Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഉറുസുമായി​

ഉറുസുമായി​ ലാംബോർഗിനി

text_fields
bookmark_border
lamborghini-urus
cancel

ഇറ്റാലിയൻ വാഹനനിർമാതാക്കളായ ലാംബോർഗിനിയുടെ ആദ്യ എസ്​.യു.വി ഉറുസ്​ ഇന്ത്യയിലെത്തുന്നു. ജനുവരി 11ന്​ മുംബൈയിൽ നടക്കുന്ന ചടങ്ങിലാവും ഉറുസി​​​​​​െൻറ ഇന്ത്യൻ അരങ്ങേറ്റം. കാർ ആഗോള വിപണിയിൽ പുറത്തിറങ്ങി അഞ്ചര ആഴ്​ചക്കുള്ളിൽ ഇന്ത്യൻ വിപണിയിലെത്തുന്നുവെന്ന ​പ്രത്യേകതയുണ്ട്​. എസ്​.യു.വി, കൂപ്പേ, ക്രോസോവർ, സ്​പോർട്​സ്​ കാർ, ആഡംബര കാർ തുടങ്ങിയവയുടെ സമന്വയമാണ്​ ഉറുസ്.

lamborghini-urus-two-varient

എം.എൽ.ബി പ്ലാറ്റ്​ഫോം അടിസ്ഥാനമാക്കി നിർമിക്കുന്ന ഉറുസിന്​ കരുത്ത്​ പകരുന്നത്​ ഫോർ ലിറ്റർ ട്വിൻ ടർബോ വി 8 എൻജിനാണ്​. 641 ബി.എച്ച്​.പി കരുത്തും 850 എൻ.എം ടോർക്കും എൻജിൻ നൽകും. 0-100 കിലോ മീറ്റർ വേഗത കൈവരിക്കാൻ കേവലം 3.6 സെക്കൻഡ്​ മതിയാവും. മണിക്കൂറിൽ 305 കിലോ മീറ്ററാണ്​ പരമാവധി വേഗത. 

lamborghini-urus-interior

ഇറ്റാലിയൻ പ്രധാനമന്ത്രി പൗളോ ജ​​​​​െൻറിലൊണി പ​െങ്കടുത്ത തിളർക്കമാർന്ന ചടങ്ങിലായിരുന്നു ഉറ​ുസിനെ ലംബോർഗിനി അനാവരണം ചെയ്​തത്​. ഉറുസി​ലുടെ ആഗോളവിപണിയിലെ വിൽപന ഇരട്ടിയാക്കാമെന്നാണ്​ കമ്പനിയുടെ കണക്ക്​ കൂട്ടൽ. ഇതിൽ എസ്​.യു.വികളോട്​ പ്രിയമേറേ​യുള്ള ഇന്ത്യ പോലുള്ള വിപണികളുടെ പങ്ക്​ നിർണായകമാവുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു. ഇൗ സാധ്യത കൂടി മുന്നിൽ കണ്ടാണ്​ ആഗോള അരങ്ങേറ്റത്തിന്​ ശേഷം ആഴ്​ചക്കൾക്കകം തന്നെ ഉറുസിനെ ഇന്ത്യൻ വിപണിയിൽ ലാംബോർഗിനി അവതരിപ്പിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobileLamborghinimalayalam newsSUVCrazy carsUrus
News Summary - Lamborghini Urus coming to india-Hotwheels
Next Story