Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightആഡംബരത്തി​െൻറ അവസാന...

ആഡംബരത്തി​െൻറ അവസാന വാക്ക്​; ലക്​സസ്​ ഇന്ത്യയിൽ

text_fields
bookmark_border
ആഡംബരത്തി​െൻറ അവസാന വാക്ക്​; ലക്​സസ്​ ഇന്ത്യയിൽ
cancel

ആഡംബര കാർ നിർമാതാക്കളായ ലക്​സസി​​​​െൻറ​  എസ്​.യു.വി എൽ .എക്​സ്​ 450ഡി ഇന്ത്യൻ വിപണിയിലേക്ക്​. 2.32 കോടി രൂപ മുതലാണ്​ ലക്​സസി​​െൻറ പുതിയ മോഡലി​​െൻറ വില. കാറി​​െൻറ   ബുക്കിങ്​ ലക്​സസ്​ നേരത്തെ തുടങ്ങിയിരുന്നുവെങ്കിലും വിലയുൾപ്പടെയുള്ള കാര്യങ്ങൾ പ്രഖ്യാപിക്കുന്നത്​ ഇപ്പോഴാണ്​. ടോയോട്ടയുടെ ലാൻഡ്​ ക്രൂയിസറുമായും റേഞ്ച്​ റോവറി​​െൻറ എസ്​.യു.വികളുമായും രൂപഭാവങ്ങളിൽ ചെറുതല്ലാത്ത  സാമ്യം എൽ.എക്​സ്​ 450ഡി പുലർത്തുന്നുണ്ട്​.

എൽ.എക്​.സി 450ഡിയിൽ ആദ്യം കണ്ണിലുടക്കുക ഹെഡ്​ലൈറ്റാണ്​. സുറുമ എഴുതിയ മിഴികളെ പോൽ സുന്ദരമാണ്​ 450ഡിയുടെ ഹെഡ്​ലൈറ്റ്​. വീൽ ആർച്ചുകൾ മസ്​കുലർ ലുക്കിലാണെന്ന്​ പറയാൻ കഴിയില്ലെങ്കിലും തരക്കേടില്ലാതെ ഡിസൈൻ ചെയ്യാൻ ലക്​സസിന്​ കഴിഞ്ഞിട്ടുണ്ട്​. ടെയിൽ ലാമ്പി​​െൻറ ഡിസൈനും മനോഹരം.

ലക്​സസ്​ അതി​​െൻറ ആഡംബരം മുഴുവൻ ഉൾക്കൊള്ളിച്ചിരിക്കുന്നത്​ ഇൻറീരിയറിലാണ്​. ടു ടോൺ കളർ തീമിലുള്ള ഇൻറീരിയർ ആരുടെയും മനം കവരും. മൃദുവായ വസ്​തുക്കളുപയോഗിച്ചാണ്​ ഇൻറീരിയറി​​െൻറ നിർമാണം. തുകലാണ്​ അപ്​ഹോളിസ്​റ്ററിയുടെ നിർമാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്​.

19 സ്​പീക്കറുകളോട്​ കൂടിയ എൻറർടെയിൻമ​െൻറ്​ സിസ്​റ്റം, ഒാ​​േട്ടാ ക്ലൈമറ്റ്​ എ.സി, വയർലെസ്​ ചാർജിങ്​ എന്നിവയാണ്​ ഇൻറീരിയറിലെ മറ്റ്​ പ്രത്യേകതകൾ. വലിയ സ്​ക്രീനോട്​  കൂടിയ ഇൻഫോടെയിൻമ​െൻറ്​ സിസ്​റ്റം, റിയർ എൻറർടെയിൻമ​െൻറ്​ സിസ്​റ്റം, മൾട്ടിപ്പിൾ ഡ്രൈവിങ്​ മോഡ്​, ട്രാക്ഷൻ കംട്രോൾ തുടങ്ങിയ സംവിധാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്​.

4.5 ലിറ്റർ വി.8 ഡീസൽ എൻജിനാണ്​ 450ഡിയുടെ ഹൃദയം. 250 ബി.എച്ച്​.പി പവറും 650 എൻ.എം ടോർക്കു നൽകും. ആറ്​ സ്​പീഡ്​  ഒാ​േട്ടാമാറ്റിക്കാണ്​ ട്രാൻസ്​മിഷൻ. 8.1 സെക്കൻഡിൽ 0-100 കിലോ മീറ്റർ വേഗത കാർ കൈവരിക്കും. മണിക്കൂറിൽ 210 കിലോ മീറ്ററാണ്​ പരമാവധി വേഗം.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lexus LX 450d
News Summary - Lexus LX 450d SUV Has Been Priced At 2.32 Crore In India
Next Story