Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPayyannurchevron_rightബ്രെസ്സക്ക്​ പോന്ന...

ബ്രെസ്സക്ക്​ പോന്ന എതിരാളി, കിയ സോണറ്റി​െൻറ വിശേഷങ്ങൾ

text_fields
bookmark_border
ബ്രെസ്സക്ക്​ പോന്ന എതിരാളി, കിയ സോണറ്റി​െൻറ വിശേഷങ്ങൾ
cancel

കുറഞ്ഞ കാലം കൊണ്ട്​ ഇന്ത്യൻ വിപണിയിൽ വിപ്ലവം സൃഷ്​ടിച്ച വാഹന നാമമാണ്​ കിയ. രണ്ട്​ മോഡലുകൾ പുറത്തിറക്കു​േമ്പാഴേക്ക്​ ഷോറൂമുകളിൽ ആവശ്യക്കാരുടെ ഉന്തുംതള്ളും സൃഷ്​ടിക്കാനായതാണ്​ കിയയുടെ വർത്തമാനം. സെൽറ്റോസ്​, കാർണിവൽ എന്നീ മോഡലുകൾ ഉപഭോക്​താക്കളിൽ തരംഗമാണ്​. ഹ്യുണ്ടായുടെ സഹോദര സ്​ഥാപനമാണ്​ കിയ.

ആഗോളതലത്തിൽ നിലവാരമുള്ള വാഹനങ്ങളെ നിർമിക്കുന്ന കമ്പനി ഇന്ത്യയെ രണ്ടാംകിട വിപണിയായി പരിഗണിച്ചില്ല എന്നതാണവരുടെ വിജയരഹസ്യം. കിയയുടെ മൂന്നാമത്തെ വാഹനം ഒരു കോംപാക്​ട്​ എസ്​.യു.വിയാണ്​. പേര്​ സോണറ്റ്​. ഒാഗസ്​റ്റ്​ ഏഴിന്​ സോണറ്റിനെ അവതരിപ്പിക്കാനും സെപ്​തംബറിൽ വിപണിയിൽ എത്തിക്കാനുമാണ്​ നിലവിലെ തീര​ുമാനം. ഒാഗസ്​റ്റ്​ മധ്യത്തോ​െട ബുക്കിങ്ങ്​ ആരംഭിക്കും. സോണറ്റിനെ ഇന്ത്യയിൽ നിർമിച്ച്​ വിദേശ​ത്തേക്ക്​ കയററി അയക്കാനാണ്​ കിയയുടെ തീരുമാനം. 

എന്താണീ സോണറ്റ്​
കോംപാക്​ട്​ എസ്​.യു.വിയെന്ന ഇന്ത്യയിലെ ഏറ്റവും മത്സരാധിഷ്​ടിത വിഭാഗത്തിലേക്കാണ്​ സോണറ്റ്​ വരുന്നത്​. മാരുതി വിറ്റാര ബ്രെസ്സ, ടാറ്റ നെക്​സോൺ, മഹീന്ദ്ര എക്​സ്​.യു.വി 300, ഹ്യൂണ്ടായ്​ വെന്യു, ഫോർഡ്​ ഇക്കോസ്​പോർട്ട്​, ഹോണ്ട ഡബ്ലു.ആർ.വി തുടങ്ങി ഘഢാഘഢിയന്മാരാണ്​ നിലവിൽ ഇൗ വിഭാഗത്തിലുള്ളത്​. ഇൗ താരനിരയിലേക്കാണ്​ സോണറ്റു​ം​ എത്തുന്നത്​.

അതുകൊണ്ടുതന്നെ കിയ തങ്ങളുടെ പക്കലുള്ള സകല ആയുധങ്ങളും എടുത്ത്​ പയറ്റുമെന്നാണ്​ വിവരം. ഉപഭോക്​താക്കളെ സംബന്ധിച്ച്​ ഇതൊരു നല്ല വാർത്തയാണ്​. എണ്ണിയാലൊടുങ്ങാത്ത ഫീച്ചറുകളും, ആധുനികമായ സാ​േങ്കതികവിദ്യകളും, മികച്ച സുരക്ഷയും, രണ്ടുതരം എഞ്ചിനുകളിൽ വിവിധ ഗിയർ ഒാപ്​ഷനുകളും, ധാരാളം വേരിയൻറുകളും സോണറ്റിനുണ്ടാകും. യുവോ കണക്​ട്​, ബോസ്​ സൗണ്ട്​ സിസ്​റ്റം, സൺറൂഫ്​ എന്നിവ ഉയർന്ന വേരിയൻറുകളിൽ ഉൾപ്പെടുത്തും. 


എഞ്ചിനും ഗിയർബോക്​സും
മൂന്നുതരം എഞ്ചിനു​ം വിവിധങ്ങളായ ഗിയർ ഒാപ്​ഷനുകളും സോണറ്റിലുണ്ട്​. 1.2ലിറ്റർ, 1.0ലിറ്റർ പെട്രോൾ എഞ്ചിനുകൾ, 1.5ലിറ്റർ ഡീസൽ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്​. മാനുവൽ, ഡ്യൂവൽ ക്ലച്ച്​ ഒടാേട്ടാ, ടോർക്ക്​ കൺവെർട്ടർ ഒാ​േട്ടാ എന്നിങ്ങനെ ഗിയർ ബോക്​സിലും വൈവിധ്യമുണ്ട്​. ഇതിനൊ​െക്ക പുറമെ ക്ലച്ച്​ലെസ്സ്​ മാനുവൽ ​ട്രാൻസ്​മിഷൻ അഥവാ ​െഎ.എം.ടി വെർഷനും വരും.

ഹ്യുണ്ടായ്​ വെന്യുവിൽ അടുത്തകാലത്ത്​ ഇൗ സ​ോങ്കതികവിദ്യ ഹ്യൂണ്ടായ്​ ഉൾ​െപ്പടുത്തിയിരുന്നു. സോണറ്റി​​െൻറ വരവ്​ ഏറ്റവും വെല്ലുവിളി ഉയർത്തുക മാരുതി വിറ്റാര ബ്രെസ്സക്കാവും. ആവശ്യത്തിന്​ ഫീച്ചറുകളൊ ആധുനികതയൊ ഇല്ലാതെ കിതക്കുന്ന ബ്രെസ്സയുടെ അവസ്​ഥ സോണറ്റിനു ശേഷം കണ്ടറിയുകതന്നെ വേണം.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobilekia
News Summary - Kia Sonet India launch in September 2020
Next Story