മുഖം മിനുക്കി മിനി കൂപ്പർ
text_fieldsപുതിയ കൺട്രിമാന് പുറത്തിറക്കി ആഴ്ചകൾക്കകം മിനി കൂപ്പറിെൻറ 2018 മോഡലുകൾ കമ്പനി പുറത്തിറക്കി. മൂന്ന് ഡോറുള്ള കൂപ്പറിെൻറ എസ്, ഡി, അഞ്ച് ഡോറുള്ള ഡി, കൺവേർട്ടിബൾ മോഡൽ എസ് എന്നിവയാണ് കമ്പനി ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നവ. പൂർണമായും വിദേശത്ത് നിർമിച്ച് ഇറക്കുമതി ചെയ്യുന്ന കാറുകൾ ജൂൺ മുതൽ ഇന്ത്യൻ വിപണിയിൽ ലഭ്യമാകും.
പുതിയ എൽ.ഇ.ഡി ഹെഡ്ലൈറ്റ്, അലോയ് വീലുകൾ എന്നിവ മോഡലിൽ മിനി നൽകിയിട്ടുണ്ട്. പുതിയ മൂന്ന് നിറങ്ങൾ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു. ഇൻറീരിയറിൽ പ്രീമിയം തുകലിെൻറ സാന്നിധ്യം കാണാം. പുതുമയുള്ള രീതിയിലാണ് ത്രീ സ്പോക് സ്റ്റിയറിങ് വീലിെൻറ ഡിസൈൻ. മോഡലിെൻറ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത പുതിയ ലോഗോയോട് മിനി കൂപ്പർ വിപണിയിലെത്തുന്നു എന്നതാണ്.

എൻജിനിൽ കാര്യമായ മാറ്റങ്ങളൊന്നും മിനിയിലില്ല. 2.0 ലിറ്റർ ടർബോ പെട്രോൾ എൻജിനാണ് കൂപ്പർ എസിനും കൺവർട്ടബിളിനും. 189 ബി.എച്ച്.പി കരുത്താണ് എൻജിൻ നൽകുക. കൂപ്പറിെൻറ ഡി വകഭേദത്തിൽ 1.5 ലിറ്റർ ടർബോ ഡീസൽ എൻജിനാണ് ഉണ്ടാവുക. മുൻ മോഡലുകളുമായി താരത്മ്യം ചെയ്യുേമ്പാൾ ഇന്ധന ഉപഭോഗം അഞ്ച് ശതമാനം കുറക്കാൻ കമ്പനിക്ക് ആയിട്ടുണ്ട്. ഡ്യൂവൽ ഫ്രണ്ട് എയർബാഗ്, ബ്രേക്ക് അസിസ്റ്റ്, ക്രാഷ് സെൻസർ, എ.ബി.എസ്, ഡി.എസ്.സി, പാർക്കിങ് സെൻസർ, കോർണറിങ് ബ്രേക്ക് കംട്രോൾ തുടങ്ങിയ സുരക്ഷ സംവിധാനങ്ങളെല്ലാം മിനി കൂപ്പറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മൂന്ന് ഡോറുള്ള മിനി കുപ്പർ ഡി വകഭേദത്തിന് 29 ലക്ഷവും എസിന് 33.20 ലക്ഷവുമായിരിക്കും വില. അഞ്ച് ഡോറുള്ള മോഡലിെൻറ ഡി വകഭേദത്തിന് 35.00 ലക്ഷവും കൺവെർട്ടബിൾ മോഡലിന് 37.10 ലക്ഷവുമായിരിക്കും വില.