Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightലിമിറ്റഡ്​ എഡിഷൻ...

ലിമിറ്റഡ്​ എഡിഷൻ വാഗണറുമായി മാരുതി

text_fields
bookmark_border
ലിമിറ്റഡ്​ എഡിഷൻ വാഗണറുമായി മാരുതി
cancel

 മാരുതി സുസുക്കി വാഗണറിെൻറ ലിമിറ്റഡ്​ എഡിഷൻ മോഡൽ വിപണിയിൽ അവതരിപ്പിച്ചു. വി.എക്​സ്.​െഎ, എൽ.എക്​സ്​.​െഎ എന്നിങ്ങനെ രണ്ട്​ വേരിയൻറുകളിൽ വാഹനം ലഭ്യമാകും. ഒാ​േട്ടാമാറ്റിക്​ ട്രാൻസ്​മിഷനും പുതിയ വാഹനത്തിലുണ്ടാവും. പെ​ട്രോൾ സി.എൻ.ജി എന്നിങ്ങനെ രണ്ട്​ എഞ്ചിൻ ഒാപ്​ഷനുകളിലാവും കാറെത്തുക.

പുതുതായുൾപ്പെടുത്തിയ നിരവധി ഫീച്ചറുകളാണ്​ വാഗണർ ലിമിറ്റഡ്​ എഡിഷ​െൻറ പ്രത്യേകത. കാറി​ന്​ ഭംഗി കൂട്ടുന്ന നിരവധി ഘടകങ്ങൾ മാരുതി ലിമിറ്റഡ്​ എഡിഷനിൽ കൂട്ടിച്ചേർത്തിട്ടുണ്ട്​. പുതുതായ​ുൾ​പ്പെടുത്തിയ റിവേഴ്​സ്​ പാർക്കിങ്​ കാമറയാണ്​ കാറി​െൻറ പ്രധാന പ്രത്യേകതകളിലൊന്ന്​.പുതിയ വോയ്​സ്​ ഗെയിഡൻസ്​ സിസ്​റ്റം, ബ്​ളു​ടൂത്തോടു കൂടിയ മ്യൂസിക്​ സിസ്​റ്റം, ബോഡിയിലെ ഗ്രാഫിക്സ്​, റിയൽ സ്​പോയിലർ എന്നിവയാണ്​ മറ്റ്​ പ്രത്യേകതകൾ.

മാരുതിയുടെ മികച്ച വിൽപ്പനയുള്ള മോഡലുകളിലൊന്നാണ്​ വാഗണർ. രാജ്യത്തെ പാസഞ്ചർ കാറുകളുടെ വിൽപ്പനയിൽ മൂന്നാം സ്​ഥാനത്താണ്​ വാഗണർ. കഴിഞ്ഞ ഒക്​ടോബറിൽ വാഗണറി​െൻറ 15,075 യൂണിറ്റുകളാണ്​ വിറ്റത്​.
4.40 ലക്ഷം മുതൽ 5.37 ലക്ഷം വരെയാണ്​ പുതിയ വാഗണറി​െൻറ വില.

Show Full Article
TAGS:Maruti Suzuki Wagon R 
Web Title - Limited edition Wagon R: What's special about Maruti Suzuki's latest
Next Story