Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightവാർഷിക പതിപ്പുമായി...

വാർഷിക പതിപ്പുമായി മഹീന്ദ്ര കെ.യു.വി 100

text_fields
bookmark_border
വാർഷിക പതിപ്പുമായി മഹീന്ദ്ര കെ.യു.വി 100
cancel

മുംബൈ: ക്രോസ്​ ഒാവർ ശ്രേണിയിൽ വിപണിയി​ലെത്തിയതിന്​ ശേഷം മികച്ച വിൽപ്പനയോടെ മുന്നേറുന്ന വാഹനമാണ്​ മഹീന്ദ്രയുടെ കെ.യു.വി 100. ബജറ്റ്​ ഹാച്ചി​െൻറ വിലയിൽ മികച്ച ക്രോസ്​ ഒാവർ ഇതായിരുന്ന  കെ.യു.വി മുന്നോട്ട്​ വെച്ച മുദ്രാവാക്യം. ഇത്​ വിപണിയിൽ തരംഗമാവുകയായിരുന്നു. ഒരു മാസത്തിൽ കെ.യു.വിയുടെ  2000 യൂണിറ്റുകൾ വരെ വിൽക്കാൻ മഹീന്ദ്രക്ക്​ സാധിക്കുന്നുണ്ട്​. കഴിഞ്ഞ വർഷം ജനുവരി 15ന്​ വിപണിയിലെത്തിച്ച കെ.യു.വിയുടെ ഒന്നാം വാർഷിക പ്രമാണിച്ചാണ്​ പുതിയ മാറ്റങ്ങളുമായി വാർഷിക പതിപ്പ്​ കമ്പനി വിപണിയിലെത്തിക്കാൻ ഒരുങ്ങുന്നത്​. കമ്പനി ഒൗദ്യോഗികമായി ഇതിനോട്​ പ്രതികരിച്ചിട്ടില്ലെങ്കിലും പുതിയ കാറി​െൻറ പോസ്​റ്ററുകൾ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്​​.

ഫ്ലാംബോയിറ്റ്​ റെഡ്​, ഡാസ്​ലിങ്​ സിൽവർ എന്നിങ്ങനെ രണ്ട്​ പുതിയ നിറങ്ങളിൽ പുതിയ കാർ വിപണിയിലെത്തും. പഴയ കാറിലുണ്ടായിരുന്ന 14 ഇഞ്ച്​ അലോയ്​ വീലുകൾക്ക്​ പകരം 15 ഇഞ്ച്​ അലോയ്​ വീലുകളാവും കാറിന്​. ബ്ലാക്ക്​ തീമിലുള്ള ഇൻറീരിയറും സീറ്റുകൾക്ക്​  പുതിയ അപ്​ഹോളിസ്​റ്ററിയും  നൽകിയിട്ടുണ്ട്​. അഞ്ച്​, ആറ്​ സീറ്റ്​ ഒാപ്​ഷനുകളിൽ പുതിയ കാർ വിപണിയിലെത്തും.

എഞ്ചിനിൽ കമ്പനി മാറ്റമൊന്നും വരുത്തിയിട്ടില്ല. 1.2 ലിറ്റർ പെ​ട്രോൾ എഞ്ചിൻ 82bhp പവറും 180nm ടോർക്കും ഉൽപാദിപ്പിക്കും. ഡീസൽ എഞ്ചിൻ 77bhp പവറും 190nm ടോർക്കും ഉൽപ്പാദിപ്പിക്കും.  5 സ്​പീഡ്​ മാനുവൽ ട്രാൻസ്​മിഷനാണ്​ കാറനുണ്ടാവുക.  പെട്രോൾ എഞ്ചിൻ ലിറ്ററിന്​ 18.13 കിലോ മീറ്റർ മൈലേജും ഡീസൽ എഞ്ചിൻ 25 കിലോ മീറ്റർ മൈലേജും ലഭിക്കും. ആനുവേഴ്​സറി എഡിഷ​ന്​ വില എത്രയാണെന്ന്​ ഇതുവരെയായിട്ടും കമ്പനി പ്രഖ്യാപിച്ചിട്ടില്ല. ക്രോസ്​ ഒാവർ ശ്രേണിയിലെത്തുന്ന ഇഗ്​നിസിനാവും കെ.യു.വി പ്രധാനമായും വെല്ലുവിളിയുയർത്തുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mahindra KUV100
News Summary - Mahindra KUV100 Anniversary Edition Revealed
Next Story