ബ്രെസയെ വെല്ലാൻ മഹീന്ദ്രയുടെ തുറുപ്പ് ചീട്ട്
text_fieldsചെറു എസ്.യു.വി സെഗ്മെൻറിൽ ഇന്ത്യൻ വിപണിയിൽ താരങ്ങളേറെയുണ്ട്. മാരുതിയുടെ ബ്രെസ ഫോർഡ് ഇക്കോസ്പോർട്ട്, ടാറ്റ നെക്സോൺ തുടങ്ങിയവ ഇൗ സെഗ്മെൻറിലെ പുലികളാണ്. ഇൗ നിരയിലേക്കാണ് സാങ്യോങ് ടിവോലി അടിസ്ഥാനമാക്കിയുള്ള മഹീന്ദ്രയുടെ പുതു എസ്.യു.വി എത്തുന്നത്. എസ്201 എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന ചെറു എസ്.യു.വി വികസന ഘട്ടത്തിലെന്നാണ് കമ്പനിയിൽ നിന്ന് ലഭിക്കുന്ന അനൗദ്യോഗിക വിവരങ്ങൾ.
ടിവോലിയുടെ മാത്രം അടിസ്ഥാനമാക്കിയാവില്ല മഹീന്ദ്ര പുതു എസ്.യു.വിയുടെ നിർമാണം നടത്തുക. ഇതിനൊപ്പം ഡിസൈനിൽ നിരവധി പുതുമകൾ കാറിൽ അവതരിപ്പിക്കാനാവും കമ്പനിയുടെ ശ്രമം. ഇന്നോവയുടെ എതിരാളിയായി യു.321 എന്ന കോഡു നാമത്തിൽ എം.യു.വി മഹീന്ദ്ര വികസിപ്പിക്കുന്നുണ്ടെന്ന് വാർത്തകൾ വന്നിരുന്നു. യു.321നൊപ്പമാണ് എസ്.201െൻറ വികസനവും മഹീന്ദ്ര നടത്തുന്നത്.
കഴിഞ്ഞ ഒാേട്ടാ എക്സ്പോയിൽ ടിവോലിയെ മഹീന്ദ്ര അവതരിപ്പിച്ചിരുന്നു. 2015ലായിരുന്നു കാറിെൻറ അന്താരാഷ്ട്ര അരങ്ങേറ്റം. നിലവിൽ 1.6 ലിറ്റർ പെട്രോൾ, ഡീസൽ എൻജിനുകളാണ് ടിവോലിക്കുള്ളത്. ഇന്ത്യയിൽ 1.2 ലിറ്റർ ടർബോ ചാർജഡ് പെട്രോൾ എൻജിനും 1.5 ലിറ്റർ ഡീസൽ എൻജിനുമാണ് വാഹനത്തിനുണ്ടാകുക.
