Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഇന്നോവയെ വെല്ലുമോ...

ഇന്നോവയെ വെല്ലുമോ കിയ കാർണിവൽ

text_fields
bookmark_border
kia
cancel

മുംബൈ: ഇന്ത്യൻ എം.യു.വി വിപണിയിലെ കിരീടം വെക്കാത്ത രാജാവാണ്​ ഇന്നോവ. യാത്ര സുഖത്തി​​െൻറ കാര്യത്തിൽ ഇന്നോവയെ വെല്ലാൻ പോന്ന എം.യു.വികൾ കുറവാണ്​. നിരവധി കമ്പനികൾ ഇന്നോവയെ വെല്ലുവിളിച്ച പല മോഡലുകളും വിപണിയിലിറക്കിയെങ്കിലും ഇന്നോവയുടെ ജനപ്രീതിക്ക്​ ഇടിവ്​ സംഭവിച്ചില്ല. ഇപ്പോൾ ഇന്നോവയെ അക്ഷ്രരാർഥത്തിൽ വെല്ലുവിളിക്കുകയാണ്​ കിയ മോ​േട്ടാഴ്​സ്​. കാർണവിൽ എന്ന എം.യു.വിയാണ്​ ഇ​ന്ത്യയിൽ ഇന്നോവക്കെതിരായ കിയയുടെ തുറുപ്പുചീട്ട്​.

ഡൽഹി ഒാ​േട്ടാ എക്​സ്​പോയിലായിരുന്നു കിയയുടെ കരുത്തൻ എം.യു.വി ആദ്യമായി അവതരിപ്പിച്ചത്​. ഇന്നോവയെക്കാൾ നീളവും വീതിയും കൂടുതലാണ്​ കിയ കാർണിവെല്ലിന്​. എന്നാൽ ഉയരക്കൂടുതൽ ഇന്നോവക്ക്​ തന്നെയാണ്​. രാജ്യാന്തര വിപണിയിൽ 7 സീറ്റ്​, 8 സീറ്റ്​, 11 സീറ്റ്​ ഫോർമാറ്റുകളിൽ കാർണിവെൽ ലഭ്യമാണ്​. എങ്കിലും ഇന്ത്യയിൽ എത്ര സീറ്റുള്ള വേരിയൻറാണ്​ കമ്പനി അവതരിപ്പിക്കുക എന്നത്​ സംബന്ധിച്ച്​ വ്യക്​തതയായിട്ടില്ല.

kia-interior

3.3 ലിറ്റർ വി 6 എൻജിനും 2.2 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എൻജിനുമാണ്​ കിയ കാർണിവെല്ലിന്​ ഉണ്ടാവുക. ആറ്​ സ്​പീഡ്​ ഒാ​േട്ടാമാറ്റിക്കാണ്​ ട്രാൻസ്​മിഷൻ. 270 ബി.എച്ച്​.പി കരുത്തും 318 എൻ.എം ടോർക്കും കിയ കാർണവെല്ലിൽ നിന്ന്​ ലഭിക്കും. 200 ബി.എച്ച്​.പി കരുത്തും 440 എൻ.എം ടോർക്കും ഡീസൽ എൻജിനിൽ നിന്നും ലഭ്യമാവും.

സ്​റ്റിയറിങ്ങിൽ തന്നെയുള്ള കൺട്രോൾ, 7 ഇഞ്ച്​ കളർ ഇൻസ്​ട്രുമെ​േൻറഷൻ ക്ലസ്​റ്റർ, 12 തരത്തിൽ അഡ്​ജസ്​റ്റ്​ ചെയ്യാവുന്ന ഡ്രൈവർ സീറ്റ്​,  3 സോൺ ക്ലൈമറ്റ്​ കംട്രോൾ, മൾട്ടിപ്പിൾ യു.എസ്​.ബി ചാർജിങ്​ പോയിൻറ്​, രണ്ട്​ സൺറൂഫുകൾ, പാർക്കിങ്​ സെൻസർ, റിവേഴ്​സ്​ കാമറ തുടങ്ങിയ ഫീച്ചറുകൾ കാറിൽ കിയ നൽകിയിട്ടുണ്ട്​. സുരക്ഷക്കായി ഫ്രണ്ട്​, കർട്ടൻ എയർബാഗുകൾ നൽകിയിട്ടുണ്ട്​. ക്രോസ്​ ട്രാഫിക്​ അലർട്ട്​, ബ്ലൈണ്ട്​ സ്​​േപാട്​ ഡിറ്റക്ഷൻ സിസ്​റ്റം, ഹിൽസ്​റ്റാർട്ട്​ അസിസ്​റ്റ്​, ഇ.എസ്​.സി എന്നിവയാണ്​ മറ്റ്​ സുരക്ഷ സംവിധാനങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobilemalayalam newskiaKia carnivelMUV
News Summary - Kia Grand Carnival coming to india-Hotwheels
Next Story