പുകവണ്ടികൾക്ക് നികുതി കൂട്ടി ലണ്ടൻ
text_fieldsലണ്ടൻ: നഗരത്തെ പുക വിഴുങ്ങുന്നത് തടയാൻ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾക്ക് ലണ്ടൻ അധിക നികുതി ചുമത്തുന്നു. 2006നുമുമ്പ് രജിസ്റ്റർ ചെയ്ത, യൂറോ നാല് നിബന്ധന പാലിക്കാത്ത പെട്രോൾ, ഡീസൽ വാഹനങ്ങൾക്കാണ് പ്രതിദിനം 10 പൗണ്ട് എന്ന തോതിൽ നികുതി ചുമത്താൻ തീരുമാനം.
രാവിലെ ഏഴുമുതൽ വൈകീട്ട് ആറു വരെ നഗരത്തിലോടുന്നവക്കാണ് നിരക്ക് ബാധകമാകുക. ഇതോടൊപ്പം, ഗതാഗതക്കുരുക്ക് നികുതി 11.5 പൗണ്ട് കൂടി ചേർത്ത് മൊത്തം 21.50 പൗണ്ട് നൽകേണ്ടിവരും. ലണ്ടൻ നഗരത്തിെൻറ അന്തരീക്ഷം ശുദ്ധമാക്കാനുള്ള അടിയന്തര നടപടിയാണിതെന്ന് ലണ്ടൻ മേയർ സാദിഖ് ഖാൻ പറഞ്ഞു.
നഗരങ്ങൾ നടപടി സ്വീകരിക്കണമെന്ന് നേരേത്ത ബ്രിട്ടീഷ് ഹൈകോടതി ഉത്തരവിട്ടിരുന്നു. മലിന വായു ശ്വസിച്ച് പ്രതിവർഷം 9,500 പേർ മരിക്കുന്നുവെന്നാണ് കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.