ഇലക്ട്രിക് കാറുമായി മഹീന്ദ്ര
text_fieldsബംഗളുരു: മഹീന്ദ്ര മോേട്ടാഴ്സിെൻറ ഭാഗമായ മഹീന്ദ്ര ഇലക്ട്രികൽസ് പുതിയ കാർ വിപണിയിലവതിരിപ്പിച്ചു. ഇ2ഒ പ്ളസ് എന്ന പേരിട്ടിരിക്കുന്ന ഇലക്ട്രിക് കാറിെൻറ വില 6.73 ലക്ഷം മുതൽ 9.51 ലക്ഷം വരെയാണ്.
ഒരൊറ്റ ചാർജിംഗിൽ 140 കിലോമീറ്റർ വരെ സഞ്ചരിക്കാം. മണിക്കൂറിൽ 85 കിേലാ മീറ്ററാണ് വാഹനത്തിെൻറ പരമാവധി വേഗത. P2,P4,P6,P8 എന്നിങ്ങെന മൂന്നു വേരിയൻറുകളിൽ കാർ ലഭ്യമാകും. കോറൽ ബ്ളു, സ്പാർക്കിലിംഗ് വൈൻ, ആർടിക് സിൽവർ, സോളിഡ് വൈറ്റ് എന്നീ നിറങ്ങളിൽ ഇലക്ട്രിക് കാർ എത്തിയിരിക്കുന്നത്.
എൻട്രി ലെവൽ സെഗ്മെൻറിൽ കൂടുതൽ ഇലക്ട്രിക് വാഹനങ്ങളുമായി വിപണി പിടിക്കാനാണ് മഹീന്ദ്രയുടെ ശ്രമം. അതിെൻറ ഭാഗമായയാണ് പുതിയ വാഹനശ്രേണിയുമായി മഹീന്ദ്ര വിപണിയിലെത്തിയിരിക്കുന്നത്. മിക്ക മോഡലുകളുടെ ഇലക്ട്രിക് വാഹനങ്ങളുമായി രംഗത്തെത്തുമെന്ന് മഹീന്ദ്ര സി.ഇ.ഒ അറിയിച്ചു.
80Kw വാട്ടിെൻറ ഇലക്ട്രിക് എഞ്ചിൻ നിർമ്മിക്കാനുള്ള ശ്രമത്തിലാണ് മഹീന്ദ്ര. ഇത് വിജയകരമായാൽ ഹെവി മോഡലുകളുടെ ഇലക്ട്രിക് വാഹനങ്ങളും വിപണിയിലിറക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.