ഇന്ത്യൻ നിരത്തിൽ കുതിക്കാൻ കിയയെത്തി

19:23 PM
20/06/2019
KIA-SELTOS

ഇന്ത്യൻ വാഹന വിപണിയിൽ തരംഗമാവാൻ കിയ എത്തി. നേരത്തെ തന്നെ വരവ്​ പ്രഖ്യാപിച്ചിരുന്നുവെങ്കിലും കിയയുടെ ആദ്യ എസ്​.യു.വി സെൽറ്റോസ്​ വ്യാഴാഴ്​ചയാണ്​ ഔദ്യോഗികമായി അവതരിപ്പിച്ചത്​. ഹ്യുണ്ടായ്​ ക്രേറ്റ, ടാറ്റ ഹാരിയർ തുടങ്ങിയ മോഡലുകൾക്ക്​ വെല്ലുവിളി ഉയർത്താൻ ലക്ഷ്യമിട്ടാണ്​ സെൽറ്റോസിൻെറ വരവ്​. മിഡ്​ സൈസ്​ എസ്​.യു.വിയാണ്​ സെൽറ്റോസി​െന കിയ അവതരിപ്പിച്ചിരിക്കുന്നത്​​.

കിയയുടെ തനത്​ ടൈഗർ​ നോസ്​ ഗ്രില്ലുമായിട്ടാണ്​ സെൽറ്റോസും എത്തുന്നത്​. എൽ.ഇ.ഡി പ്രൊജക്​ടർ ഹെഡ്​ലാമ്പ്​, ഡേ ടൈം റണ്ണിങ്​ ലൈറ്റുകൾ, 3 ഡി ഇഫക്​ടോടു കൂടിയ മൾട്ടി ലെയർ ടേൺ ഇൻഡിക്കേറ്ററുകൾ, ഐസ്​ ക്യൂബ്​ ഫോഗ്​ ലാമ്പ്​, സിൽവർ ഗ്രിൽ സറൗണ്ട്​ എന്നിവയെല്ലാമാണ്​ മറ്റ്​ പ്രധാന സവിശേഷതകൾ. 

സ്​പോർട്ടിയായാണ്​ പിൻഭാഗ​ത്തിൻെറ ഡിസൈൻ. ക്രോമിയം സ്​ട്രിപ്പിൽ ബന്ധിപ്പിച്ചിട്ടുള്ള എൽ.ഇ.ഡി ടെയിൽ ലാമ്പ്​, ഷാർക്ക്​ ഫിൻ ആൻറിന, ബാക്ക്​ സ്​പോയിലർ, ഡ്യുവൽ ടോൺ ബംബർ, സിൽവർ സ്​കിഡ്​​ പ്ലേറ്റ്​ എന്നിവ പിൻഭാഗത്തെ ആകർഷകമാക്കും. 37ഓളം കണക്​റ്റഡ്​ ഫീച്ചറുകളുമായിട്ടാണ്​ സെൽറ്റോസിൻെറ വരവ്​. നാവിഗേഷൻ, സേഫ്​റ്റി ആൻഡ്​ സെക്യൂരിറ്റി, വെഹിക്കിൾ മാനേജ്​മ​െൻറ്​, റിമോട്ട്​ കൺട്രോൾ, കൺവീനിയൻസ്​ എന്നീ അഞ്ച്​ വിഭാഗങ്ങളിലായാണ്​ 37 ഫീച്ചറുകൾ ഒരുക്കിയിരിക്കുന്നത്​. 10.25 ഇഞ്ച്​ ടച്ച്​ ഇൻഫോടെയിൻമ​െൻറ്​ സിസ്​റ്റവും സെൽറ്റോസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​. 

1.4 ലിറ്റർ ടർബോ ചാർജ്​ഡ്​ പെട്രോൾ എൻജിനിലും 1.5 ലിറ്റർ ഡീസലിലും സെൽറ്റോസ്​ വിപണിയിലെത്തും. ഏഴ്​ സ്​പീഡ്​ ഡ്യുവൽ ക്ലച്ച്​ , ആറ്​ സ്​പീഡ്​ സി.വി.ടി, ആറ്​ സ്​പീഡ്​ മാനുവൽ എന്നിവയാണ്​ ട്രാൻസ്​മിഷൻ. ആറ്​ എയർബാഗുകൾ, എ.ബി.എസ്​, ഇ.എസ്​.പി, വെഹിക്കിൾ സ്​റ്റബിലിറ്റി മാനേജ്​മ​െൻറ്​, ഹിൽ സ്​റ്റാർട്ട്​ അസിസ്​റ്റ്​, ​ഫ്രെണ്ട്​-റിയർ പാർക്കിങ്​ സെൻസറുകൾ എന്നിവ സുരക്ഷക്കായും ഉൾ​ക്കൊള്ളിച്ചിരിക്കുന്നു. 11 മുതൽ 17 ലക്ഷം വരെയായിരിക്കും സെൽറ്റോസിൻെറ ഇന്ത്യയിലെ വില.

Loading...
COMMENTS