Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightമെഴ്​സിഡെസ്​ ബെൻസും...

മെഴ്​സിഡെസ്​ ബെൻസും ഇനി മെയ്​ഡ്​ ഇൻ ഇന്ത്യ

text_fields
bookmark_border
മെഴ്​സിഡെസ്​ ബെൻസും ഇനി മെയ്​ഡ്​ ഇൻ ഇന്ത്യ
cancel

മുംബൈ:  ഇന്ത്യയിൽ നിർമിച്ച മെഴ്​സിഡെസ്​ ബെൻസി​െൻറ ഇ ക്ലാസ്​ പുറത്തിറങ്ങി. കൂടതൽ നീളമുള്ള  മോഡലാണ്​ ഇന്ത്യൻ വിപണിയിൽ ബെൻസ്​ അവതരിപ്പിച്ചിരിക്കുന്നത്​. 56.15 ലക്ഷം രൂപയാണ്​ കാറി​െൻറ ഇന്ത്യയിലെ വില.

വീൽബേസ്​ കൂടിയപ്പോൾ അതിനനുസരിച്ച്​ പിൻ സീറ്റി​െൻറ ലെഗ്​ റൂമും വർധിച്ചിട്ടുണ്ട്​. ഇത്​ ദീർഘ ദൂര യാത്രകൾക്ക്​ കൂടുതൽ സൗകര്യപ്രദമാവും. പുതിയ എൽ.ഇ.ഡി ഹെഡ്​ലാമ്പ്​, എയർ സസ്​പെൻഷൻ, ഇലക്​ട്രോണിക് രീതിയിൽ  ക്രമീകരിക്കാൻ കഴിയുന്ന സീറ്റുകൾ, 12.3 ഇഞ്ച്​ ഇൻഫോടെയിൻമെൻറ്​ സിസ്​റ്റം, 13 സ്​പീക്കറുകളോട്​ കൂടിയ സൗണ്ട്​ സിസ്​റ്റം, പനോരമിക്​ സൺറൂഫ്​്​, ടച്ച്​ സെൻസിറ്റീവ്​ കൺട്രോൾ എന്നിവയാണ്​ മറ്റ്​ പ്രത്യേകതകൾ.

2 ലിറ്റർ ഫോർ പോട്ട്​ പെട്രോൾ എൻജിനും, 3 ലിറ്റർ ഡീസൽ വി6 ക്രാൻങ്കസ്​ എൻജിനുമാണ്​ കാറി​െൻറ ഹൃദയം. പെട്രോൾ എൻജിൻ 184 പി.എസ്​ പവറും 300 എൻ.എം ടോർക്കും നൽകും. ഡീസൽ എൻജിൻ 258 പി.എസ്​ പവറും 620 എൻ.എം ടോർക്കും നൽകും. ഡീസൽ എൻജിൻ 6 സെക്കൻഡിൽ  0-100  സ്​പീഡിലെത്തു​േമ്പാൾ പെട്രോൾ എൻജിൻ 8 സെക്കൻഡിലാണ്​ ഇൗ വേഗത കൈവരിക്കുക. ബി.എം.ഡബ്​ളിയു, ജാഗ്വാർ, ഒൗഡി, വോൾവോ തുടങ്ങിയ എതിരാളികളുമായി മികച്ച മൽസരം കാഴ്​ചവെക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്​ പുതിയ മോഡലിനെ ബെൻസ്​ രംഗ​ത്തിറക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mercedes-Benz e class
News Summary - Made-in-India Mercedes-Benz E-Class launched at Rs 56.15 lakh
Next Story