Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightറോഡും ഓഫ്​ റോഡും...

റോഡും ഓഫ്​ റോഡും താണ്ടാൻ റാങ്ക്​ളറെത്തി

text_fields
bookmark_border
jeep-wrangler
cancel

2017ലെ ആഗോള ലോഞ്ചിങ്​ നടന്ന്​ രണ്ട്​ വർഷങ്ങൾക്ക്​ ശേഷം ജീപ്പിൻെറ കരുത്തൻ റാങ്ക്​ളർ ഇന്ത്യൻ വിപണിയിലേക്ക്​. സ ്​റ്റൈലിലും ഓഫ്​ റോഡ്​ സവി​ശേഷതകളിലും ഏറെ മുന്നിലാണ്​ റാങ്ക്​ളർ. പുതിയ പെട്രോൾ എൻജിനും ഓ​ട്ടോമാറ്റിക്​ ഗി യർബോക്​സുമായെത്തുന്ന റാങ്ക്​ളറിൻെറ വില തുടങ്ങുന്നത്​ 63.94 ലക്ഷത്തിലാണ്​.

മുൻ മോഡലിന്​ സമാനമായി അഞ്ച്​ ഡ ോർ അൺലിമിറ്റഡ്​ വേരിയൻറായിരിക്കും ജീപ്പ്​ പുറത്തിറക്കുക. 2.0 ലിറ്റർ ടർബോ ചാർജ്​ഡ്​ ഫോർ സിലിണ്ടർ പെട്രോൾ എൻജിനാണ്​ റാങ്ക്​ളറിന്​ കരുത്ത്​ പകരുന്നത്​. 286 പി.എസ്​ പവറും 400 എൻ.എം ടോർക്ക്​ എൻജിൻ നൽകും. 8 സ്​പീഡ്​ ഓ​ട്ടോമാറ്റിക്കാണ്​ ട്രാൻസ്​മിഷൻ. ഡീസൽ എൻജിൻ റാങ്ക്​ളറിലുണ്ടാവില്ല.

wrangler-suv

ലോ റേഞ്ച്​ ഗിയറും റാങ്ക്​ളറിലുണ്ട്​. എട്ട്​ സ്​പീഡ്​ ഓ​ട്ടോമാറ്റിക്​ ഗിയർബോക്​സിന്​ സമീപത്ത്​ തന്നെയാണ്​ ലോ റേഞ്ച്​ ഗിയർ ലിവറിൻെറയും സ്ഥാനം. മുൻ മോഡലുമായി താരത്മ്യം ചെയ്യു​േമ്പാൾ നീളവും വീതിയും പുതിയ റാങ്ക്​ളറിന്​ കൂടുതലാണ്​. 215 എം.എം എന്ന ഗ്രൗണ്ട്​ ക്ലിയറൻസ്​ റാങ്ക്​ളറിന്​ ജീപ്പ്​ നൽകുന്നുണ്ട്​. സെവൻ സ്ലാറ്റ്​ ഫ്രെണ്ട്​ ഗ്രില്ലാണ്​ പുതിയ റാങ്ക്​ളറിലും കാണാൻ സാധിക്കുക​. ഡേ ടൈം റണ്ണിങ്​ ലൈറ്റോട്​ കൂടിയ എൽ.ഇ.ഡി യൂനിറ്റ്​, എൽ.ഇ.ഡി ടെയിൽ ലെറ്റ്​ എന്നിവയെല്ലാം വാഹനത്തിൻെറ എക്​സ്​റ്റീരിയർ സവിശേഷതകളാണ്​.

ജീപ്പിൻെറ പ്രൗഢിക്കൊത്ത്​ തന്നെയാണ്​ ഇൻറീരിയർ ഡിസൈൻ ചെയ്​തിരിക്കുന്നത്​. 7.0 ഇഞ്ച്​ മൾട്ടി ഇൻഫർമേഷൻ ഡിസ്​പ്ലേയും 8.4 ഇഞ്ച്​ ടച്ച്​ സ്​ക്രീൻ ഇൻഫോടെയിൻമ​െൻറ്​ സിസ്​റ്റവും ഇൻറീരിയറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​. എ.സി വ​െൻറുകളടക്കം ക്ലാസിക്​ രീതിയിലാണ്​ ജീപ്പ്​ ഡിസൈൻ ചെയ്​തിരിക്കുന്നത്​. എ.ബി.സ്​, ഇ.ബി.ഡി, റിയർ പാർക്കിങ്​ സെൻസറുകൾ, റിയർ വ്യു കാമറ, ഇ.എസ്​.പി, ട്രാക്ഷൻ കൺട്രോൾ, നാല്​ എയർബാഗുകൾ എന്നിവ സുരക്ഷക്കായി നൽകിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jeepautomobilemalayalam newsSUVWrangler
News Summary - Jeep Wrangler Launched At Rs 63.94 Lakh-Hotwheels
Next Story