ്രയുടെ തന്നെ എക്സ് യു.വി 500മായി സാമ്യം പുലർത്തുന്നതാവും ഇൻറീരിയർ.
എൻജിനിൽ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കരുത്. 2.2 ലിറ്റർ ഡീസൽ എൻജിനാവും കാറിെൻറ ഹൃദയം. 120 ബി.എച്ച്.പി പവറും 280 എൻ.എം ടോർക്കും ഇൗ എൻജിനിൽ നിന്ന് ലഭിക്കും. എന്നാൽ, ട്രാൻസ്മിഷനിൽ ചില മാറ്റങ്ങൾ പ്രതീക്ഷിക്കാം. ആറ് സ്പീഡ് ഒാേട്ടാമാറ്റിക് ട്രാൻസ്മിഷൻ സ്കോർപിയോയിൽ മഹീന്ദ്ര ഉൾപ്പെടുത്തും.
