ഇന്നോവ ക്രിസ്​റ്റക്ക്​ എതിരാളി; കിയ കാർണിവൽ പുറത്തിറക്കി

12:44 PM
05/02/2020
KIA-KARNIVEL

ടോയോട്ടയുടെ ജനപ്രിയ മോഡൽ ഇന്നോവ ക്രിസ്​റ്റക്ക്​ എതിരാളിയാവാൻ എത്തുന്ന കിയ കാർണവൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു​. ഡൽഹി ഓ​ട്ടോ എക്​സ്​പോയിലാണ്​ കിയ കാർണിവൽ പുറത്തിറക്കിയത്​. 24.95 ലക്ഷത്തിലാണ്​​ കിയ കാർണിവെല്ലിൻെറ വില തുടങ്ങുന്നത്​. 33.95 ലക്ഷമാണ്​ ഉയർന്ന വകഭേദത്തിൻെറ വില. ടോയോറ്റ ഇന്നോവ ക്രിസ്​റ്റക്ക്​ മുകളിലാവും കിയ കാർണിവെല്ലിൻെറ സ്ഥാനം. അടുത്ത മാസം മുതൽ കാർണിവെല്ലിൻെറ വിതരണം കമ്പനി തുടങ്ങും.

വിശാലമായ അകത്തളവും ആധുനിക ഡിസൈനുമാണ്​ കാർണിവെല്ലിന്​ കിയ നൽകിയിരിക്കുന്നത്​. യാത്രക്കാർക്ക്​ എളുപ്പത്തിൽ കയറാൻ കഴിയുന്ന സ്ലൈഡിങ്​ ഡോറും കാർണിവെല്ലിൻെറ പ്രത്യേകതയാണ്​. പ്രീമിയം, പ്രസ്​റ്റീജ്​, ലിമോസിൻ എന്നിങ്ങനെ മൂന്ന്​ വകഭേദങ്ങളിൽ കാർണിവെല്ലെത്തും. ഏഴ്​, ഒമ്പത്​ സീറ്റ്​ ഓപ്​ഷനുകളാവും ഉണ്ടാവുക.

എൽ.ഇ.ഡി ഡേ ടൈം റണ്ണിങ്​ ലൈറ്റ്​, എൽ.ഇ.ഡി ഹെഡ്​ലാമ്പ്​, ഫോഗ്​ലാമ്പ്​, ടെയിൽഗേറ്റ്​ തുടങ്ങിയ സംവിധാനങ്ങളെല്ലാം കി​യ മോഡലിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്​. ഡ്യുവൽ ഇലക്​ട്രോണിക്​ സൺറൂഫ്​, ടച്ച്​ സ്​ക്രീൻ ഇൻഫോടെയിൻമ​െൻറ്​ സിസ്​റ്റം, ലാപ്​ടോപ്​ ചാർജിങ്​ പോയിൻറ്​, വൺ ടച്ച്​ സ്ലൈഡിങ്​ ഡോർ, ഡ്യുവൽ ടോൺ ക്ലൈമറ്റ്​ കൺട്രോൾ എന്നിവയാണ്​ മറ്റ്​ സവിശേഷതകൾ. ഉയർന്ന വകഭേദത്തിൽ പിൻസീറ്റ്​ യാത്രക്കാർക്കായി 10.1 ഇഞ്ച്​ എൻറർടെയിൻമ​െൻറ്​ സ്​ക്രീനും ഉൾക്കൊള്ളിച്ചിട്ടുണ്ട്​. 

2.2 ലിറ്റർ വി.ജി.ടി ഡീസൽ എൻജിനാണ്​ കിയ കാർണിവെല്ലിൻെറ ഹൃദയം. 197 ബി.എച്ച്​.പി കരുത്തും 440 എൻ.എം ടോർക്കും എൻജിൻ നൽകും. എട്ട്​ സ്​പീഡ്​ സ്​പോർടോമാട്രിക്കാണ്​ ട്രാൻസ്​മിഷൻ. ഇന്നോവ ​ക്രിസ്​റ്റ, ടോയോട്ട ഫോർച്യൂണർ, ഫോർഡ്​ എൻഡവർ, ഇസൂസ്​ എം.യു.എക്​സ്​ എന്നിവക്കാണ്​ കാർണിവെൽ വെല്ലുവിളിയാകുക.

Loading...
COMMENTS